Just In
- 54 min ago ആനയെ വാങ്ങാന്‍ കാശുണ്ട് തോട്ടി വാങ്ങാനില്ലേ? 'എയറിലായ' റോള്‍സ് റോയ്സ് മുതലാളി ചെയ്തത് കണ്ടോ...
- 1 hr ago അനിമലിലെ ഗ്ലാമർ വേഷത്തിലൂടെ ഭാഗ്യം തെളിഞ്ഞു, ഡസ്റ്ററിൽ നിന്നും റേഞ്ച് റോവറിലേക്ക് മാറി 'നാഷണൽ ക്രഷ്'
- 2 hrs ago ഇടി വെട്ടിയവനെ പാമ്പു കടിച്ചു! ഇപ്പോഴെ കൂപ്പുകുത്തി കിടക്കുന്ന ജിംനിയെ തീർക്കാൻ പുത്തൻ പടവാളുമായി എംജി
- 2 hrs ago ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റില്ലെങ്കിൽ പണി പാളി, പിഴ അടയ്ക്കുന്ന കാശിന് നിങ്ങൾക്ക് ഫുൾ ടാങ്ക് ഡീസൽ അടിക്കാം
Don't Miss
- Technology ചൈനയ്ക്ക് കിടിലം പണി കൊടുത്ത് ഇന്ത്യ; ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മെന്റിൽ ലാവ 02ന്റെ വിൽപന ആരംഭിച്ചു
- Finance 3,000 രൂപയിൽ തുടങ്ങാം, 4.5 കോടി സമ്പാദിക്കാൻ വഴിയുണ്ട്, ഇതാണ് എസ്ഐപിയുടെ സൂപ്പർ ഹിറ്റ് പ്ലാൻ
- Movies തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
- Sports IPL 2024: മുംബൈ ടീമില്‍ തമ്മിലടി, ടീമിനകത്ത് പ്രശ്നങ്ങള്‍, ഇതു സത്യമോ? ബ്രെവിസ് പറയുന്നത് ഇങ്ങനെ
- News യുഎസും ചൈനയും വീണു; ഇന്ത്യക്ക് കൂട്ടായി യുഎഇയും സൗദിയും റഷ്യയും, കയറ്റുമതിയില്‍ കുതിപ്പ്
- Lifestyle കരള്‍ പരാജയം നേരത്തേയറിയാം: വയര്‍ വീര്‍ക്കുന്നതും ശ്വാസം മുട്ടലും ശ്രദ്ധിക്കണം
- Travel സമയം മാത്രമല്ല, ബാംഗ്ലൂർ വാച്ച് മ്യൂസിയത്തിലെ കാഴ്ചകൾ വേറെ ലെവലാണ്!
ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ
ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡല്‍ കൂടിയാണ് ട്രൈബര്‍.
ഇത് നാലാം തവണയാണ് വാഹനത്തിന് വില വര്‍ധിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേരത്തെ പ്രാരംഭ പതിപ്പിന് വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പ്രാരംഭ പതിപ്പിനും നിര്‍മ്മാതാക്കള്‍ വില വര്‍ധനവ് വരുത്തിയിട്ടുണ്ട്. അടുത്തിടെ വാഹനത്തിന്റെ എഎംടി പതിപ്പിനെയും അവതരിപ്പിച്ചിരുന്നു.
പ്രതിസന്ധി സമയങ്ങളില്‍ പോലും ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ മോഡല്‍ കൂടിയായിരുന്നു വാഹനം. ജനുവരിയില്‍ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ചപ്പോഴും വിലയില്‍ കമ്പനി വര്‍ധനവ് വരുത്തിയിരുന്നു.
MOST READ: ടിവിഎസ് സുസുക്കി സമുറായി; അന്നും ഇന്നും ഒരു നോ പ്രോബ്ലം ബൈക്ക്
ഇത്തവണ എഎംടി പതിപ്പിനും മാനുവല്‍ പതിപ്പിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 2020 ജനുവരിയില്‍ കമ്പനി എഞ്ചിന് ബിഎസ് IV -ല്‍ നിന്ന് ബിഎസ് VI -ലേക്ക് അപ്ഡേറ്റ് ചെയ്തപ്പോള്‍, വില വര്‍ദ്ധനവ് 4,000 രൂപയായിരുന്നു.
