മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

എൻട്രി ലെവൽ ഹാച്ച്ബാക്ക് നിരയിൽ മാരുതി ആൾട്ടോയ്ക്ക് ഒപ്പം തലയെടുപ്പോടെ നിൽക്കുന്ന മോഡലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ എസ്‌യുവി ശൈലിയുള്ള ക്വിഡ്. വാസ്തവത്തിൽ ബ്രാൻഡിന് ഇന്ത്യൻ വിപണിയിൽ ശക്തമായ അടിത്തറ നേടിക്കൊടുത്ത വാഹനം കൂടിയാണിത്.

മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

2015 ൽ ആഭ്യന്തര വിപണിയിൽ എത്തിയ ക്വിഡ് അഞ്ച് വർഷത്തിനുള്ളിൽ 3.5 ലക്ഷത്തിലധികം യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. ഇന്നും മിനി കാർ വിഭാഗത്തിൽ റെനോ ക്വിഡ് ഒരു പ്രധാന മോഡലായി തുടരുന്നു.

മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‌മെന്റ് ഏറ്റവും കഠിനവും മത്സരപരവുമായ ഒരു സമയത്താണ് റെനോ ക്വിഡ് അതിന്റെ മികവ് തെളിയിച്ചത്. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻ‌ഗണനകൾ മനസിലാക്കുന്നതിനായി റെനോ നിക്ഷേപിച്ച വർഷങ്ങളുടെ ഗവേഷണവും ആഴത്തിലുള്ള ഉൾക്കാഴ്ചകളുമാണ് ഇത് പ്രധാനമായും സാധ്യമാക്കിയത്.

MOST READ: സൗരവ് ഗാംഗുലിക്ക് ഇന്ന് 48-ാം പിറന്നാള്‍; കാര്‍ ശേഖരത്തിലെ പ്രധാനികള്‍ ഇവര്‍

മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

ഉപഭോക്തൃ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ എസ്‌യുവി പ്രചോദിത ഡിസൈൻ ഭാഷ്യം, സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകൾ, വ്യവസായത്തിന്റെ ആദ്യ കണ്ടുപിടുത്തങ്ങൾ എന്നിവ റെനോ അവതരിപ്പിക്കുകയും ഉയർന്ന പ്രാദേശികവൽക്കരണ തലങ്ങളിൽ കാർ നിർമ്മിക്കുകയും ചെയ്തു.

മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

തൽഫലമായി ഇന്ത്യയിൽ പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ റെനോ മെയ്ഡ് ഇൻ ഇന്ത്യ ക്വിഡ് വിവിധ ആഗോള വിപണികൾക്ക് വിൽക്കാൻ തുടങ്ങി. 45,300 യൂണിറ്റിലധികം വാഹനങ്ങൾ കമ്പനി കയറ്റുമതി ചെയ്യുകയും ചെയ്തു.

MOST READ: സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

800 സിസി മുതൽ 1.0 ലിറ്റർ എഞ്ചിൻ വരെയാണ് കുഞ്ഞൻ കാറിൽ റെനോ വാഗ്‌ദാനം ചെയ്യുന്നത്. വിപണിയിലെ പ്രധാന എതിരാളിയായ മാരുതി ആൾട്ടോയെ മറികടക്കാൻ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം വിത്ത് ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഡ്രൈവർ എയർബാഗ്, ഡ്രൈവർ & കോ ഡ്രൈവർ സീറ്റ് ബെൽറ്റ് ഓർമപ്പെടുത്തൽ, സ്പീഡ് അലേർട്ട് എന്നിവ സുരക്ഷാ സവിശേഷതകളും ക്വിഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, എൽഇഡി ഡിആർഎൽ, എൽഇഡി ലൈറ്റ് ഗൈഡുള്ള ടെയിൽ ലാമ്പുകൾ, R1 വോൾക്കാനോ ഗ്രേ മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, ബോൾഡ് സ്‌കിഡ് പ്ലേറ്റുകൾ തുടങ്ങിയവ എസ്‌യുവി ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന കാറിന്റെ ഹൈലൈറ്റിംഗ് സ്റ്റൈലിംഗ് ഘടകങ്ങളാണ്.

MOST READ: കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ

മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

3.5 ലക്ഷം വിൽപ്പനയെന്ന നേട്ടം ആഘോഷിക്കുന്നതിനായി 1.0 ലിറ്റർ ബിഎസ്-VI എഞ്ചിനോടു കൂടി പുതിയ ക്വിഡ് RXL വേരിയന്റും റെനോ കഴിഞ്ഞ ദിവസം വിപണിയിൽ അവതിപ്പിച്ചു.

മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

മാനുവൽ എഎംടി എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനോടു കൂടി വിപണിയിൽ എത്തിച്ച മോഡലിന് 4.16 ലക്ഷം മുതൽ 4.48 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid Hatchback Crossed 3.5 Lakh Sales Milestone In India. Read in Malayalam
Story first published: Wednesday, July 8, 2020, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X