ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. ഡസ്റ്ററിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരമാണ് 1.3 ലിറ്റര്‍ ടര്‍ബോ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

2020 ഓട്ടോ എക്സ്പോയിലാണ് ഈ പതിപ്പിനെ കമ്പനി പരിചയപ്പെടുത്തുന്നത്. ഏപ്രില്‍ മാസത്തോടെ ടര്‍ബോ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിന്റെ ഭാഗമായി അവതരണം നീണ്ടുപോകുകയിരുന്നു.

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

അധികം വൈകാതെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ റെനോ. ഈ ശ്രേണിയില്‍ വര്‍ധിച്ചുവരുന്ന മത്സരം കണക്കിലെടുത്താണ് വാഹനത്തെ വിപണിയില്‍ എത്തിക്കുന്നത്.

MOST READ: അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് അനുസരിച്ച് ഈ പതിപ്പ് 2020 ഓഗസ്റ്റ് മാസത്തിന്റെ അവസാന ആഴ്ചകളില്‍ വിപണിയില്‍ എത്തുമെന്ന സൂചനകളാണ് നല്‍കുന്നത്. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

പുതിയ 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 153 bhp കരുത്തും 250 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഓപ്ഷ്ണലായി സിവിടി ഓട്ടോമാറ്റിക ഗിയര്‍ബോക്‌സും ലഭ്യമായേക്കും.

MOST READ: കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

നിലവില്‍ വിപണിയില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 48 bhp കരുത്തും 108 Nm torque ഉം പുതിയ പതിപ്പ് കൂടുതല്‍ അവകാശപ്പെടും.

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

നിലവില്‍ വിപണിയില്‍ ഉള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 142 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. പുതിയ ടര്‍ബോ എഞ്ചിനൊപ്പം തന്നെ വാഹനത്തിന്റെ പുറമേയും ചില മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

MOST READ: തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

മുന്‍ ഗ്രില്ലിലും ഫോഗ്‌ലാമ്പ് ഹൗസിങ്ങിലും പിറകിലെ ഡസ്റ്റര്‍ ബാഡ്ജിലും ചുവപ്പു ഹൈലൈറ്റുകള്‍ കാണാം. 17 ഇഞ്ച് വലുപ്പമുള്ള അലോയി വീലുകളും കമ്പനി പരിഷ്‌കരിച്ചു. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളില്ല.

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

അടുത്തിടെയാണ് ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ റെനോ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററിന്റെ ക്യാബിന്‍ തന്നെയാകും 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിലേക്കും റെനോ നല്‍കുക.

MOST READ: SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

പ്രൊജക്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്. 8.0 ഇഞ്ചാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ പിന്തുണയും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ലഭ്യമാകും. ഇവയ്ക്കെല്ലാം പുറമെ ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകളും ഡസ്റ്ററിന്റെ പുതിയ പതിപ്പില്‍ ഒരുങ്ങുന്നുണ്ട്. 12.5 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Duster Turbo Petrol Variant Expected To Be Launch During August. Read in Malayalam.
Story first published: Tuesday, July 21, 2020, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X