Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 16 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ
ദീപാവലിയോട് അനുബന്ധിച്ച് തങ്ങളുടെ മോഡലുകൾക്ക് ആകർഷകമായ കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ച് റെനോ. ബിഎസ്-VI കംപ്ലയിന്റ് കാറുകളിൽ ആനുകൂല്യങ്ങൾ നൽകി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ബ്രാൻഡിന്റെയും പദ്ധതി.

ക്വിഡ്, ഡസ്റ്റർ, ട്രൈബർ എന്നിവയുൾപ്പെടെയുള്ള മോഡലുകളിലെല്ലാം ഫ്രഞ്ച് ബ്രാൻഡ് ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള വലിയ കിഴിവുകളാണ് കമ്പനിയുടെ വാഗ്ദാനം.

അതിൽ പ്രത്യേക ആനുകൂല്യ ഉത്സവ പദ്ധതികളായ ക്യാഷ് ബെനിഫിറ്റുകൾ, എക്സ്ചേഞ്ച് ബോണസ്, പ്രത്യേക പലിശ നിരക്ക് എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും. റെനോ ഡസ്റ്റർ ഒരു ലക്ഷം രൂപയുടെ ആനുകൂല്യത്തോടെ നിങ്ങൾക്ക് തെരഞ്ഞെടുക്കാം.
MOST READ: ഒക്ടോബറിൽ എർട്ടിഗ, XL6 എംപിവികളുടെ 10,239 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മാരുതി

70,000 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളും കോർപ്പറേറ്റ് കിഴിവ് 30,000 രൂപയും ഉൾപ്പെടെയാണ് ഒരു ലക്ഷം രൂപയുടെ ആനുകൂല്യം നൽകുന്നത്. എന്നാൽ എസ്യുവിയുടെ 1.5 ലിറ്റർ പതിപ്പിന് മാത്രമാകും ഈ ഒരു ലക്ഷം രൂപയുടെ ഉത്സവ ആനുകൂല്യങ്ങൾ ബാധകമാവുക.

പുതിയ 1.3 ലിറ്റർ ടർബോ എഞ്ചിനുള്ള എസ്യുവി വേരിയന്റും റെനോയുടെ ഉത്സവ ഓഫറിന്റെ ഭാഗമാണ്. 45,000 രൂപ കോർപ്പറേറ്റ് കിഴിവോടെ ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെയുള്ള ഈസി-കെയർ പാക്കേജും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: വിപണി കീഴടക്കി സോനെറ്റിന്റെ മുന്നേറ്റം; ഒക്ടോബറിലെ വിൽപ്പനയിൽ 26.49 ശതമാനം വളർച്ച

ഇതിനുപുറമെ 1.3 ലിറ്റർ ഡസ്റ്ററിന് 30,000 വരെ കോർപ്പറേറ്റ് കിഴിവും ലഭിക്കും. ഗ്രാമീണ ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക ഓഫറും ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിൽ യഥാക്രമം ക്യാഷ് ബെനിഫിറ്റും കോർപ്പറേറ്റ് കിഴിവുമാണ് ലഭിക്കുക. ഇതിൽ യഥാക്രമം 40,000 രൂപയുടെയും 9,000 രൂപയുടെയും കിഴിവുകളിൽ ഉൾപ്പെടുന്നു. അങ്ങനെ മൊത്തം 49,000 രൂപയുടെ ആനുകൂല്യങ്ങളാണ് കുഞ്ഞൻ കാറിൽ ഒരുക്കിയിരിക്കുന്നത്.
MOST READ: പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്യുവിയുടെ വില വിവരങ്ങൾ പുറത്ത്

അതോടൊപ്പം മോഡലിൽ 10,000 രൂപ വരെ ലോയൽറ്റി ആനുകൂല്യവും ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ കൃഷിക്കാർക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും മാത്രമായി 5,000 രൂപയുടെ അധിക ഓഫർ ബാധകമാണ്.

ആനുകൂല്യവും കോർപ്പറേറ്റ് കിഴിവും ഉൾപ്പടെ മൊത്തം 39,000 രൂപ വരെയുള്ള കിഴിവോടെയാണ് റെനോ തങ്ങളുടെ കോംപാക്ട് എംപിവിയായ ട്രൈബർ വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക സഹായം തേടുന്നവർക്ക് ട്രൈബർ എംപിവിയിൽ 3.99 ശതമാനം പ്രത്യേക പലിശനിരക്കും ലഭിക്കും. ഇതേ ധനകാര്യ പദ്ധതി ക്വിഡിലും ലഭ്യമാണ്.