2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

ഉത്സവ സീസണ്‍ അടുത്തതോടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി റെനോ രംഗത്ത്. 2020 ഒക്ടോബര്‍ 1 മുതല്‍ 31 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആയിരിക്കും ഈ ഓഫറുകള്‍ ലഭിക്കുക.

2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

ഇത്തവണ, ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. റെനോയുടെ ജനപ്രീയ മോഡലുകളായ ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ മോഡലുകള്‍ക്കാണ് ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുക. അത് എന്തെല്ലാമെന്ന് പരിശോധിക്കാം.

2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റൊരു ജനപ്രീയ വാഹനമായ ഡസ്റ്ററിനാണ് ഏറ്റവും വലിയ ഓഫറുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 8.49 ലക്ഷം രൂപയില്‍ നിന്നാണ് വാഹനത്തിന് വില ആരംഭിക്കുന്നത്.

MOST READ: ഇനി 10 നഗരങ്ങളിൽ കൂടി എംജി EZ ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

അടുത്തിടെ ഡസ്റ്ററിന് ഒരു ടര്‍ബോ എഞ്ചിന്‍ നല്‍കിയിരുന്നു. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഡസ്റ്റര്‍ വില്‍ക്കുന്നത്. ഒക്ടോബറില്‍ റെനോ വാഹനങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കാണ് (3.99 ശതമാനം) നല്‍കിയിരിക്കുന്നത്.

2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

മോഡലിന്റെ RxS പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. മറ്റെല്ലാ വേരിയന്റുകളിലും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഉണ്ട്. 20,000 രൂപ അധിക ലോയല്‍റ്റി ആനുകൂല്യമുണ്ട്. 30,000 രൂപ കോര്‍പ്പറേറ്റ് കിഴിവും ലഭിക്കും.

MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

ഡസ്റ്റര്‍ RxE -ല്‍ 50,000 രൂപ ക്യാഷ് ബെനഫിറ്റും ലോയല്‍റ്റി ബെനഫിറ്റുകളില്‍ 20,000 രൂപയും മാത്രമേയുള്ളൂവെന്ന് റെനോ വ്യക്തമാക്കുന്നു. അടുത്തിടെ പുറത്തിറക്കിയ ടര്‍ബോ മോഡലില്‍ 20,000 രൂപ ലോയല്‍റ്റി ആനുകൂല്യങ്ങള്‍ മാത്രമാണ് റെനോ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

50,000 കിലോമീറ്റര്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷം ഉള്‍പ്പെടുന്ന ഒരു ഈസി കാര്‍ പാക്കേജ് ഡസ്റ്റര്‍ ടര്‍ബോ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എന്നിരുന്നാലും, ഒരു ഉപഭോക്താവ് ഇതിനകം ഒരു ഡസ്റ്റര്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലോ പുതിയ ടര്‍ബോ വേരിയന്റിനായി കൈമാറ്റം ചെയ്യുകയാണെങ്കിലോ മാത്രമേ ഇത് ബാധകമാകൂ. ഈ മോഡലിന് 30,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവ് റെനോ നല്‍കുന്നു.

MOST READ: വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് രണ്ട ജനപ്രീയ മോഡലുകളാണ് ക്വിഡ്, ട്രൈബര്‍. പ്രതിമാസ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് ഇരുമോഡലുകളും കാഴ്ചവെയ്ക്കുന്നത്. ഈ മാസം ഈ രണ്ട് മോഡലുകള്‍ക്കും നിര്‍മ്മാതാക്കള്‍ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

മോഡലുകളുടെ വേരിയന്റുകളെ ആശ്രയിച്ച് ഒരാള്‍ക്ക് 20,000 രൂപ എക്‌സ്‌ചേഞ്ചും 10,000 രൂപ ലോയല്‍റ്റി ബോണസും ലഭിക്കും. RxE പതിപ്പില്‍ 10,000 രൂപ ലോയല്‍റ്റി ബോണസ് മാത്രമേ ബാധകമാകൂ.

MOST READ: വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

തെരഞ്ഞെടുത്ത കുറച്ചുപേര്‍ക്ക് 9,000 രൂപ കോര്‍പ്പറേറ്റ് കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വിഡ് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത വേരിയന്റുകളില്‍ 15,000 രൂപ കിഴിവ്, 10,000 രൂപ ലോയല്‍റ്റി ബോണസ്, 15,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും. 800 സിസി മോഡലിന്റെ Std, RxE പതിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് 10,000 രൂപ കിഴിവ് മാത്രമേ ലഭിക്കൂ.

2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

2.94 ലക്ഷം രൂപയില്‍ നിന്നാണ് റെനോ ക്വിഡ് വില ആരംഭിക്കുന്നത്. രണ്ട് എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും വാഹനത്തില്‍ ലഭ്യമാണ്. 4.99 ലക്ഷം രൂപയില്‍ നിന്നാണ് റെനോ ട്രൈബര്‍ വില ആരംഭിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന്റെ കരുത്ത്.

Most Read Articles

Malayalam
English summary
Renault Offers Discounts Other Benefits On Models In October. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X