ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

ഇന്ത്യന്‍ വിപണിയിലേക്ക് അധികം വൈകാതെ എത്തുന്നൊരു മോഡലാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണ്‍. നിരവധി മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുക.

ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

ഈ വര്‍ഷം C5 എയര്‍ക്രോസ് പ്രീമിയം എസ്‌യുവിയുമായി വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം പദ്ധതി തകിടം മറിച്ചുവെന്ന് വേണം പറയാന്‍. അരേങ്ങേറ്റം അടുത്ത വര്‍ഷം ആദ്യം തന്നെ ഉണ്ടാകുമെന്നാണ് സൂചന.

ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

പുതിയ മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച്, സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് എസ്‌യുവി (കോഡ്‌നാമം eCC21) വികസിപ്പിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. 2022 -ല്‍ ഇത് അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: മൂവായിരം രൂപ വരെ വിലവരുന്ന സൗജന്യ ആക്‌സസറികളുമായി സുസുക്കി

ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന CC21 ചെറിയ എസ്‌യുവിയെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഇലക്ട്രിക് വാഹനം. ഇന്ത്യയില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിച്ചാണ് കാര്‍ യൂറോപ്പില്‍ നിര്‍മ്മിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

വിപണിയില്‍ മഹീന്ദ്ര eKUV100, റെനോ ക്വിഡ് ഇവി എന്നിവയുമായി eCC21 മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 8 ലക്ഷം രൂപയോളം വാഹനത്തിന് വില പ്രതീക്ഷിക്കാം.

MOST READ: രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷന്റെ ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

ചെറിയ ഇലക്ട്രിക് എസ്‌യുവിക്ക് പുറമേ, സിട്രണ്‍ ഇന്ത്യയ്ക്കായി ഒരു ഫ്ലക്സ്-ഫ്യൂവല്‍ കാര്‍ വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ CO2 ഉദ്‌വമനം ഉണ്ടെന്ന് പറയപ്പെടുന്ന എഥനോള്‍-മിശ്രിത പെട്രോള്‍ ഇത് ഉപയോഗിക്കും.

ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

ഇത് ഇന്ധനത്തിന്റെ ഒക്ടേന്‍ സംഖ്യ വര്‍ദ്ധിപ്പിക്കുകയും അതുവഴി പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഏകദേശം 10 ശതമാനം വരെ എത്തനോള്‍ ഉള്ളടക്കത്തിന്, എഞ്ചിനുകള്‍ക്ക് ഒരു പരിഷ്‌കരണവും ആവശ്യമില്ല. എന്നിരുന്നാലും, ഉയര്‍ന്ന ഉള്ളടക്കത്തിന്, എഞ്ചിന് പ്രത്യേക ട്യൂണിംഗ് ആവശ്യമാണ്.

MOST READ: ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

ഫ്‌ലെക്‌സ്-ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ചെറിയ എസ്‌യുവി 2021-ന്റെ പകുതിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് 27 ശതമാനം എത്തനോള്‍ മിശ്രിതത്തിലോ പൂര്‍ണ്ണമായും ജൈവ ഇന്ധനത്തിലോ പ്രവര്‍ത്തിപ്പിക്കും.

ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച എസ്‌യുവിയുടെ പരീക്ഷണയോട്ടം നിര്‍മ്മാതാക്കള്‍ ആരംഭിച്ചു. 2020 ജൂലൈ മാസത്തിലാണ് തമിഴ്‌നാട്ടിലെ തിരുവല്ലൂരിലെ സികെ ബിര്‍ളയുടെ സൗകര്യത്തില്‍ C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഒരുപിടി യൂണിറ്റുകളുടെ ട്രയല്‍ അസംബ്ലി കമ്പനി ആരംഭിച്ചത്.

MOST READ: D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഇസൂസു

ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

ഈ മെയ്ഡ് ഇന്‍ ഇന്ത്യ യൂണിറ്റുകള്‍ രാജ്യത്തുടനീളം പരീക്ഷണത്തിനായി ഉപയോഗിക്കുമെന്ന് അന്ന് തന്നെ സിട്രണ്‍ അറിയിച്ചിരുന്നു. ഇത് വികസ്വര വിപണികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നൊരു മോഡലാണ്. ഈ എസ്‌യുവി തെക്കേ അമേരിക്ക പോലുള്ള മറ്റ് വിപണികളിലും സിട്രണ്‍ വാഗ്ദാനം ചെയ്യും.

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Working On Electric SUV & Flex-Fuel Models For India. Read in Malayalam.
Story first published: Monday, October 12, 2020, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X