സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ത്രീഡി വൈസറുകള്‍ നിര്‍മ്മിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ നേരത്തെ വ്യക്തമാക്കിയിരുന്നു.

സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കമ്പനി രംഗത്തെത്തുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വാറണ്ടിയും സര്‍വ്വീസും മറ്റ് ആനുകാലിക സേവന നീട്ടി നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

ലോക്ക്ഡൗണ്‍ സമയത്ത് അടിയന്തിര സാഹചര്യങ്ങളില്‍ സഹായം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. ഈ കാലയളവില്‍ കാറുകള്‍ പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്തുന്നതിനായി കമ്പനി വാഹന പരിപാലന ടിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും.

MOST READ: ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

അതോടൊപ്പം തന്നെ 'ബുക്ക് ഓണ്‍ലൈന്‍ പേ ലേറ്റര്‍' (Book Online Pay Later) എന്നൊരു ഓണ്‍ലൈന്‍ ക്യാമ്പെയ്നും റെനോ ആരംഭിച്ചു. ഓണ്‍ലൈനിലൂടെ ഉപഭോക്താക്കള്‍ക്ക് റെനോ വാഹനം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

നേരത്തെ തന്നെ മിക്ക നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ വില്‍പ്പന മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടാണ് പലരും ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

MOST READ: സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാൻ ലോഗോകൾ പുനർരൂപകൽപ്പന ചെയ്ത് നിർമ്മാതാക്കൾ

സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാതെ തന്നെ വാഹനം വാങ്ങാനും മറ്റ് കാര്യങ്ങള്‍ അറിയാനും സാധിക്കും. റെനോയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ മൈ റെനോ ആപ്പ് എന്ന ആപ്പിലും ഈ സൗകര്യം ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

ഉടനടി തുക നല്‍കാതെ തന്നെ വാഹനം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ ഈ കാമ്പെയ്ന്‍ ഉപഭോക്താവിനെ അനുവദിക്കുന്നു. ബുക്കിങ് നടപടിക്രമത്തിന് ശേഷം, ബന്ധപ്പെട്ടവര്‍ ഉപഭോക്താവിനെ ഇമെയില്‍, വാട്ട്സ്ആപ്പ് വഴി ആവശ്യമായ എല്ലാ വിവരങ്ങളും കൈമറുകയും ചെയ്യും.

MOST READ: പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

അതേസമയം, ഡീലര്‍മാരുടെ താല്‍പ്പര്യത്തിനും റെനോ പ്രധാന്യം നല്‍കിയിട്ടുണ്ട്. ഇവരുടെ ടാര്‍ഗെറ്റിലും ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും കെറോണ വൈറസും എല്ലാം വലിയ തിരിച്ചടിയാണ് എല്ലാ മേഖലയിലും ഉണ്ടാക്കിയിരിക്കുന്നത്.

സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

വലിയ തിരിച്ചടിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നത്. പല നിര്‍മ്മാതാക്കളും ഉത്പാദനം അവസാനിപ്പിക്കുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു. നിലവില്‍ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ച പല നിര്‍മ്മാതാക്കളും രാജ്യത്തിന് പല വിധ സഹായവുമായി രംഗത്തെത്തുകയും ചെയ്തു.

MOST READ: ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ത്രീഡി വൈസറുകള്‍ നിര്‍മിക്കാമെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്. വൈകാതെ തന്നെ ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

ത്രീ ഡി വൈസറുകള്‍ വരുന്നതോടെ മുഖം മൊത്തം മറയ്ക്കുന്ന മസ്‌കുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ കമ്പനി പ്രതീക്ഷിക്കുന്നത്. ത്രീ ഡി വൈസറുകള്‍ക്ക് പുറമെ, വെന്റിലേറ്ററുകളും നിര്‍മിക്കാന്‍ റെനോ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Extends Warranty And Periodic Services Due To The COVID-19 Pandemic. Read in Malayalam.
Story first published: Tuesday, April 14, 2020, 8:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X