ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

തുടക്ക പതിപ്പ് വിപണിയില്‍ എത്തിയ നാളില്‍ തന്നെ ഹ്യുണ്ടായിക്ക് മികച്ച വിജയം നേടിക്കൊടുത്ത മോഡലാണ് ക്രെറ്റ. എന്നാല്‍ വിപണിയില്‍ പുതുമോടികള്‍ എത്തിയതോടെ ക്രെറ്റയുടെ പ്രഭാവം ഇടിഞ്ഞു.

ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

വിട്ടുകൊടുക്കാന്‍ ഹ്യുണ്ടായിയും തയ്യാറായില്ല എന്നുവേണം പറയാന്‍. പുതുതലമുറ ക്രെറ്റയെ ഇറക്കി കളം മാറ്റി ചവിട്ടിരിക്കുകയാണ് കമ്പനി. കമ്പനിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ വിപണിയില്‍ ഹിറ്റായി മാറാന്‍ പുതുതലമുറയ്ക്കും സാധിച്ചു.

ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

ഇത് വ്യക്തമാക്കുന്നതാണ് 2020 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍. മാര്‍ച്ച് മാസത്തിലാണ് ക്രെറ്റയുടെ പുതുതലമുറ വിപണിയില്‍ എത്തുന്നത്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനത്തോടെ തന്നെ രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നു.

MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

ഇതിന്റെ ഭാഗമായി ഏപ്രില്‍ മാസം ഒരു യൂണിറ്റ് പോലും വിറ്റഴിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചില്ല. എന്നാല്‍ മെയ് പകുതിയോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു.

ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 2020 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുന്നത്. പുതുതലമുറ ക്രെറ്റയാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. ഈ മോഡലിന്റെ 3,212 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

ഇതോടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാറി പുതുതലമുറ ക്രെറ്റ. 2,353 യൂണിറ്റുകളുടെ വില്‍പ്പനയുമായി എര്‍ട്ടിഗയാണ് രണ്ടാം സ്ഥാനത്ത്. വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാനായ മാരുതി ഡിസയര്‍ മൂന്നാം സ്ഥാനത്ത് ഉണ്ട്.

ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

2,215 യൂണിറ്റുകളുടെ വില്‍പ്പനയാണ് മെയ് മാസത്തില്‍ വാഹനത്തിന് ലഭിച്ചത്. 1,715 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര ബൊലേറോ നാലാം സ്ഥാനത്തും, 1,617 യൂണിറ്റ് വില്‍പ്പനയുമായി മാരുതി ഈക്കോ അഞ്ചാം സ്ഥാനത്തുമുണ്ട്.

MOST READ: 2020 ഹാരിയറിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

അതേസമയം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബജറ്റ് ഹാച്ച്ബാക്കായ മാരുതി ആള്‍ട്ടോ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. 9.99 ലക്ഷം രൂപ മുതല്‍ 17.20 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്സ്ഷോറൂം വില.

ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

രണ്ട് പെട്രോള്‍ എഞ്ചിനും ഒരു ഡീസല്‍ എഞ്ചിനുമാണ് ക്രെറ്റയുടെ കരുത്ത്. 115 bhp കരുത്തുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 140 bhp കരുത്തുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമാണ് ക്രെറ്റയിലുള്ളത്.

MOST READ: ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. ആകര്‍ഷകമായ ഡിസൈനിനൊപ്പം ഫീച്ചര്‍ സമ്പന്നമാണ് രണ്ടാം തലമുറ ക്രെറ്റ.

Most Read Articles

Malayalam
English summary
Report Says, 2020 May Hyundai Creta Becomes Top Selling Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X