ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ ആഗോള എസ്‌‌യുവിയായ ഡസ്റ്ററിനെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുന്നത്. ആദ്യ തലമുറ മോഡലിനെപ്പോലെ തന്നെ പതിറ്റാണ്ടുകൾ പഴക്കമുള്ള BO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയുള്ളതായിരുന്നു ഇതും.

ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ഇത് ഇന്ത്യൻ പതിപ്പ് നിസാൻ കിക്‌സ്, റെനോ ക്യാപ്‌ചർ എന്നിവയ്ക്കും അടിവരയിടുന്നു. എന്നാൽ ഫ്രഞ്ച് ബ്രാൻഡ് രണ്ടാം തലമുറ ഡസ്റ്ററിനെ ഇന്ത്യയിൽ നിന്നും അകറ്റി നിർത്തി. തുടർന്ന് കമ്പനി നമ്മുടെ വിപണിക്കായി ആദ്യ തലമുറ മോഡൽ നവീകരിച്ചുവെന്ന് മാത്രം.

ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

റെനോ-നിസാൻ-മിത്സുബിഷി എന്നിവയുടെ സംയുക്ത സംരംഭത്തിൽ ഒരു പുതിയ സാമ്പത്തിക, ഉൽ‌പ്പന്ന തന്ത്രം അടുത്തിടെ ഈ സഖ്യം പ്രഖ്യാപിച്ചിരുന്നു. അതിൽ പ്ലാറ്റ്ഫോം കുറയ്ക്കുന്നതും മത്സര വിലനിർണയം നേടുന്നതിനുള്ള മികച്ച പ്രവർത്തനവും ഇതിൽ ഉൾപ്പെടുന്നു.

MOST READ: മെയ് മാസത്തില്‍ 1,639 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട

ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ബ്രസീലിയൻ വിപണിയിൽ ഗ്രൂപ്പ് ഏഴ് പുതിയ കാറുകളും എസ്‌യുവികളും അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അവയെല്ലാം CMF-B പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ഈ പ്ലാറ്റ്ഫോം നിലവിൽ വെർസയുടെ പുതിയ തലമുറയ്ക്ക് അടിവരയിടുന്നു.

ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

രണ്ട് ഹാച്ച്ബാക്കുകൾ, രണ്ട് സെഡാനുകൾ, മൂന്ന് എസ്‌യുവികൾ എന്നിവ റെനോ-നിസാൻ-മിത്സുബിഷി ചേർന്ന് നിർമിക്കുമെന്നും സ്ഥിരീകരിച്ചു. വാസ്തവത്തിൽ, അടുത്ത തലമുറ റെനോ ക്യാപ്‌‌ചറും മാട്രിക്സ് മോഡുലാർ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

MOST READ: സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ഉൽ‌പ്പന്ന നിരയിൽ‌ സാൻ‌ഡെറോ, മാർച്ച്, ലോഗൻ‌, വെർ‌സ എന്നിവയുടെ പുതിയ തലമുറകൾ‌ ഉൾ‌പ്പെടാം. മറുവശത്ത് എസ്‌യുവി ശ്രേണിയിൽ പുതിയ തലമുറ കിക്‌സ്, ഡസ്റ്റർ, ക്യാപ്‌ചർ എന്നിവ ഉൾപ്പെടും. ഈ കാറുകളെല്ലാം റെനോ എഞ്ചിനുകൾ ഉപയോഗിക്കും.

ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ഇന്ത്യയിൽ ഫ്രഞ്ച് വാഹന നിർമാതാവ് 2022-23 ഓടെ അടുത്ത തലമുറ ഡസ്റ്റർ എസ്‌യുവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. CMF-B പ്ലാറ്റ്‌ഫോമിലെ പരിഷ്‌കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോഡൽ ഒരുങ്ങുക.

MOST READ: ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

എന്നിരുന്നാലും ഏറ്റവും പുതിയ പ്രവണത സൂചിപ്പിക്കുന്നത് റെനോ-നിസാൻ അലയൻസ് CMF-B പ്ലാറ്റ്ഫോം ഇന്ത്യൻ മോഡലുകൾക്കും ഉപയോഗപ്പെടുത്താമെന്നാണ്. കമ്പനികൾ ഇതിനകം തന്നെ കോം‌പാക്‌ട് കാറുകൾക്കായി CMF-A പ്ലാറ്റ്ഫോം സ്വീകരിച്ചു.

ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

നിസാൻ മാഗ്‌നൈറ്റ് സബ്-4 മീറ്റർ എസ്‌യുവി വിപണിയിൽ എത്തുമ്പോൾ കോം‌പാക്‌ട് എസ്‌യുവിയും സബ്-4 മീറ്റർ സെഡാനും റെനോ തയാറാക്കുന്നു. കൂടാതെ നിലവിലുള്ള ഡസ്റ്റർ, ക്യാപ്‌ചർ ലൈനപ്പിൽ 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉടൻ അവതരിപ്പിക്കും.

MOST READ: വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ഈ എഞ്ചിന് 154 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവ ഗിയർ ബോക്സ് ഓപ്ഷനിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Renault-Nissan Alliance could Use CMF-B Platform for Next-gen Duster and Kicks. Read in Malayalam
Story first published: Monday, June 1, 2020, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X