പിന്നീട് 2020 ഏപ്രില്‍ മാസത്തില്‍ വീണ്ടും വിലകള്‍ വര്‍ദ്ധിപ്പിച്ചു. പ്രാരംഭ പതിപ്പായ RxE ഒഴികെ എല്ലാ വകഭേദങ്ങള്‍ക്കും ഇത്തവണ വില വര്‍ദ്ധനവ് 4,000 രൂപയായിരുന്നു. ഇപ്പോഴിതാ വീണ്ടും വില വര്‍ധനവ് നല്‍കിയിരിക്കുകയാണ്.
MOST READ: ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും മൂന്ന് മോഡലുകൾ മാത്രം
ഇത്തവണ പ്രാരംഭ പതിപ്പായ RxE മോഡലിന് 13,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ട്രൈബറിന്റെ അടിസ്ഥാന മോഡലിന് ഉപഭോക്താക്കള്‍ 5.12 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം.
Triber | New Price | Old Price | Difference |
RxE | ₹5,12,000 | ₹4,99,000 | ₹13,000 |
RxL | ₹5,89,500 | ₹5,78,000 | ₹11,500 |
RxL AMT | ₹6,29,500 | ₹6,18,000 | ₹11,500 |
RxT | ₹6,39,500 | ₹6,28,000 | ₹11,500 |
RxT AMT | ₹6,79,500 | ₹6,68,000 | ₹11,500 |
RxZ | ₹6,94,500 | ₹6,82,000 | ₹12,500 |
RxZ AMT | ₹7,34,500 | ₹7,22,000 | ₹12,500 |
നേരത്തെ ഇത് 4.99 ലക്ഷം രൂപയായിരുന്നു. മാനുവല്‍ ഗിയര്‍ബോക്സിലാണ് ഈ പതിപ്പ് വിപണിയില്‍ എത്തുന്നത്. നിലവിലെ വില വര്‍ദ്ധനവ് 11,500 മുതല്‍ 13,000 വരെയാണ്. RxZ, RxZ AMT എന്നീ രണ്ടു പതിപ്പുകള്‍ക്കും 12,500 വില പരിഷ്കരണം കാണാം.
MOST READ: നെക്സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്ക്രിപ്ഷന് പ്ലാനുകളില്‍ ഇളവുമായി ടാറ്റ
RxZ പതിപ്പിനായി ഉപഭോക്താക്കള്‍ ഇപ്പോള്‍ 6.94 ലക്ഷം രൂപയും RxZ AMT പതിപ്പിനായി ഇപ്പോള്‍ 7.22 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം.
RxL, RxT (MT, AMT) പതിപ്പുകള്‍ക്ക് 11,500 രൂപയുടെ വില വര്‍ധനവ് വരുത്തിയിട്ടുണ്ട്. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ 2020 ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയില്‍ മികച്ച വില്‍പ്പനയാണ് റെനോ കൈവരിച്ചത്.
MOST READ: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍
ആഭ്യന്തര വില്‍പ്പന 41 ശതമാനം ഉയര്‍ന്നതോടെ വിപണി വിഹിതവും മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മൊത്ത വില്‍പ്പനയില്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയും ഉണ്ടായി.
ക്വിഡ് വളരെക്കാലമായി ഇന്ത്യയില്‍ വില്‍ക്കുന്ന ഒന്നാം നമ്പര്‍ റെനോ കാറാണ്. എന്നാല്‍ 2020 ഓഗസ്റ്റില്‍ ട്രൈബര്‍ വില്‍പ്പന ക്വിഡ് വില്‍പ്പനയെ മറികടക്കുകയും ചെയ്തു. 2020 ഓഗസ്റ്റില്‍ റെനോ ട്രൈബര്‍ വില്‍പ്പനയുടെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കി.