ബിഎസ് VI ഇസൂസു മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും

പോയ വര്‍ഷം അവസാനത്തോടെ തന്നെ ബിഎസ് IV ശ്രേണിയിലെ വാഹനങ്ങളുടെ ഉത്പാദനം ഇസൂസു അവസാനിപ്പിച്ചിരുന്നു.

ബിഎസ് VI ഇസൂസു മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും

2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ നിര്‍ബന്ധമാക്കിയതോടെയാണ് ബിഎസ് IV -ന്റെ ഉത്പാദനം അവസാനിപ്പിച്ചത്.

ബിഎസ് VI ഇസൂസു മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് D-മാക്‌സ്, V-ക്രോസ്, MU-X എന്നിവയുടെ ബിഎസ് VI സ്റ്റോക്കുകള്‍ സെപ്റ്റംബര്‍ മാസത്തില്‍ എത്തുമെന്നാണ് ഇസൂസു ഡീലര്‍മാര്‍ പ്രതീക്ഷിക്കുന്നത്.

MOST READ: പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

ബിഎസ് VI ഇസൂസു മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും

കൊവിഡ് -19 മഹാമാരി മൂലം ഇസൂസു ബിഎസ് VI വാഹനങ്ങള്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് നീട്ടിവെച്ചതായി ഈ വര്‍ഷം ആദ്യം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത മാസത്തില്‍ പുതിയ ബിഎസ് VI കാറുകള്‍ പ്രതീക്ഷിക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബിഎസ് VI ഇസൂസു മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും

തല്‍ക്കാലം, ഡീലര്‍മാര്‍ സമയപരിധിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കുകയാണ്. ഒരു ലക്ഷം രൂപ വരെയാണ് ബിഎസ് IV വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കിഴിവ്. ഈ വാഹനങ്ങള്‍ക്ക് സൗജന്യമായി 3 വര്‍ഷം / 1 ലക്ഷം കിലോമീറ്റര്‍ അറ്റകുറ്റപ്പണി പാക്കേജ് വാഗ്ദാനം ചെയ്യുന്നു.

MOST READ: ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

ബിഎസ് VI ഇസൂസു മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും

ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി 2020 മാര്‍ച്ച് 31 -ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് VI അനുസരിച്ചുള്ള വാഹനങ്ങള്‍ മാത്രമാണ് വില്‍പനയ്ക്കെത്തിയത്.

ബിഎസ് VI ഇസൂസു മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും

എന്നാല്‍ വിറ്റഴിക്കപ്പെടാത്ത ബിഎസ് IV സ്റ്റോക്ക് പരിമിത വില്‍പനയ്ക്ക് സുപ്രീംകോടതി അനുവദിച്ചവ മാത്രമാണ് നിര്‍മ്മാതാക്കള്‍ വില്‍ക്കുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ കൂടുതല്‍ മോഡലുകളെ നിരത്തിലെത്തിച്ച് വിപണി പിടിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ബ്രാന്‍ഡ്.

MOST READ: ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

ബിഎസ് VI ഇസൂസു മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും

കമ്പനിയുടെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ. കൊമേഴ്‌സ്യല്‍, പേഴ്‌സണല്‍ വാഹനങ്ങളും കമ്പനിക്കുണ്ട്. എന്നാല്‍, ഇന്ത്യയില്‍ കൂടുതലും വാണിജ്യ വാഹന ഉപഭോക്താക്കളാണുള്ളത്.

ബിഎസ് VI ഇസൂസു മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും

കേരളത്തിലും ഇസൂസു വാഹനങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയാണ് ഉള്ളത്. ആദ്യഘട്ടത്തില്‍ വാഹന ഭാഗങ്ങള്‍ തായ്‌ലാന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്ത് മറ്റൊരു പ്ലാന്റില്‍ വെച്ച് കൂട്ടിച്ചേര്‍ത്താണ് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ കമ്പനി ആന്ധ്രാപ്രദേശിലുള്ള തങ്ങളുടെ പ്ലാന്റില്‍നിന്നാണ് ഉത്പാദനം നടത്തുന്നത്.

Source: teambhp

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Report Says Isuzu BS6 Stock Coming Next Month. Read in Malayalam.
Story first published: Wednesday, August 19, 2020, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X