Just In
- 33 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Finance
ലാഭത്തില്‍ കാലുറപ്പിച്ച് യുസിഓ ബാങ്ക്; അറ്റാദായം 35 കോടി രൂപ, ഓഹരി വിലയില്‍ നേട്ടം
- Movies
മമ്മൂട്ടിക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്തു, മോഹന്‍ലാലുമായി പ്രശ്നത്തിലാണോയെന്ന് ചോദിച്ചു: കലൂര്‍ ഡെന്നീസ്
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്പൈ ചിത്രങ്ങള്‍
ഈ വര്‍ഷം നടന്ന 2020 ഓട്ടോ എക്സ്പോയിലാണ് നിര്‍മ്മാതാക്കളായ റെനോ ഇലക്ട്രിക് കാറായ സോയിയെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലിനെ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ റെനോ വില്‍ക്കുന്ന പൂര്‍ണ ഇലക്ട്രിക് കാറാണ് സോയി. ഇലക്ട്രിക് ശ്രേണിയില്‍ കമ്പനിയുടെ സ്വകാര്യ അഹങ്കാരം എന്നുവേണം പറയാന്‍. ജര്‍മനിയിലെ ഇവി വിഭാഗത്തില്‍ റെനോയുടെ ഈ കുഞ്ഞന്‍ കാര്‍ മികച്ച വിജയാണ് കൈവരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചെന്നൈയിലാണ് പരീക്ഷണയോട്ടത്തിനിടെ കാര്‍ ക്യാമറ കണ്ണില്‍ പെട്ടത്. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.
MOST READ: വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ അഞ്ച് സെഗ്മെന്റ ഫസ്റ്റ് ഫീച്ചറുകൾ

വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കളം നിറയുന്ന സാഹചര്യത്തിലാണ് റെനോ സോയിയെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് സോയി ഇലക്ട്രിക് കാറിനെ നിര്‍മ്മാതാക്കള്‍ ഏറ്റവുമൊടുവില്‍ പരിഷ്കരിച്ചത്.

ഡിസൈന്‍, ടെക്നോളജി, ഫീച്ചറുകള്‍ എന്നീ മേഖലകളില്‍ സോയി പുതുമ കൈവരിച്ചു. നിലവില്‍ 100 kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് മൂന്നാം തലമുറ റെനോ സോയിയുടെ കരുത്ത്. Z.E 50 ബാറ്ററി യൂണിറ്റ് മോട്ടോറിന് കരുത്ത് പകരുന്നു.

ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ ഓടാന്‍ റെനോ സോയി പ്രാപ്തമാണ്. കാറിന് കമ്പനി സമര്‍പ്പിക്കുന്ന കമിലിയോണ്‍ ചാര്‍ജറാണ് മറ്റൊരു വിശേഷം. കാഴ്ചയില്‍ കുഞ്ഞന്‍ കാറാണെങ്കിലും നിരവധി ഫീച്ചറുകളും സവിശേഷതകളും കൊണ്ട് സമ്പന്നമാണ് സോയി.

17 ഇഞ്ച് അലോയ് വീലുകള്‍, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, ടച്ച്സ്ക്രീന്‍ ഹെഡ്-യൂണിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ്, ബ്ലൈന്‍ഡ് സ്പോട്ട് സെന്‍സറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വാഹനത്തിലെ സവിശേഷതകള്‍.
MOST READ: യൂറോപ്പിലേക്കുള്ള SP125 മോട്ടോര്‍സൈക്കിളിന്റെ കയറ്റുമതി ആരംഭിച്ച് ഹോണ്ട

റെനോ ഈസി കണക്ട് ഫീച്ചറാണ് മറ്റൊരു മുഖ്യ സവിശേഷതകളിലൊന്ന്. കാറിനെയും സ്മാര്‍ട്ട്ഫോണിനെയും തമ്മില്‍ ബന്ധിപ്പിക്കും റെനോ ഈസി കണക്ട്.

കാറിനെ വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതി റെനോയ്ക്കുണ്ട്. ഇതേസമയം, രാജ്യാന്തര വിപണിയില്‍ വില്‍ക്കുന്ന സോയിയെ ഇന്ത്യയിലേക്ക് അതേപടി കൊണ്ടുവരാന്‍ റെനോ തയ്യാറാവില്ല.
MOST READ: ബിഎസ് VI എന്‍ടോര്‍ഖ് 125-ന് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

വാഹനഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കാറിനെ ഇവിടെ നിര്‍മ്മിക്കാനായിരിക്കും കമ്പനി നടപടിയെടുക്കുക. നിലവില്‍ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അധികം വൈകാതെ വാഹനം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.