നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ജനപ്രീയ വാഹനമാണ് നെക്സോണ്‍. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പഴയ പതിപ്പിനെക്കാള്‍ പുതുമകളുമായിട്ടാണ് പുതിയ മോഡല്‍ എത്തുന്നത്. മുന്നില്‍ നിന്നു തുടങ്ങുന്ന മാറ്റം പുറക് വശത്തും, അകത്തളത്തും ഒക്കെ പ്രകടമാണ്. എന്നാല്‍ പുതിയൊരു മാറ്റത്തിനുകൂടി നെക്‌സോണ്‍ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടിം ബിഎച്ച്പിയാണ് ഇത് വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മുന്നിലെ ഗ്രില്ലിലാണ് നിര്‍മ്മാതാക്കള്‍ മാറ്റം കെണ്ടുവരാനൊരുങ്ങുന്നത്. ലഭിക്കുന്ന സൂചന അനുസരിച്ച് നെക്സോണിന്റെ താഴത്തെ ഗ്രില്ലിന് വെളുത്ത നിറത്തില്‍ 7 ത്രൈ-ആരേ ഹൈലൈറ്റുകള്‍ ലഭിക്കും.

MOST READ: RC200 -യ്ക്ക് പുതിയ കളര്‍ ഓപ്ഷന്‍ നല്‍കാനൊരുങ്ങി കെടിഎം

നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇവ ഇപ്പോള്‍ ഒരു ബൈ-ആരോ തീമിലേക്ക് പരിഷ്‌ക്കരിക്കുന്നു. മോഡലിന്റെ ഈ XZ+/XZA+. XZ+(S) / XZA+(S) and XZ+(O) / XZA+(O) വകഭേദങ്ങള്‍ക്കാകും ഈ നവീകരിച്ച ഗ്രില്‍ ലഭിക്കുക.

നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നെക്‌സോണിന്റെ പെട്രോള്‍ പ്രാരംഭ വകഭേദത്തിന് 6.95 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.45 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പുതുക്കിയ ബമ്പറായിരുന്നു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ മുന്‍വശത്തെ പ്രധാന മാറ്റം.

MOST READ: 'സ്മാര്‍ട്ട് കാര്‍സ് ഫോര്‍ സ്മാര്‍ട്ട് ഇന്ത്യ' കാമ്പെയ്‌ന് തുടക്കം കുറിച്ച് ഹ്യുണ്ടായി

നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പരിഷ്‌കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമാണ് മറ്റൊരു സവിശേഷത. പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് അകത്തളത്തിലെ പ്രധാന മാറ്റം. പുതിയ ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, കൂടുതല്‍ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സണ്‍റൂഫ്, ഫാസ്റ്റ് മൊബൈല്‍ ചാര്‍ജര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ടാറ്റ നെക്സോണില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്പോര്‍ട്, കിയ സോനെറ്റ് തുടങ്ങിയവരാണ് നെക്സോണിന്റെ എതിരാളികള്‍.

MOST READ: പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് VI -ലേക്ക് നവീകരിച്ച് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കും.

നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

1.5 ലിറ്റര്‍ ഡീസല്‍ 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് എഎംടി എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് നെക്‌സോണ്‍.

MOST READ: പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സവിശേഷതകളുടെ കാര്യത്തില്‍, മറ്റ് കോംപാക്ട് എസ്‌യുവികളില്‍ ലഭ്യമായ മിക്ക പ്രീമിയം ഫീച്ചറുകളുമായാണ് നെക്‌സോണ്‍ വരുന്നത്. അടുത്തിടെ നെക്സോണിന് പുതിയൊരു വകഭേദം നിര്‍മ്മാതാക്കള്‍ സമ്മാനിച്ചിരുന്നു.

നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ പ്രീമിയം സവിശേഷതകള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ നല്‍കാന്‍ നെക്സോണിന്റെ XM(S) വകഭേദത്തിന് സാധിക്കുമെന്നാണ് ബ്രാന്‍ഡിന്റെ വിശ്വാസം.

Most Read Articles

Malayalam
English summary
Tata Nexon Gets New Front Grille. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X