സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രിയം ഏറിയതോടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. അതുകൊണ്ട് തന്നെ 2020 വിപണിയെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമാണ്.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഒരുപിടി പുതിയ മോഡലുകള്‍ 2020-ല്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ക്വിഡിന്റെ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ എത്തിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു ഇലക്ട്രിക്ക് വാഹനം കൂടി കമ്പനി വിപണിയില്‍ അവതരിപ്പിക്കും എന്ന് അറിയിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ വില്‍പ്പനയ്ക്കുള്ള റെനോയുടെ സോയി കുഞ്ഞന്‍ കാറാണ് ഇലക്ട്രിക്ക് പരിവേഷത്തോടെ ഇന്ത്യന്‍ വിപണിയിലും എത്തുക.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഹാച്ച്ബാക്ക് നിരയിലേക്കാകും വാഹനത്തെ കമ്പനി അവതരിപ്പിക്കുക എന്നാണ് ഓട്ടോ കാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വിപണിയില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരീഷ്‌കാരങ്ങള്‍ വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തും.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ റെനോ വില്‍പ്പനയ്ക്ക് എത്തിച്ചേക്കും. കുഞ്ഞന്‍ വാഹനം ആണെങ്കില്‍ കൂടിയും മികച്ച സൗകര്യങ്ങളും ഫീച്ചറുകളും വാഹനത്തില്‍ ഉണ്ടാകുമെന്നു തന്നെയാണ് റിപ്പോര്‍ട്ട്.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഫ്ലോറില്‍ സജ്ജീകരിച്ചിരിക്കുന്ന ബാറ്ററി പാക്കിന്, കൂടുതല്‍ സംരക്ഷണം ലഭിക്കുന്ന വിധം മാറ്റങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ സോയിക്ക് ലഭിക്കും. കൂടുതല്‍ വലിപ്പമുള്ള സ്പീഡ് ബ്രെക്കറുകളുള്ള ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍, അണ്ടര്‍ബോഡിക്ക് അധിക പരിരക്ഷയും അനിവാര്യമാണ്.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഭാഗങ്ങളായി ഇറക്കുമതി ചെയ്തു കൂട്ടിയോജിപ്പിക്കുന്ന കംപ്ലീറ്റലി നോക്കഡ് ഡൗണ്‍ (CKD) രീതിയിലാവും സോയിയേ റെനോ ഇന്ത്യയില്‍ എത്തിക്കു. ബാറ്ററി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 41 kW ബാറ്ററിയാകും വാഹനത്തിന്റെ കരുത്ത്.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഈ ബാറ്ററി 90 bhp കരുത്തും സൃഷ്ടിക്കും. ഒറ്റ ചാര്‍ജില്‍ 300-350 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സോയിക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഫ്‌ലൂയിഡിക് ലുക്കും വാഹനത്തിന്റെ സവിശേഷതകളാണ്. 9.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റം, ഈസി ലിങ്ക് മള്‍ട്ടിമീഡിയ സിസ്റ്റം എന്നിവയാണ് അകത്തളത്തെ മനോഹരമാക്കുന്നത്.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

കുഞ്ഞന്‍ കാറാണെങ്കിലും 14 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. എംജി ZS EV, ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് തുടങ്ങിയ മോഡലുകള്‍ ഈ മാസം വില്‍പ്പനയ്ക്ക് എത്തും. അധികം വൈകാതെ തന്നെ ക്വിഡ് ഇലക്ട്രിക്കും ഇന്ത്യന്‍ വിപണിയില്‍ ഇടംപിടിച്ചേക്കും.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ക്വിഡിന്റെ ഇലക്ട്രിക്ക് പതിപ്പിനെ കഴിഞ്ഞ വര്‍ഷം കമ്പനി ചൈനയില്‍ അവതരിപ്പിച്ചിരുന്നു. സിറ്റി K-ZE എന്ന പേരിലാണ് ചൈനയില്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 61,800 യുവാനാണ് (ഇന്ത്യയില്‍ ഏകദേശം 6.22 ലക്ഷം രൂപ) ക്വിഡിന്റെ വില.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

രൂപത്തില്‍ വിപണിയില്‍ ഉള്ള കാറുമായി സാമ്യം തോന്നുമെങ്കിലും നിരവധി മാറ്റങ്ങളും ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയില്‍ ചൈനയില്‍ അവതരിപ്പിച്ച് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോഴും ചലങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സോയി ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ചൈനയിലെ ഡോങ്‌ഫെങ് മോട്ടോഴ്‌സുമായി ചേര്‍ന്നാണ് ഇലക്ട്രിക്ക് ക്വിഡിനെ വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 2018 പാരീസ് ഓട്ടോഷോയിലാണ് ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റ് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault is Planning to Bring Zoe EV to India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X