ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

2020 ഓട്ടോ എക്‌സ്‌പോയിലാണ് ട്രൈബര്‍ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പിനെ റെനോ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ വാഹനം മികച്ച മുന്നേറ്റമാണ് വിപണിയില്‍ നടത്തുന്നത്.

ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

ഓട്ടോമാറ്റിക് പതിപ്പ് കൂടി എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയരും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിനൊപ്പം തന്നെ ട്രൈബറില്‍ പുതിയൊരു എഞ്ചിന്‍ പതിപ്പിനെ കൂടി കമ്പനി അവതരിപ്പിക്കും. കമ്പനി സിഇഒ വെങ്കട്റാം മാമില്ലപള്ളെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

നിലവില്‍ ഒരു പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. റെനോ-നിസ്സാന്‍ സഹകരണത്തിലാകും പുതിയ എഞ്ചിന്‍ എത്തുക. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാകും ഈ സഹകരണത്തില്‍ വരുക. 2020 മുതല്‍ ഇന്ത്യയില്‍ റെനോ-നിസ്സാന്‍ ഉല്‍പന്നങ്ങളുടെ ഒരു ശ്രേണി പവര്‍ ചെയ്യാനാണ് ഈ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

പുതിയ പതിപ്പിനെ അവതരിപ്പിക്കുന്നതിന് മുന്‍പ് ഇപ്പോഴിതാ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ഈ എഞ്ചിന്‍ 100 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രൈബറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമാകും ഈ എഞ്ചിന്‍ വിപണിയില്‍ എത്തുക.

ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അതേസമയം ഓട്ടോമാറ്റിക ഗിയര്‍ബോക്‌സ് ഈ എഞ്ചിനില്‍ നല്‍കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്.

ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

ഈ എഞ്ചിന്‍ 6,250 rpm -ല്‍ 72 bhp കരുത്തും 3,500 rpm -ല്‍ 96 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. വിപണിയിലെ മാന്ദ്യത്തിന് ഇടയിലും റെനോയ്ക്ക് ഇന്ത്യയില്‍ മികച്ച് വില്‍പ്പന നേടിക്കൊടുത്ത മോഡലാണ് ട്രൈബര്‍.

ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

വിപണിയില്‍ എത്തി രണ്ട് മാസം പിന്നിട്ടപ്പോള്‍ 10,000 യൂണിറ്റിന്റെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്.

ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.

ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം തരുന്നതിനായി റൂഫ് റെയിലുകളും, ബോഡി ക്ലാഡിങും, സ്‌കിഡ് പ്ലേറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ അഞ്ച് സ്‌പോക്ക് അലോയി വീലുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

പൂര്‍ണമായും ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഡിസൈന്‍. ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്‌പേസുകള്‍, പുതിയ എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

ട്രൈബറിന്റെ പുതിയ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തി റെനോ

യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Renault is planning to launch Triber with new petrol engine option in India very soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X