സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

യൂറോപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ സോയിക്കായി റെനോ പുതിയതും ആകർഷകവുമായ ഒരു വേരിയന്റ് പുറത്തിറക്കി.

സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

വെൻ‌ചർ‌ എഡിഷൻ എന്നറിയപ്പെടുന്ന വാഹനത്തിന്റെ പുതിയ മോഡൽ ഏറ്റവും ദൈർ‌ഘ്യമേറിയ 245 മൈൽ‌ പരിധിയാണ് വാഗ്‌ദാനം ചെയ്യുന്നത്. ‌മാത്രമല്ല 2021 ജനുവരി പകുതി മുതൽ മോഡലിനായുള്ള‌ ബുക്കിംഗും റെനോ ആരംഭിക്കും.

സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

ഏറ്റവും പുതിയ പതിപ്പ് സോയിയുടെ പ്ലേ, ഐക്കണിക് എന്നീ വേരിയന്റുകൾക്കിടയിലായാകും സ്ഥാനം പിടിക്കുക. R110 മോട്ടോറാണ് ഇലക്ട്രിക് കാറിന്റെ ഹൃദയം. ഇത് 50 കിലോവാട്ട് ഡിസി ചാർജിംഗ് ഓപ്ഷനുമായകും ലഭ്യമാവുക.

MOST READ: ടിബൈക്ക് ഫ്ലെക്സ് ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് സ്മാര്‍ട്രോണ്‍

സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

52 കിലോവാട്ട് ബാറ്ററി ഒരു മണിക്കൂർ പത്ത് മിനിറ്റിനുള്ളിൽ 80 ശതമാനമായി ചാർജ് ചെയ്യാൻ കഴിയും. എൻട്രി ലെവൽ പ്ലേ മോഡലിൽ ഇതിനകം വാഗ്ദാനം ചെയ്ത സ്റ്റാൻഡേർഡ് ഉപകരണങ്ങളാണ് സോയി വെൻ‌ചർ എഡിഷനിലും ഇടംപിടിച്ചിരിക്കുന്നത്.

സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

ഈ വേരിയന്റിലെ പ്രധാന സ്റ്റാൻഡേർഡ് സവിശേഷതകളിൽ 10 ഇഞ്ച് ടിഎഫ്ടി ഡ്രൈവർ ഇൻഫർമേഷൻ ഡിസ്പ്ലേ, ഈസി ലിങ്ക് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെല്ലാം ലഭിക്കും.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

അതോടൊപ്പം എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, റെനോ Z കണക്റ്റഡ് സേവനങ്ങളിലേക്കുള്ള മൂന്ന് വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ് റെനോ സോയിയിൽ ഒരുക്കിയിരിക്കുന്ന മറ്റ് സവിശേഷതകൾ.

സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

തീർന്നില്ല, ക്ലൈമറ്റ് കൺട്രോളും ഫ്രണ്ട്, റിയർ ഇലക്ട്രിക് വിൻഡോകളും ഈ വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന അധിക സവിശേഷതകളാണ്. ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ-ഡിപ്പാർച്ചർ വാർണിംഗ്, ഹൈ-ബീം അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEBS) എന്നിവ മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

MOST READ: 2022 ഓടെ റഷ്യയില്‍ കാറുകള്‍ വില്‍ക്കുന്നത് നിര്‍ത്താനൊരുങ്ങി ഹോണ്ട

സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

പിൻ പാർക്കിംഗ് സെൻസറുകളും ഇലക്ട്രിക് വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോയി വെൻചർ വേരിയന്റിലെ വിന്റർ പായ്ക്ക് തെരഞ്ഞെടുത്താൽ ഹീറ്റഡ് സീറ്റുകളും സ്റ്റിയറിംഗ് വീലും ഒപ്പം ഫാസ്റ്റ് ചാർജിംഗിനായി 50 കിലോവാട്ട് ഡിസി ചാർജിംഗ് സാങ്കേതികവിദ്യയും കമ്പനി വാഗ്ദാനം ചെയ്യും.

സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

ഇതിലൂടെ വെറും 30 മിനിറ്റിനുള്ളിൽ 90 മൈൽ പരിധി ചേർക്കാൻ കഴിയും. പുറംമോടിയിൽ ഡോർ മിററുകൾ ബോഡി കളറിന്റെ അതേ നിറത്തിലാണ് റെനോ പൂർത്തിയാക്കിയിരിക്കുന്നത്.

സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

കൂടാതെ ആകെ കളർ ഓപ്ഷനുകളിലും സോയി ഇലക്ട്രിക് തെരഞ്ഞെടുക്കാൻ സാധിക്കും. മോഡലൽ നിരയിലുടനീളം അഞ്ച് വർഷത്തെ അല്ലെങ്കിൽ 100,000 മൈൽ (160934.4 കിലോമീറ്റർ) വാറന്റി അല്ലെങ്കിൽ എട്ട് വർഷത്തെയോ 100,000 മൈൽ വാറന്റിയോ സോയിയുടെ ബാറ്ററിക്ക് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Launched Zoe Venture Edition In Europe. Read in Malayalam
Story first published: Thursday, December 31, 2020, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X