ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് റെനോ, 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനിലേക്ക് നവീകരിച്ച ഡസ്റ്ററിനെ അവതരിപ്പിച്ചത്. അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും പദ്ധതികള്‍ എല്ലാം തകിടം മറിച്ചു. ഏകദേശം ആറ് മാസം പിന്നിടുമ്പോള്‍ വാഹനത്തെ വിപണിയില്‍ എത്തിക്കാനുള്ള അവസാന ഒരുക്കത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അവതരണത്തോട് അടുത്തപ്പോള്‍ വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരമാണ് 1.3 ലിറ്റര്‍ ടര്‍ബോ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

MOST READ: ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ജോടിയാക്കും. ഓപ്ഷ്ണലായി സിവിടി ഓട്ടോമാറ്റിക ഗിയര്‍ബോക്സും ലഭ്യമായേക്കും.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം കരുത്തും ടോര്‍ഖും, ഇന്ധനക്ഷമതയും അവതരണ വേളയില്‍ മാത്രമാകും വെളിപ്പെടുത്തുക. ഉത്സവ സീസണ്‍ അടുത്തതോടെയാണ് വാഹനത്തിന്റെ അവതരണം ബ്രാന്‍ഡ് വേഗത്തിലാക്കിയത്.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാത്രമല്ല ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചുവരുകയാണ്. നിസാന്‍ കിക്‌സിലും ഇതേ എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. കിക്‌സില്‍ ഈ എഞ്ചിന്‍ 156 bhp കരുത്തും 254 Nm torque ഉത്പാദിപ്പിക്കും.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍ വിപണിയില്‍ ഉള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 142 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. പുതിയ ടര്‍ബോ എഞ്ചിനൊപ്പം തന്നെ വാഹനത്തിന്റെ പുറമേയും ചില മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

MOST READ: സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുന്‍ ഗ്രില്ലിലും ഫോഗ്‌ലാമ്പ് ഹൗസിങ്ങിലും പിറകിലെ ഡസ്റ്റര്‍ ബാഡ്ജിലും ചുവപ്പു ഹൈലൈറ്റുകള്‍ കാണാം. 17 ഇഞ്ച് വലുപ്പമുള്ള അലോയി വീലുകളും കമ്പനി പരിഷ്‌കരിച്ചു. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്തിടെയാണ് ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ റെനോ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററിന്റെ ക്യാബിന്‍ തന്നെയാകും 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിലേക്കും റെനോ നല്‍കുക.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ പതിപ്പിലും ഇടംപിടിക്കും. 8.0 ഇഞ്ചാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ പിന്തുണയും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ലഭ്യമാകും. ഇവയ്‌ക്കെല്ലാം പുറമെ ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകളും ഡസ്റ്ററിന്റെ പുതിയ പതിപ്പില്‍ ലഭ്യമായേക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Duster Turbo-Petrol Engine Teased Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X