2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി റെനോ. 2020 ഓഗസ്റ്റ് 1 മുതല്‍ 31 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആയിരിക്കും ഈ ഓഫറുകള്‍ ലഭിക്കുക.

2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

ഇത്തവണ, ഓഫറുകള്‍ പ്രദേശാധിഷ്ഠിതമാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഉപഭോക്താക്കള്‍ക്ക് 6.99 ശതമാനം പലിശനിരക്കില്‍ വാഹനം സ്വന്തമാക്കാനും സാധിക്കും. ആദ്യ നാല് മാസത്തേക്ക് ഇഎംഐ അടവുകള്‍ ഉണ്ടായിരിക്കുന്നതല്ല.

2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

നേരത്തെ ഇത് മൂന്ന് മാസമായിരുന്നു. റെനോയുടെ ജനപ്രീയ മോഡലുകളായ ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ മോഡലുകള്‍ക്കാണ് ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുക. അത് എന്തെല്ലാമെന്ന് പരിശോധിക്കാം.

MOST READ: വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

റെനോ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ചെറിയ കാറായ ക്വിഡില്‍ നിന്ന് നമുക്ക് ആരംഭിക്കാം. ആദ്യമേ പറഞ്ഞതാണ് പ്രദേശാധിഷ്ഠിതമാണ് ഇത്തവണ ബ്രാന്‍ഡ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്.

2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ റെനോ ക്വിഡ് ഉപഭോക്താക്കള്‍ക്ക് 40,000 രൂപ കിഴിവ് ലഭിക്കും. 7,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും ബാധകമാണ്. ഇന്ത്യയുടെ ബാക്കി ഭാഗങ്ങളില്‍ 35,000 രൂപയുടെ ആനുകൂല്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.

MOST READ: ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

ക്വിഡ് RxL 800 സിസി വകഭേദം 3.99 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയില്‍ കേരള ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 2.94 ലക്ഷം രൂപയില്‍ നിന്നാണ് റെനോ ക്വിഡ് വില ആരംഭിക്കുന്നത്. രണ്ട് എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും വാഹനത്തില്‍ ലഭ്യമാണ്.

2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

4.99 ലക്ഷം രൂപയില്‍ നിന്നാണ് റെനോ ട്രൈബര്‍ വില ആരംഭിക്കുന്നത്. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെ കിഴിവ് ലഭിക്കും.

MOST READ: പ്രതിമാസ സബ്സ്ക്രിപ്ഷൻ ഓപ്ഷനിൽ നെക്സോൺ ഇവി അവതരിപ്പിച്ച് ടാറ്റ

2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

7,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകളും ഉണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ കിഴിവ് 30,000 രൂപ മാത്രമാണ്. മറ്റ് ആനുകൂല്യങ്ങളും തുല്യമാണ്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന്റെ കരുത്ത്.

2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റൊരു ജനപ്രീയ വാഹനമാണ് ഡസ്റ്റര്‍. 8.49 ലക്ഷം രൂപയില്‍ നിന്നാണ് വാഹനത്തിന് വില ആരംഭിക്കുന്നത്. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 80,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും.

MOST READ: പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

20,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും വാഹത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് 70,000 രൂപ കിഴിവ് ലഭിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 5 സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Offers Discounts & Other Benefits On Select Models In August 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X