മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

ഇന്ത്യൻ വിപണിയിലെ തന്ത്രങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ റെനോയും നിസാനും. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ വരാനിരിക്കുന്ന എസ്‌യുവികളിൽ ഉപയോഗിക്കുന്ന മെർസിഡീസ് എഞ്ചിനുകളാണ്.

മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

ഈ മാസം അവസാനം 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഇന്ത്യയിലെത്തുന്ന നിസാൻ കിക്‌സിലൂടെ ഇതിന് തുടക്കമാകും. ഈ എഞ്ചിന്റെ ലഭ്യത പിന്നീട് കൂടുതൽ എസ്‌യുവികളിലേക്ക് വ്യാപിപ്പിക്കും. ഡൈംലറുടെയും റെനോ-നിസാൻ-മിത്സുബിഷി സഖ്യത്തിന്റെ സംയുക്ത പദ്ധതിയാണ് മുകളിൽ പറഞ്ഞ എഞ്ചിൻ.

മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

ഇത് 2017 ഡിസംബറിലാണ് ആദ്യമായി അവതരിപ്പിച്ചത്. മെർസിഡീസ് ബെൻസ്, റെനോ, നിസാൻ, ഡേസിയ എന്നീ ബ്രാൻഡുകളാണ് ഇത് ഉപയോഗിക്കുന്നത്. കമ്പനിയെ ആശ്രയിച്ച് വ്യത്യസ്ത പേരുകളിൽ ഈ എഞ്ചിൻ അറിയപ്പെടുന്നു. റെനോയും ഡേസിയയും ഇതിനെ ടിസി എന്നും മെർസിഡീസ് ബെൻസ് M 282 എന്നും നിസാൻ ഇതിനെ HR13. എന്നും വിളിക്കുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച റെനോ ഡസ്റ്റർ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. എന്നിരുന്നാലും ഈ എഞ്ചിൻ വാണിജ്യപരമായി ഇന്ത്യയിൽ നിസാൻ കിക്‌സിലാകും ആദ്യം ലഭ്യമാവുക.

മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

അതേസമയം ആറ് സ്പീഡ് മാനുവൽ, സിവിടി ഓപ്ഷനുകൾക്കൊപ്പം ഈ വർഷാവസാനം റെനോ ഡസ്റ്റർ ഈ എഞ്ചിനൊപ്പം ലഭ്യമാകുമെന്ന് റിപ്പോർട്ടുണ്ട്. റെനോ ക്യാപ്‌ച്ചറിനും ഈ യൂണിറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

ഡൈംലറിൽ നിന്ന് വ്യത്യസ്തമായി ഡയറക്‌ട് ഇഞ്ചക്ഷനില്ലാതെ പോലും 1.3 ലിറ്റർ പെട്രോൾ എഞ്ചിൻ റെനോ-നിസാൻ-മിത്സുബിഷി സഖ്യം വാഗ്‌ദാനം ചെയ്യുന്നു. അതേസമയം ഇന്ത്യയിൽ നിസാൻ കിക്‌സിന് ഡയറക്‌ട് ഇഞ്ചക്ഷനോടെയുള്ള HR13 എഞ്ചിനാണ് ലഭിക്കുന്നത്. അതിനാൽ എഞ്ചിന്റെ പേരിൽ ‘ഡിഡിടി' സഫിക്‌സ് എന്ന് കമ്പനി ചേർത്തിട്ടുണ്ട്.

മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

ഡിഡിടി എന്നാൽ DOHC ഡയറക്ട് ഇഞ്ചക്ഷൻ, ടർബോചാർജ്ഡ് എന്നിവയാണ്. ഈ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

ഇത് പരമാവധി 156 bhp പവറും 254 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. റെനോ ഡസ്റ്റർ, റെനോ ക്യാപ്‌ച്ചർ എന്നിവിയിലും സമാന സവിശേഷതകൾ പ്രതീക്ഷിക്കുന്നു.

മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

നിസാൻ കിക്‌സ് ടർബോ പെട്രോളിന്റെ അവതരണത്തിനു ശേഷം ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച റെനോ ഡസ്റ്റർ ടർബോ പെട്രോളും റെനോ ക്യാപ്ച്ചർ ടർബോ പെട്രോളും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും.

Most Read Articles

Malayalam
English summary
Renault-Nissan SUVs in India to get Mercedes engine. Read in Malayalam
Story first published: Thursday, May 14, 2020, 14:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X