പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

കൊവിഡ്-19 യും ലോക്ക്ഡൗണും വലിയ പ്രതിസന്ധിയാണ് എല്ലാ മേഖലയിലും ഉണ്ടായിരിക്കുന്നത്. വാഹന വിപണിയിലും വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. മിക്കവര്‍ക്കും ജോലി നഷ്ടമാവുകയും ചെയ്തു.

പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

പ്രതിസന്ധി മറികടക്കുന്നതിനായി നിര്‍മ്മാതാക്കള്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടികളിലേക്ക് കടക്കുമ്പോള്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. എല്ലാ ജീവനക്കാര്‍ക്കും ശമ്പള വര്‍ധന പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

ഡീലര്‍മാര്‍ക്ക് ഈടില്ലാതെ ലോണ്‍ നല്‍കുന്നതിനുള്ള പ്രത്യേക പദ്ധതികളും കമ്പനി ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചതിലും അധികം ശമ്പള വര്‍ധനയാണ് 2021-ല്‍ കമ്പനി പ്രഖ്യാപിച്ചിരിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

റെനോയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പള വര്‍ധന ലഭിയ്ക്കുക. അതേസമയം നിസാന്‍, റെനോ നിസാന്‍ ടെക്‌നോളജി ബിസിനസ് സര്‍വീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന ഉണ്ടാകില്ല.

പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

ജീവനക്കാരുടെ കമ്പനിയോടുള്ള വിശ്വസനീയത നിലനിര്‍ത്തുന്നതിന് ഉള്‍പ്പെടെയാണ് ശമ്പള വര്‍ധനവെന്നും പ്രസ്താവനയില്‍ പറയുന്നു.കൊറോണ പ്രതിസന്ധി മൂലം പങ്കാളിയുടെ തൊഴില്‍ നഷ്ടം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന ആശ്വാസമാകും.

MOST READ: നെക്‌സോണിലെ കണക്ട് സാങ്കേതികവിദ്യയെ അറിയാം; പുതിയ വീഡിയോയുമായി ടാറ്റ

പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

കൊറോണ പ്രതിസന്ധിയ്ക്കിടയിലും വലിയ നഷ്ടം വരാതെ പിടിച്ചു നില്‍ക്കാന്‍ റെനോയ്ക്ക് ആയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇളവുകള്‍ ലഭിച്ചതോടെ ഡീലര്‍ഷിപ്പുകളുടെയും സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനം കമ്പനി പുനരാരംഭിച്ചിട്ടുണ്ട്.

പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

രാജ്യത്തുടനീളമുള്ള 194 ഷോറൂമുകളും സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനമാണ് റെനോ ആരംഭിച്ചിരിക്കന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഷോറൂമുകള്‍ തുറന്നിരിക്കുന്നത്.

MOST READ: പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

ടെസ്റ്റ് ഡ്രൈവിനും മറ്റുമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ സാനിറ്റൈസ് ചെയ്താണ് ഉപയോഗിക്കുന്നതെന്നും കമ്പനി അറിയിച്ചു. അതോടൊപ്പം ജിവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുമെന്നും കമ്പനി പറഞ്ഞു. തുറക്കാനുള്ള ഡീലര്‍ഷിപ്പുകളും മറ്റ് സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

ഇതിനൊപ്പം സമൂഹിക അകലം പാലിക്കുകയും അതത് ഡീലര്‍ഷിപ്പുകളിലെ മുഴുവന്‍ ജീവനക്കാരെയും ആരോഗ്യ സ്‌ക്രീനിങ്ങിന് വിധേയമാക്കിയ ശേഷമായിരിക്കും ജോലിയില്‍ പ്രവേശിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Hikes Employees’ Salary Upto 15 Percentage. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X