നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് റെനോ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിലൂടെ രാജ്യത്തെ വില്‍പ്പന ഉയര്‍ത്തുകയാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.

നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

ഇതിന്റെ ഭാഗമായി വിപണി ശൃംഖല കൂടി വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഇന്ത്യയിലുടനീളം 14 ഷോറൂമുകളും 3 വര്‍ക്ക് ഷോപ്പുകളും ഉള്‍പ്പെടുന്ന 17 പുതിയ സെയില്‍സ് ആന്‍ഡ് സര്‍വീസ് ടച്ച് പോയിന്റുകള്‍ കൂടി ഉള്‍പ്പെടുത്തി.

നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

നിലവിലുള്ളതും വളര്‍ന്നുവരുന്നതുമായ വിപണികളിലുടനീളം തന്ത്രപരമായ ബിസിനസ്സ് കേന്ദ്രീകരണത്തിന്റെ ഭാഗമാണ് നെറ്റ്‌വര്‍ക്ക് വിപുലീകരണം. ഹിമാചല്‍ പ്രദേശ് (4), തെലങ്കാന (3), രാജസ്ഥാന്‍ (2), ഉത്തര്‍പ്രദേശ് (2), ഡല്‍ഹി, പഞ്ചാബ്, ആന്ധ്രാപ്രദേശ്, അസം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പുതിയ ശൃംഖലകള്‍ വന്നിരിക്കുന്നത്.

MOST READ: പുതുതലമുറ സെലേറിയോയുമായി മാരുതി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

പുതിയ ഡീലര്‍ഷിപ്പുകളുടെ ഉദ്ഘാടനത്തോടെ റെനോയുടെ നെറ്റ്‌വര്‍ക്ക് 390 -ലധികം ഡീലര്‍ഷിപ്പുകളിലേക്കും 470 -ലധികം സര്‍വീസ് ടച്ച്പോയിന്റുകളിലേക്കും വ്യാപിച്ചു. ഇതേടെ വില്‍പ്പന ഉയര്‍ത്താം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

2020 ജൂലൈയില്‍ റെനോ 6,422 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 75.5 ശതമാനം വളര്‍ച്ചയാണ്. അടുത്തിടെ വിപണിയില്‍ എത്തിയ ട്രൈബര്‍ എഎംടിയും, ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റുമാണ് ബ്രാന്‍ഡിന്റെ വില്‍പ്പന ഉയര്‍ത്തിയത്.

MOST READ: പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

2020 ഓഗസ്റ്റില്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് ഡസ്റ്റര്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നു. അതോടൊപ്പം തന്നെ ഇന്ത്യയില്‍ തങ്ങളുടെ ഉത്പ്പന്നങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രാന്‍ഡ്.

നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

ഇന്ത്യ തങ്ങളുടെ പ്രധാന വിപണികളിലാണെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൊത്തം വില്‍പ്പന അടിസ്ഥാനത്തില്‍ ബ്രാന്‍ഡിന്റെ മികച്ച 10 ആഗോള വിപണികളിലാണെന്നും ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് പറഞ്ഞു.

MOST READ: വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

ബ്രാന്‍ഡില്‍ നിന്നുള്ള ക്വിഡ്, ട്രൈബര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം തുടരുന്നു. എഎംടി വകഭേദങ്ങളിലുള്ള ഉപഭോക്തൃ താല്‍പ്പര്യം വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് റെനോ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്‌റാം മാമില്ലപള്ളെ പറഞ്ഞു.

നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

ഗ്രാമീണ വിപണികളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് റെനോയുടെ ദീര്‍ഘകാല തന്ത്രം. രാജ്യത്തെ 330 ഗ്രാമീണ മേഖലകളെ ബ്രാന്‍ഡ് ഇതിനകം ലക്ഷ്യമിട്ടിട്ടുണ്ട്. ഇത് അവര്‍ക്ക് ഒരു പുതിയ പ്രവര്‍ത്തന മേഖലയാണെന്നും കമ്പനി പറയുന്നു.

MOST READ: കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ ഗ്രാമീണ വിപണിയില്‍ റെനോയുടെ പങ്ക് 25 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ 19 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Adds 17 Dealerships In 4 Months In India. Read in Malayalam.
Story first published: Monday, August 10, 2020, 8:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X