Just In
- 7 min ago മണ്ണിൽ താഴ്ന്ന ലോറി വലിച്ചു കയറ്റി ലാൻഡ് ക്രൂയിസർ... പഴകുന്തോറും വീര്യം കൂടുന്ന മൊതല്, വൈറൽ വീഡിയോ കാണാം
- 12 hrs ago സമയം ലാഭിച്ച് കൂടുതൽ ട്രിപ്പടിക്കാം കാശുണ്ടാക്കാം, ഇലക്ട്രിക് ബസുകളിൽ ബാറ്ററി സ്വാപ്പിങ്ങ് ഐഡിയയുമായി കേന്ദ്രം
- 12 hrs ago ഓടുന്ന സ്കൂട്ടറിൽ ഒരു കട്ട റൊമാൻസ്! വൈറൽ വീഡിയോയ്ക്ക് പൊലീസിന്റെ വക വൻ പാരിതോഷികം
- 13 hrs ago ഇന്ത്യയിലെ ഒട്ടും 'സേഫല്ലാത്ത' 5 കാറുകള്‍; ഏറ്റവും കൂടുതല്‍ മാരുതിയുടേത്
Don't Miss
- News ഇടുക്കിയില്‍ പലയിടത്തും കാട്ടാനക്കൂട്ടമിറങ്ങി; ദേവികുളത്ത് പടയപ്പ, ചിന്നക്കനാലില്‍ ചക്കക്കൊമ്പന്
- Sports IPL 2024: റുതുവിനോട് ഒന്നും ചോദിക്കാറില്ല, എല്ലാം ധോണി തന്നെ! തുറന്ന് പറഞ്ഞ് പേസര്‍
- Movies ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി
- Travel ആകാശത്തിൽ നിന്നുപോലും കാണാം.. ഓം ആകൃതിയിലുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം
- Lifestyle ശരീരത്തെ തളര്‍ത്തുന്ന വെളുത്ത വിഷം; പഞ്ചസാരയുടെ ദോഷഫലങ്ങള്‍
- Technology ബ്ലൂടൂത്ത് സ്പീക്കറുകൾ വില്ലന്മാർ; മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക
- Finance ഐപിഒയ്ക്ക് തയ്യാറായി വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനി, ഓഹരി വില 100 രൂപ, നോക്കുന്നോ
ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ട്രൈബര്‍ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. 4.99 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറും വില.
എഞ്ചിന് നവീകരിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള RXE വകഭേദത്തില്‍ നിന്നും 4,000 രൂപയുടെ വര്‍ധനവാണ് പുതിയ RXE വകഭേദത്തിന് ഉണ്ടായിരിക്കുന്നത്.
Variants | BS6 Price | BS4 Price | Difference |
RXE | Rs 4.99 Lakh | Rs 4.95 Lakh | Rs 4,000 |
RXL | Rs 5.74 Lakh | Rs 5.59 Lakh | Rs 15,000 |
RXT | Rs 6.24 Lakh | Rs 6.09 Lakh | Rs 15,000 |
RXZ | Rs 6.78 Lakh | Rs 6.63 Lakh | Rs 15,000 |
എന്നാല്‍ മറ്റ് വകഭേദങ്ങള്‍ക്ക് നിലവിലെ മോഡലില്‍ നിന്നും 15,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. റെനോ നിരയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എംപിവി മോഡലാണ് ട്രൈബര്‍. വിപണിയിലെ മാന്ദ്യത്തിനിടയില്‍ പോലും മികച്ച വില്‍പ്പന കണ്ടെത്താന്‍ വാഹനത്തിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
CMF-A+ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നാലുമീറ്ററില്‍ താഴെയാണെങ്കിലും ആവശ്യത്തിന് ക്യാബിന് സ്പെയ്സ് വാഹനത്തില്‍ ഉണ്ടെന്നതാണ് എടുത്തുപറയേണ്ട പ്രധാന സവിശേഷത. 3,990 mm നീളവും 1,739 mm വീതിയും 1,637 mm ഉയരവുമാണ് ട്രൈബറിനുള്ളത്. 2,636 mm ആണ് വീല്‍ബേസ്, 182 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്.
84 ലിറ്ററാണ് ബുട്ട് സ്പെയ്സ്. പൂര്‍ണ്ണമായും നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകളാണ് മറ്റൊരു സവിശേഷത. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന് തന്നെയാണ് കമ്പനി ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി നവീകരിച്ചിരിക്കുന്നത്.
6250 rpm -ല്‍ 71 bhp പവറും 3500 rpm -ല്‍ 96 Nm torque ഉം ഈ എന്ജിന് സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. എഎംടി പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഡ്യുവല്‍ ടോണ്‍ ബംബര്‍, ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, വലിയ ലോഗോ, പ്രൊജക്ട് ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷതകള്‍. അഞ്ച് സ്പോക്ക് അലോയി വീലുകള്‍ വശങ്ങളെ മനോഹരമാക്കിയിരിക്കുന്നു.
പൂര്‍ണമായും ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഡിസൈന്‍. ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്പേസുകള്‍, 8.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.
യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് മുന്നോടിയായി ബിഎസ് VI എഞ്ചിന് നിലവാരത്തോടെയുള്ള മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെനോ. പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI ഡസ്റ്റര്‍, ക്വിഡ്, ക്യാപ്ച്ചര്‍ മോഡലുകളുടെ വിവരങ്ങളും ചിത്രങ്ങളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.