ബിഎസ് VI ക്വിഡിനെ അവതരിപ്പിച്ച് റെനോ; വില 2.92 ലക്ഷം രൂപ

ബിഎസ് VI ക്വിഡിനെ വിപണിയില്‍ അവതരിപ്പിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. 2.92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. പുതിയ പതിപ്പിന്റെ വില വര്‍ധിപ്പിച്ചതായും കമ്പനി അറിയിച്ചു.

ബിഎസ് VI ക്വിഡിനെ അവതരിപ്പിച്ച് റെനോ; വില 2.92 ലക്ഷം രൂപ

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 9,000 രൂപയുടെ വര്‍ധനവാണ് എല്ലാ വകഭേദങ്ങളിലും ഉണ്ടായിരിക്കുന്നത്. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Variant BS6 Price BS4 Price Difference
STD Rs 2.92 Lakh Rs 2.83 Lakh Rs 9,000
RxE 0.8 Rs 3.62 Lakh Rs 3.53 Lakh Rs 9,000
RxL 0.8 Rs 3.92 Lakh Rs 3.83 Lakh Rs 9,000
RxT 0.8 Rs 4.22 Lakh Rs 4.13 Lakh Rs 9,000
RxT 1.0 Rs 4.42 Lakh Rs 4.33 Lakh Rs 9,000
RxT (O) 1.0 Rs 4.50 Lakh Rs 4.41 Lakh Rs 9,000
RxT AT 1.0 Rs 4.72 Lakh Rs 4.63 Lakh Rs 9,000
RxT (O) AT 1.0 Rs 4.79 Lakh Rs 4.70 Lakh Rs 9,000
Climber Rs 4.63 Lakh Rs 4.54 Lakh Rs 9,000
Climber (O) Rs 4.71 Lakh Rs 4.62 Lakh Rs 9,000
Climber AT Rs 4.93 Lakh Rs 4.84 Lakh Rs 9,000
Climber (O) AT Rs 5.01 Lakh Rs 4.92 Lakh Rs 9,000
ബിഎസ് VI ക്വിഡിനെ അവതരിപ്പിച്ച് റെനോ; വില 2.92 ലക്ഷം രൂപ

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എഞ്ചിനുകളാണ് ബിഎസ് VI മാനദണ്ഡങ്ങളോടെ പുതിയ പതിപ്പില്‍ ഇടംപിടിക്കുക. കരുത്തിലും ടോര്‍ഖിലും കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 0.8 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 54 bhp കരുത്തും 72 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI ക്വിഡിനെ അവതരിപ്പിച്ച് റെനോ; വില 2.92 ലക്ഷം രൂപ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5,500 rpm -ല്‍ 68 bhp കരുത്തും 4,250 rpm -ല്‍ 91 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക്ക്, അഞ്ച് സ്പീഡ മാനുവല്‍ ഗിയര്‍ബോക്‌സില്‍ ലഭ്യമാണ്.എന്നാല്‍ 0.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ ഗിയര്‍ ബോക്‌സിനെപറ്റി റിപ്പോര്‍ട്ടില്‍ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

ബിഎസ് VI ക്വിഡിനെ അവതരിപ്പിച്ച് റെനോ; വില 2.92 ലക്ഷം രൂപ

വാഹനത്തിന്റെ ഡിസൈനിലോ, ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡായി റെനോ ക്വിഡില്‍ വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI ക്വിഡിനെ അവതരിപ്പിച്ച് റെനോ; വില 2.92 ലക്ഷം രൂപ

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് ക്യാമറ, റിയര്‍ സീറ്റ് ആം റെസ്റ്റ് എന്നിവയും വാഹനത്തില്‍ കമ്പനി നല്‍കുന്നുണ്ട്.

ബിഎസ് VI ക്വിഡിനെ അവതരിപ്പിച്ച് റെനോ; വില 2.92 ലക്ഷം രൂപ

മാരുതി സുസുക്കി ആള്‍ട്ടോ, ആള്‍ട്ടോ K10, ഡാറ്റ്‌സണ്‍ റെഡിഗോ, മാരുതി സുസുക്കി എസ്സ്-പ്രസ്സോ എന്നിവരാണ് വിപണിയിലെ ക്വിഡിന്റെ എതിരാളികള്‍. മാരുതി എസ്സ്-പ്രസ്സോ, ആള്‍ട്ടോ മോഡലുകളുടെ ബിഎസ് VI എഞ്ചിന്‍ ഇതിനോടകം തന്നെ വിപണിയില്‍ ലഭ്യമാണ്.

ബിഎസ് VI ക്വിഡിനെ അവതരിപ്പിച്ച് റെനോ; വില 2.92 ലക്ഷം രൂപ

ബിഎസ് VI നിലവാരത്തിലുള്ള ട്രൈബറിനെ ഇതിനോടകം തന്നെ കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ നിലവില്‍ നിരയിലെ മറ്റു മോഡലുകളുടെയും ബിഎസ് VI പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI ഡസ്റ്ററിന്റെയും, ക്യാപ്ച്ചറിന്റെയും പരീക്ഷണ ചിത്രങ്ങളും വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു.

ബിഎസ് VI ക്വിഡിനെ അവതരിപ്പിച്ച് റെനോ; വില 2.92 ലക്ഷം രൂപ

കഴിഞ്ഞ വര്‍ഷമാണ് ക്വിഡിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 2015 -ലാണ് എന്‍ട്രി ലെവല്‍ വിഭാഗത്തിലേക്ക് കാര്‍ എത്തുന്നത്. വലിയ പരിഷ്‌കാരങ്ങള്‍ ഒന്നും വരുത്താതെ ഈ ശ്രേണിയില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്.

ബിഎസ് VI ക്വിഡിനെ അവതരിപ്പിച്ച് റെനോ; വില 2.92 ലക്ഷം രൂപ

എന്നാല്‍ ശ്രേണിയില്‍ എതിരാളികള്‍ ശക്തരായതോടെ പോയ വര്‍ഷം റെനോ, ക്വിഡിന്റെ മുഖംമിനുക്കിയ പതിപ്പിനെ നിരത്തില്‍ എത്തിച്ചു. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന ഡിസൈനില്‍ നിന്നും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid BS6 launched at Rs 2.92 lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X