കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

രാജ്യത്തെ ഏറ്റവും ഉയർന്ന മത്സരാധിഷ്‌ഠിതമായ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് റെനോ. ഔദ്യോഗികമായി കിഗർ എന്നു പേരിട്ടിരിക്കുന്ന മോഡലിനെ കൺസെപ്റ്റ് രൂപത്തിൽ പുറത്തിറക്കായാണ് ബ്രാൻഡിന്റെ പുതിയ ചുവടുവെപ്പ്.

കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

പുതിയ ഗ്ലോബൽ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് കിഗർ പുറത്തിറക്കുകയെന്നും ഫ്രഞ്ച് വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. CMF-A+ പ്ലാറ്റ്ഫോം ട്രൈബറുമായി പങ്കിടുന്ന കിഗർ ഷോ കാർ ഫ്രാൻസിലെ കോർപ്പറേറ്റ് ഡിസൈൻ ടീമുകളുമായും ബ്രാൻഡിന്റെ ഇന്ത്യൻ ഡിവിഷനുമായും സഹകരിച്ചാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

"കാലിഫോർണിയ ഡ്രീം", "അറോറ ബോറാലിസ്" എന്ന് വിളിക്കപ്പെടുന്ന കിഗറിന്റെ ബോഡി കളർ വ്യത്യസ്ത കോണുകളിൽ നിന്നും ലൈറ്റുകളിൽ നിന്നും നോക്കുമ്പോൾ ബ്ലൂ, പർപ്പിൾ ഹ്യൂസ് എന്നിങ്ങനെ മാറുന്നു. കൺസെപ്റ്റ് പതിപ്പിന്റെ 80 ശതമാനത്തോളം ഡിസൈൻ സമാനതകളോടെയാകും എസ്‌യുവിയുടെ പ്രൊഡക്ഷൻ മോഡലും ഒരുങ്ങുക.

MOST READ: ഫ്യുവൽ പമ്പിലെ തകരാർ; സെൽറ്റോസിന്റെ ഡീസൽ വേരിയന്റുകളെ തിരിച്ചുവിളിച്ച് കിയ

കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

ആഗോള വിപണിയിൽ എത്തുന്നതിനുമുമ്പ് ഗ്രൂപ് റെനോയിൽ നിന്ന് ഇന്ത്യയിൽ വിപണിയിലെത്തുന്ന മൂന്നാമത്തെ ഉൽപ്പന്നമായി ഈ അഞ്ച് സീറ്റർ മാറും. വാഹന വിൽപ്പനയുടെ 50 ശതമാനത്തിലധികം ബി-സെഗ്മെന്റ് വാഹനങ്ങളായതിനാൽ ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ കിഗർ സഹായിക്കുമെന്ന് റെനോ വിശ്വസിക്കുന്നു.

MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

കൂടാതെ 210 മില്ലീമീറ്ററാണ് റെനോ കിഗർ കോംപാക്‌ട് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസും. ടു ലെവൽ ഫുൾ എൽഇഡി ഹെഡ്‌ലൈറ്റുകൾ, അതുല്യമായ നിയോൺ ഇൻഡിക്കേറ്റർ ലൈറ്റ്, ഷാർക്ക് ഫിൻ ആന്റിന, മസ്കുലർ വീൽ ആർച്ചുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തെ കൂടുതൽ സുന്ദരമാക്കുന്നു.

കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

പ്ലാറ്റ്ഫോം, എഞ്ചിൻ, സവിശേഷതകൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ നവംബർ 26 ന് നിസാൻ മാഗ്നൈറ്റ് സമാരംഭിക്കുന്നതിനൊപ്പം വെളിപ്പെടുത്തും. ഈ രണ്ട് മോഡലുകളും ധാരാളം സാമ്യമുള്ള വാഹനങ്ങളായിരിക്കും.

MOST READ: 2022 സിവിക് പ്രോട്ടോടൈപ്പ് ഔദ്യോഗികമായി വെളിപ്പെടുത്തി ഹോണ്ട

കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എസ്‌യുവിയിലുണ്ടാകും. മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക. 1.0 ലിറ്റർ ഗ്യാസോലിൻ യൂണിറ്റിന്റെ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ പതിപ്പും ഓഫറിലുണ്ടാകും.

കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

ഇന്റീരിയറിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ ഉണ്ടാകും.

MOST READ: വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ കോം‌പാക്‌ട് എസ്‌യുവികൾക്കെതിരെയാകും കിഗർ മാറ്റുരയ്ക്കുക.

കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

കനത്ത പ്രാദേശികവൽക്കരണത്തോടെ, എതിരാളികൾക്കെതിരെ ആക്രമണാത്മകമായി വില നിശ്ചയിക്കാനും റെനോയ്ക്ക് സാധിക്കും. 5.75 ലക്ഷം രൂപ മുതൽ 9.75 ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Unveiled The Kiger Compact SUV Concept. Read in Malayalam
Story first published: Wednesday, November 18, 2020, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X