Just In
- 4 min ago
വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ
- 9 min ago
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- 42 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 1 hr ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
Don't Miss
- Finance
പ്രതിരോധ മേഖലയ്ക്ക് മാത്രമായി രാജ്യത്തെ ആദ്യ വ്യവസായ പാർക്ക് ഒറ്റപ്പാലത്ത്; ചെലവ് 130.84 കോടി
- Movies
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിന്റര്‍ ക്യാമ്പുമായി റെനോ; കൈ നിറയെ ഓഫറുകളും
ശൈത്യകാലത്ത് പോലും കാറിന് പരിചരണം ആവശ്യമാണ്. ഇക്കാരണത്താല്‍ തന്നെ, റെനോ ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ പരിശോധിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു.

ഇന്ന് (23 നവംബര്‍) മുതല്‍ ആരംഭിച്ച റെനോ വിന്റര്‍ ക്യാമ്പ് 2020 നവംബര്‍ 29 വരെ തുടരും. രാജ്യത്തുടനീളമുള്ള എല്ലാ റെനോ ഇന്ത്യ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

റെനോയുടെ സര്‍വീസ് കേന്ദ്രങ്ങളില്‍ സമഗ്രമായ കാര്‍ പരിശോധനയും പരിപാലനവും നടത്തും. പരിപാടി ആകര്‍ഷമാക്കുന്നതിന്, വിവിധ സര്‍വീസുകളില്‍ ഉപഭോക്താക്കള്‍ക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും.
MOST READ: പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

തെരഞ്ഞെടുത്ത ആക്സസറികളില്‍ ഉപയോക്താക്കള്‍ക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും. ചില ഭാഗങ്ങളില്‍ ഉപയോക്താക്കള്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും. മൂല്യവര്‍ദ്ധിത സേവനങ്ങളിലും ലേബര്‍ ചാര്‍ജുകളിലും 15 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു.

റോഡ്സൈഡ് അസിസ്റ്റും വിപുലീകൃത വാറണ്ടിയും ഉപഭോക്താക്കള്‍ക്ക് 10 ശതമാനം കിഴിവോടെ ലഭിക്കും. സര്‍വീസ് കേന്ദ്രത്തിലേക്ക് വരുന്ന കാറുകള്‍ക്ക് സൗജന്യ ടോപ്പ് വാഷ് ലഭിക്കും.
MOST READ: പുതുക്കിയ വിലകളോടെ ഗ്ലോസ്റ്ററിനായുള്ള രണ്ടാംഘട്ട ബുക്കിംഗ് തുടങ്ങി

എഞ്ചിന് ഓയില്‍ മാറ്റിസ്ഥാപിക്കുമ്പോള്‍, അഞ്ച് ശതമാനം കിഴിവുണ്ട്, അതിനാല്‍ ടയര്‍ ബ്രാന്‍ഡുകളില്‍ ഓഫറുകളും ഉണ്ട്. മാത്രമല്ല, MyRenault ആപ്ലിക്കേഷനിലൂടെയാണ് സര്‍വീസ് ബുക്ക് ചെയ്യുന്നതെങ്കില്‍, അഞ്ച് ശതമാനം വരെ അധിക കിഴിവ് ലഭിക്കും. സര്‍വീസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു കാര്‍ പെര്‍ഫ്യൂം, ഫെയ്സ് മാസ്കുകള്‍ എന്നിവയും നല്‍കും.

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയ്ക്ക് രാജ്യത്ത് 475-ല്‍ അധികം ടച്ച് പോയിന്റുകളാണുള്ളത്. ഉപഭോക്താക്കളെ അവരുടെ റെനോ കാറുകള്‍ക്ക് സര്‍വീസ് നല്കാന് സഹായിക്കുന്ന 200-ല്‍ അധികം വര്‍ക്ക്ഷോപ്പ് ഓണ്‍ വീലുകളും ഉണ്ട്.
MOST READ: മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ റെനോ വില്‍ക്കുന്നു. നിലവില്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ട്രൈബര്‍. രാജ്യത്ത് ഇപ്പോള്‍ പെട്രോള്‍ എഞ്ചിനുകള്‍ മാത്രമേ റെനോയ്ക്ക് ഉള്ളൂ.

800 സിസി മുതല്‍ 1.5 ലിറ്റര്‍ വരെയാണ് ഇവ. അധികം വൈകാതെ തന്നെ കിഗര്‍ എന്നൊരു മോഡലിനെ കൂടി ബ്രാന്‍ഡ് രാജ്യത്ത് അവതരിപ്പിക്കും. CMF-A+ പ്ലാറ്റ്ഫോം ട്രൈബറുമായി പങ്കിടുന്ന കിഗര്‍ ഷോ കാര്‍ ഫ്രാന്‍സിലെ കോര്‍പ്പറേറ്റ് ഡിസൈന്‍ ടീമുകളുമായും ബ്രാന്‍ഡിന്റെ ഇന്ത്യന്‍ ഡിവിഷനുമായും സഹകരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
MOST READ: സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, കിയ സോനെറ്റ്, അര്‍ബന്‍ ക്രൂയിസര്‍, വരാനിരിക്കുന്ന നിസാന്‍ മാഗ്നൈറ്റ് എന്നിവരാകും കിഗറിന്റെ എതിരാളികള്‍. കിഗര്‍ സെഗ്മെന്റിനെ കുറച്ചുകൂടി ഇളക്കിമറിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. മോഡലില്‍ ഒരു ദശലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് റെനോ ലക്ഷ്യമിട്ടിരിക്കുന്നത്.