ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡല്‍ കൂടിയാണ് ട്രൈബര്‍.

ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

ഇത് നാലാം തവണയാണ് വാഹനത്തിന് വില വര്‍ധിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേരത്തെ പ്രാരംഭ പതിപ്പിന് വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പ്രാരംഭ പതിപ്പിനും നിര്‍മ്മാതാക്കള്‍ വില വര്‍ധനവ് വരുത്തിയിട്ടുണ്ട്. അടുത്തിടെ വാഹനത്തിന്റെ എഎംടി പതിപ്പിനെയും അവതരിപ്പിച്ചിരുന്നു.

ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

പ്രതിസന്ധി സമയങ്ങളില്‍ പോലും ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ മോഡല്‍ കൂടിയായിരുന്നു വാഹനം. ജനുവരിയില്‍ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ചപ്പോഴും വിലയില്‍ കമ്പനി വര്‍ധനവ് വരുത്തിയിരുന്നു.

MOST READ: ടിവിഎസ് സുസുക്കി സമുറായി; അന്നും ഇന്നും ഒരു നോ പ്രോബ്ലം ബൈക്ക്

ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

ഇത്തവണ എഎംടി പതിപ്പിനും മാനുവല്‍ പതിപ്പിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 2020 ജനുവരിയില്‍ കമ്പനി എഞ്ചിന്‍ ബിഎസ് IV -ല്‍ നിന്ന് ബിഎസ് VI -ലേക്ക് അപ്ഡേറ്റ് ചെയ്തപ്പോള്‍, വില വര്‍ദ്ധനവ് 4,000 രൂപയായിരുന്നു.

ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

പിന്നീട് 2020 ഏപ്രില്‍ മാസത്തില്‍ വീണ്ടും വിലകള്‍ വര്‍ദ്ധിപ്പിച്ചു. പ്രാരംഭ പതിപ്പായ RxE ഒഴികെ എല്ലാ വകഭേദങ്ങള്‍ക്കും ഇത്തവണ വില വര്‍ദ്ധനവ് 4,000 രൂപയായിരുന്നു. ഇപ്പോഴിതാ വീണ്ടും വില വര്‍ധനവ് നല്‍കിയിരിക്കുകയാണ്.

MOST READ: ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും മൂന്ന് മോഡലുകൾ മാത്രം

ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

ഇത്തവണ പ്രാരംഭ പതിപ്പായ RxE മോഡലിന് 13,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ട്രൈബറിന്റെ അടിസ്ഥാന മോഡലിന് ഉപഭോക്താക്കള്‍ 5.12 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

Triber New Price Old Price Difference
RxE ₹5,12,000 ₹4,99,000 ₹13,000
RxL ₹5,89,500 ₹5,78,000 ₹11,500
RxL AMT ₹6,29,500 ₹6,18,000 ₹11,500
RxT ₹6,39,500 ₹6,28,000 ₹11,500
RxT AMT ₹6,79,500 ₹6,68,000 ₹11,500
RxZ ₹6,94,500 ₹6,82,000 ₹12,500
RxZ AMT ₹7,34,500 ₹7,22,000 ₹12,500
ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

നേരത്തെ ഇത് 4.99 ലക്ഷം രൂപയായിരുന്നു. മാനുവല്‍ ഗിയര്‍ബോക്‌സിലാണ് ഈ പതിപ്പ് വിപണിയില്‍ എത്തുന്നത്. നിലവിലെ വില വര്‍ദ്ധനവ് 11,500 മുതല്‍ 13,000 വരെയാണ്. RxZ, RxZ AMT എന്നീ രണ്ടു പതിപ്പുകള്‍ക്കും 12,500 വില പരിഷ്‌കരണം കാണാം.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

RxZ പതിപ്പിനായി ഉപഭോക്താക്കള്‍ ഇപ്പോള്‍ 6.94 ലക്ഷം രൂപയും RxZ AMT പതിപ്പിനായി ഇപ്പോള്‍ 7.22 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

RxL, RxT (MT, AMT) പതിപ്പുകള്‍ക്ക് 11,500 രൂപയുടെ വില വര്‍ധനവ് വരുത്തിയിട്ടുണ്ട്. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ 2020 ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയില്‍ മികച്ച വില്‍പ്പനയാണ് റെനോ കൈവരിച്ചത്.

MOST READ: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

ആഭ്യന്തര വില്‍പ്പന 41 ശതമാനം ഉയര്‍ന്നതോടെ വിപണി വിഹിതവും മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മൊത്ത വില്‍പ്പനയില്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയും ഉണ്ടായി.

ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

ക്വിഡ് വളരെക്കാലമായി ഇന്ത്യയില്‍ വില്‍ക്കുന്ന ഒന്നാം നമ്പര്‍ റെനോ കാറാണ്. എന്നാല്‍ 2020 ഓഗസ്റ്റില്‍ ട്രൈബര്‍ വില്‍പ്പന ക്വിഡ് വില്‍പ്പനയെ മറികടക്കുകയും ചെയ്തു. 2020 ഓഗസ്റ്റില്‍ റെനോ ട്രൈബര്‍ വില്‍പ്പനയുടെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കി.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Increased Triber AMT, Manual Prices. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X