Just In
- 40 min ago
മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും
- 1 hr ago
A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി
- 2 hrs ago
വീണ്ടും ചൈനീസ് കോപ്പിയടി; G-ക്ലാസിന്റെും ബ്രോങ്കോയുടേയും രൂപം പകർത്തി 300 സൈബർടാങ്ക് കൺസെപ്റ്റ്
- 2 hrs ago
കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്
Don't Miss
- News
ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല; ഇഡി അന്വേഷണത്തെ ഭയമില്ലെന്ന് പികെ ഫിറോസ്, എല്ലാം മുന്‍കൂട്ടി കണ്ടു
- Finance
സൗദി രാജകുമാരന്റെ പദ്ധതി കൈവിട്ട കളിയോ? സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്, ജോലി അവസരം വന്നേക്കും
- Movies
ഭർത്താവ് എന്നെ ഉപേക്ഷിച്ച് മക്കളുമായി താമസിക്കുന്നു; രണ്ടാമതും വിവാഹിതയായതിൻ്റെ യഥാർഥ കാരണം പറഞ്ഞ് ദയ അശ്വതി
- Sports
ഇങ്ങനാണെങ്കില്‍ രാഹുല്‍ ഇനി ഓപ്പണ്‍ ചെയ്യണമെന്നില്ല; പഞ്ചാബ് നായകനെതിരെ ആശിഷ് നെഹ്റ
- Lifestyle
ഒന്നില്‍ കൂടുതല്‍ പേരക്ക കഴിക്കുന്നോ ദിനവും; അപകടം അടുത്തുണ്ട്
- Travel
മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
295 കിലോമീറ്റർ മൈലേജുമായി 2021 ക്വിഡ് ഇലക്ട്രിക് അവതരിപ്പിച്ച് റെനോ
പുതിയ ഡാസിയ സ്പ്രിംഗ് ഇലക്ട്രിക് (2021 റെനോ ക്വിഡ് ഇലക്ട്രിക്) യൂറോപ്യൻ വിപണിയിൽ അനാച്ഛാദനം ചെയ്തു. വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് 2021 -ൽ ഔദ്യോഗിക ആരംഭിക്കും.

തുടക്കത്തിൽ, ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്ക് കാർ ഷെയറിംഗ് സേവനങ്ങൾക്കായി ലഭ്യമാക്കും, തുടർന്ന് സ്വകാര്യ ഉപഭോക്താക്കൾക്കായി റീട്ടെയിൽ വിൽപ്പനയും നടത്തും. യൂറോപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണിത്.

പുതിയ ക്വിഡ് ഇലക്ട്രിക്കിന്റെ പവർട്രെയിനിൽ ഒരു ഇലക്ട്രിക് മോട്ടോറും 28.6 കിലോവാട്ട് ബാറ്ററി പായ്ക്കും ഉൾപ്പെടുന്നു. ഇത് 44 bhp കരുത്തും, 125 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
MOST READ: ഇങ്കാസ് കരവിരുതിൽ ചലിക്കുന്ന ഓഫീസായി മാറി മെർസിഡീസ് ബെൻസ് സ്പ്രിന്റർ 3500

WLTP ഡ്രൈവിംഗ് സൈക്കിൾ അനുസരിച്ച് പൂർണ്ണ ചാർജിൽ 225 കിലോമീറ്ററും WLTP സിറ്റി സൈക്കിൾ അനുസരിച്ച് 295 കിലോമീറ്റർ മൈലേജും ഇലക്ട്രിക് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു.

125 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. ഇക്കോ മോഡിൽ, വാഹനം 31 bhp കരുത്തും 100 കിലോമീറ്റർ പരമാവധി വേഗതയും നൽകുന്നു.
MOST REAED: 18 ഇഞ്ച് സബ് വൂഫറിനൊപ്പം വിപുലമായി പരിഷ്കരിച്ച ഹ്യുണ്ടായി ക്രെറ്റ

പുതിയ ക്വിഡ് ഇലക്ട്രിക് ബാറ്ററി പായ്ക്ക് 2.3 കിലോവാട്ട് ഗാർഹിക സോക്കറ്റ് വഴി 14 മണിക്കൂറിനുള്ളിലും 3.7 കിലോവാട്ട് വാൾബോക്സ് വഴി 8 മണിക്കൂർ 30 മിനിറ്റിലും 7.4 കിലോവാട്ട് വാൾബോക്സ് വഴി അഞ്ച് മണിക്കൂറിനുള്ളിലും പൂർണമായി ചാർജ് ചെയ്യാൻ കഴിയും.

30 കിലോവാട്ട് DC ടെർമിനൽ വഴി 50 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും കഴിയും. ചെറിയ ഇലക്ട്രിക് കാർ AC (6.6 കിലോവാട്ട് വരെ), DC (30 കിലോവാട്ട് വരെ) ചാർജിംഗിനെ പിന്തുണയ്ക്കുന്നു. റിയൽ ടൈം ശ്രേണി, ബാറ്ററി നില എന്നിവ പോലുള്ള വിവരങ്ങൾ മൈ ഡാസിയ അപ്ലിക്കേഷൻ നൽകുന്നു.
MOST READ: 2021 ഫോർച്ച്യൂണർ TRD സ്പോർടിവോ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ച് ടൊയോട്ട

ദൃശ്യപരമായി, 2021 റിനോ ക്വിഡ് ഇലക്ട്രിക് (ഡാസിയ സ്പ്രിംഗ് ഇലക്ട്രിക്) ICE മോഡലിന് സമാനമാണ്.

എന്നിരുന്നാലും, നീക്കാനാവുന്ന പാനലുള്ള പുതുക്കിയ ഫ്രണ്ട് ഗ്രില്ല്, ഓട്ടോമാറ്റിക് എൽഇഡി ഹെഡ്ലാമ്പുകൾ, ഡാസിയ Y-ആകൃതിയിലുള്ള ലൈറ്റിംഗ് സവിശേഷതയുള്ള ടെയിൽ ലൈറ്റുകൾ, മിററുകൾ, ഫ്രണ്ട് ഗ്രില്ല്, റൂഫ് ബാറുകൾ എന്നിവയിൽ ഓറഞ്ച് നിറം മുതലായ ചെറു മാറ്റങ്ങളുണ്ട്.
MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

ഇലക്ട്രിക് ഹാച്ച്ബാക്ക് നാല് മുതിർന്നവർക്ക് മാന്യമായ ക്യാബിൻ സ്പെയിസും 300 ലിറ്റർ ബൂട്ട് സ്പെയിസും വാഗ്ദാനം ചെയ്യുന്നു.

3.5 ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേ, ഓപ്ഷണലായി മീഡിയ നാവിഗേഷനും മൾട്ടിമീഡിയുമുള്ള 7.0 ഇഞ്ച് ടച്ച്സ്ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, DAB റേഡിയോ, വോയ്സ് കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

പുതിയ ക്വിഡ് ഇലക്ട്രിക്കിന്റെ മൊത്തത്തിലുള്ള നീളം, വീതി, ഉയരം യഥാക്രമം 3734 mm, 1770 mm, 1516 mm ആണ്. 2423 mm വീൽബേസ് വരുന്ന വാഹനത്തിന് 150 mm ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുന്നു.