Just In
- 19 hrs ago
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- 22 hrs ago
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- 24 hrs ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 1 day ago
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
Don't Miss
- News
തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ കലാപം, വിജയന് തോമസിന് പിന്നാലെ കൂടുതല്‍ രാജിയൊരുങ്ങുന്നു!!
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Movies
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര
അടുത്തിടെയാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര TUV300 എസ്യുവിയെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തത്. ഇതോടെ രണ്ട് രീതിയിലുള്ള പ്രതികരണങ്ങളായിരുന്നു പുറത്ത് വന്നത്.

ഒരുകൂട്ടര്‍ വാഹനം പൂര്‍ണമായും പിന്‍വലിച്ചു എന്ന് പറയുമ്പോള്‍ മറ്റൊരു കൂട്ടര് പറഞ്ഞിരുന്നത് വാഹനം പൂര്‍ണമായും പിന്‍വലിച്ചതല്ല മറിച്ച് ബിഎസ് IV പതിപ്പിനെ നീക്കം ചെയ്ത്, ആ സ്ഥാനത്ത് ബിഎസ് VI പതിപ്പിനെ മാറ്റി സ്ഥാപിക്കുമെന്നാണ്.

എന്നാല്‍ ഈ രണ്ട് പ്രതികരണങ്ങളിലും കമ്പനിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. അതേസമയം ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് TUV300 -യുടെ ബിഎസ് VI പതിപ്പ് അധികം വൈകാതെ വിപണിയില്‍ എത്തുമെന്നാണ്.
MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

വാഹനം പൂര്‍ണമായും പിന്‍വലിച്ചതല്ല മറിച്ച് ബിഎസ് VI -ലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വെബ്സൈറ്റില്‍ നിന്നും നീക്കം ചെയതായിട്ടാണ് സൂചന. 2020 ജൂലൈ മാസത്തില്‍ തന്നെ വാഹനത്തിന്റെ അവതരണം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ എഞ്ചിനൊപ്പം ഏതാനും കുറച്ച് നവീകരണങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാം. വാഹനത്തിന്റെ അളവുകളില്‍ മാറ്റം സംഭവിച്ചേക്കില്ല. മുന്‍ഗാമിയുടേതിന് സമാനമായി തന്നെ തുടര്‍ന്നേക്കും.
MOST READ: ആറ്റം ക്വാഡ്രിസൈക്കിൾ; ഫീച്ചറുകൾ വെളിപ്പെടുത്തുന്ന ടീസർ വീഡിയോ പുറത്തുവിട്ട് മഹീന്ദ്ര

സ്കോര്‍പിയോയില്‍ കാണുന്നതുപോലെ ഒരു ലാഡര്‍ ഫ്രെയിമിലാകും നിര്‍മ്മാണം. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പുകള്‍ക്ക് കരുത്ത് നല്‍കുന്നത് 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ്.

ഈ എഞ്ചിന് 3,750 rpm -ല്‍ 100 bhp കരുത്തും 1,600-2,800 rpm -ല്‍ 240 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്സ്.

2015 -ലാണ് ബോക്സി രൂപകല്പ്പയുള്ള കോംപാക്ട് എസ്യുവിയെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് 2019 -ല്‍ വാഹനത്തിന് കമ്പനി നവീകരണം നടത്തി. അതില്‍ നിരവധി പുതിയ കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും ഫീച്ചറുകളുമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്തത്.

പുതിയ മലിനീകരണ ചട്ടം രാജ്യത്ത് നടപ്പാക്കിയതോടെ മഹീന്ദ്രയുടെ നിരയില്‍ നിന്ന് നുവോസ്പോര്‍ട്ട് എസ്യുവി പിന്‍വാങ്ങിയിരുന്നത്. TUV300, TUV300 പ്ലസ് എന്നീ മോഡലുകളെയും പിന്‍വലിച്ചശേഷം കോംപാക്ട് എസ്യുവി വിഭാഗത്തില്‍ മഹീന്ദ്ര ശ്രദ്ധകേന്ദ്രീകരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.