ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

ഇതിനോടകം തന്നെ ബിഎസ് VI ജാസിന്റെ സവിശേഷതകള്‍ ഹോണ്ട വെളിപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ അരങ്ങേറ്റം സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

എന്നാല്‍ പ്ലാന്റുകളിലെ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെയാണ് ഇപ്പോള്‍ വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ചും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ജൂലൈ മാസത്തേടെ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

നിരവധി മോഡലുകളാണ് ഹോണ്ടയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. ഹോണ്ടയുടെ ജനപ്രീയ വാഹനമായ സിറ്റി ജൂലൈ മാസത്തില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും എന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് ജാസിന്റെ അരങ്ങേറ്റം സംബന്ധിച്ചും ഇപ്പോള്‍ സൂചനകള്‍ പുറത്തുവരുന്നത്.

MOST READ: എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

വിപണിയില്‍ എത്താനിരിക്കുന്ന ജാസിന്റെ ടീസര്‍ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുകയെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

2019-20 കാലയളവില്‍ ഹോണ്ട കാറുകളുടെ മൊത്തം വില്‍പ്പനയില്‍ 80 ശതമാനവും പെട്രോള്‍ മോഡലുകളാണ് സംഭാവന ചെയ്തത്. 20 ശതമാനം മാത്രമായിരുന്നു ഡീസല്‍ മോഡലുകളുടെ സംഭാവന.

MOST READ: പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

പെട്രോള്‍ മോഡലുകളോടുള്ള ആഗ്രഹമാണ് വിപണിയില്‍ വര്‍ധിച്ചുവരുന്നത്. അതുകൊണ്ടാണ് ജാസിന്റെയും പെട്രോള്‍ പതിപ്പിന് മുന്‍തൂക്കം നല്‍കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

മുന്‍ഗണനയില്‍ വര്‍ദ്ധിച്ചുവരുന്ന മാറ്റമുണ്ടെങ്കിലും ഡീസല്‍ പതിപ്പുകളെ ഉടനടി വിപണിയില്‍ നിന്ന് പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും പുത്തന്‍ ജാസിന് കരുത്തേകുക.

MOST READ: ചലിക്കും വീടുകൾ ഇന്ത്യയിലും; ലക്‌സ്‌ക്യാമ്പർ പ്രീമിയം മോട്ടോർഹോം അവതരിപ്പിച്ച് കാമ്പർവാൻ ക്യാമ്പ്സ്

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

ഈ എഞ്ചിന്‍ 89 bhp കരുത്തും 110 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. നിലവിലെ മോഡല്‍ 2015-ലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ പതിപ്പ് വിപണിയില്‍ ലഭ്യമാകും.

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്പുകളാണ് പുതിയ പതിപ്പിലെ പ്രധാന മാറ്റം. ഡേ ടൈം റണ്ണിങ് ലാമ്പുകളും, ടെയില്‍ ലാമ്പുകളും എല്‍ഇഡിയാണ്. കറുത്ത ഗ്രില്‍ ബാറിന് താഴെയായി ഒരു ക്രോം ലൈനിങ് ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

അലോയി വീലുകളിലും നേരിയ ഡിസൈന്‍ മാറ്റം കാണാന്‍ സാധിക്കും. പിന്നിലെ ബമ്പറിനും സ്റ്റൈലിംഗ് വ്യത്യാസം ഉണ്ടായേക്കുമെന്നാണ് സൂചന. അകത്തളത്ത് കാര്യമായി മാറ്റങ്ങള്‍ ഉണ്ടാകില്ല. അതേസമയം കൂടുതല്‍ ഫീച്ചറുകള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS6 Honda Jazz Launch In July 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X