ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

ഇലക്ട്രിക് വിപ്ലവത്തിലേക്ക് ചുവടുവെയ്ക്കുകയാണ് രാജ്യത്തെ വാഹന വിപണി. ഇരുചക്രവാഹനങ്ങള്‍ക്ക് ഒപ്പം തന്നെ നിര്‍മ്മാതാക്കള്‍ കാറുകളുടെയും ഇലക്ട്രിക് പതിപ്പുകളെ അവതരിപ്പിച്ച് തുടങ്ങി.

ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

എതാനും മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അവ പരിശോധിച്ചാല്‍ വില അല്‍പ്പം കൂടുതാലാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ഇലക്ട്രിക് വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ഉപഭോക്താവിന് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന വാഹനമാണ് ടാറ്റ ടിഗോര്‍ ഇലക്ട്രിക്.

ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

കാരണം ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന വില കുറഞ്ഞ ഇലക്ട്രിക് കാര്‍ ടിഗോര്‍ ആണെന്ന് വേണമെങ്കില്‍ പറയാം. 2019 ഒക്ടോബര്‍ മുതല്‍ ടാറ്റ ടിഗോര്‍ ഇലക്ട്രിക് സ്വകാര്യ ഉപഭോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങി.

MOST READ: കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

21.5 kWh ബാറ്ററി പായ്ക്കാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ഒറ്റചാര്‍ജില്‍ 213 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ്. 12.59 ലക്ഷം രൂപ മുതല്‍ 13.19 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

മഹീന്ദ്രയുടെ ഇലക്ട്രിക് കാറായ വെരിറ്റോയും പരിഗണിക്കാന്‍ സാധിക്കും. 12.93 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ടാറ്റാ ടിഗോര്‍ ഇവി മൂന്ന് വകഭേദങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. XE+, XM+, XT+ എന്നീ മൂന്ന് മോഡലുകളും FAME II ആനുകൂല്യങ്ങള്‍ക്ക് യോഗ്യത നേടിയിട്ടുണ്ട്.

MOST READ: ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

ഡ്രൈവ്, സ്പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ബാറ്ററി കൂളിംഗ് സംവിധാനം മെച്ചപ്പെടുത്തിയെന്നും ടാറ്റ അവകാശപ്പെടുന്നു. ഇത് ഉയര്‍ന്ന അന്തരീക്ഷ താപനിലയിലും സ്ഥിരമായ പ്രകടനം ഉറപ്പാക്കുന്നു.

ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

സ്റ്റാന്‍ഡേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റത്തിനായി രണ്ട് ചാര്‍ജിംഗ് പോര്‍ട്ടുകളാണ് ടിഗോര്‍ ഇവിയില്‍ നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ റെഗുലര്‍ പതിപ്പിന് സമാനമാണ്.

MOST READ: ബിഎസ്-VI ഹോണ്ട ലിവോ വിപണിയിൽ, പ്രാരംഭ വില 69,422 രൂപ

ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

മറ്റ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വില കുറവാണെങ്കിലും വാഹനം ഫീച്ചര്‍ സമ്പന്നമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍മാന്‍ സൗണ്ട് സിസ്റ്റത്തോടുകൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയുള്ള സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പവര്‍ വിന്‍ഡോകള്‍, എസി, ഷാര്‍ക്ക് ഫിന്‍ ആന്റിന തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന് ലഭിക്കുന്നു.

ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

സ്റ്റാന്‍ഡേര്‍ഡ് വകഭേദങ്ങളിലുള്ള എല്ലാ സുരക്ഷാ സവിശേഷതകളും ഉപകരണങ്ങളും ടിഗോര്‍ ഇവി വാഗ്ദാനം ചെയ്യുന്നു. എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, അതിവേഗ മുന്നറിയിപ്പ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് വര്‍ഷത്തെ അല്ലെങ്കില്‍ 1.25 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയുമായാണ് ഇവി സ്റ്റാന്‍ഡേര്‍ഡ് വിപണിയിലെത്തുന്നത്.

Most Read Articles

Malayalam
English summary
Tata Tigor EV, The Cheapest Electric Car In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X