ഹെർക്കുലീസ് 6x6 എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് റെസ്വാനി

ഏത് ഭൂപ്രദേശത്ത് കൂടെയും കടന്നു പോകാൻ കഴിയുന്നതും സമാനതകളില്ലാത്ത റോഡ് സാന്നിധ്യമുള്ളതുമായ വാഹനങ്ങൾ നിർമ്മിക്കുന്നതിൽ റെസ്വാനി വളരെ അറിയപ്പെടുന്ന ഒരു ബ്രാൻഡാണ്.

ഹെർക്കുലീസ് 6x6 എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് റെസ്വാനി

1,000 bhp ടാങ്ക് പോലുള്ള എസ്‌യുവി ആ മുന്നണികളിൽ നാഴികക്കല്ല് സ്ഥാപിച്ചിരിക്കുന്നു. ഇപ്പോൾ ഒരു പുതിയ മോഡൽ കൂടെ ഉടൻ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

ഹെർക്കുലീസ് 6x6 എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് റെസ്വാനി

റെസ്വാനി ടീസ് ചെയ്ത പുതിയ 6x6 എസ്‌യുവിയാണിത്. ഇതിനെ ഹെർക്കുലീസ് എന്നാണ് കമ്പനി വിളിക്കുന്നത്. ടീസർ ഒഴിച്ച് ഈ മാമോത്ത് എസ്‌യുവിയുടെ വിശദാംശങ്ങൾ വളരെ പരിമിതമാണ്. എന്നാൽ ഇത് ഒരു റോഡ് ലീഗൽ മോഡലായിരിക്കുമെന്ന് ഉറപ്പാണ്.

MOST READ: പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

ഹെർക്കുലീസ് 6x6 എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് റെസ്വാനി

ജീപ്പ് റാങ്‌ലർ JL -നെ അടിസ്ഥാനമാക്കിയുള്ള ഒരു സൈനിക-സ്പെക്ക് റോഡ് ലീഗൽ വാഹനമാണ് റെസ്വാനി ഹെർക്കുലീസ് 6x6. ഡിസൈനിന്റെ ഭൂരിഭാഗവും വെളിപ്പെടുത്താതെ, ഇതൊരു ആറ് വീൽ വാഹനമാണെന്ന് ടീസർ സ്ഥിരീകരിക്കുന്നു.

ഹെർക്കുലീസ് 6x6 എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് റെസ്വാനി

ഹെർക്കുലീസിൽ മൂന്ന് ജോഡി കൂറ്റൻ കറുത്ത അലോയി വീലുകളിൽ അൾട്രാ ഹൈ പ്രൊഫൈൽ ടയറുകളാണ് ഒരുക്കിയിരിക്കുന്നത്. രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, രൂപഘടന റെസ്വാനി ടാങ്കിൽ നിന്ന് അത്ര വ്യത്യസ്ഥമായി കാണപ്പെടുന്നില്ല.

MOST READ: രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

ഹെർക്കുലീസ് 6x6 എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് റെസ്വാനി

ഇരു എസ്‌യുവികളും ജീപ്പ് റാങ്‌ലർ JL -നെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് ഇതിന് കാരണം. സ്ലിം ഹെഡ്ലൈറ്റുകൾ, ഹൂഡിലെ ബോൾഡ് ക്യാരക്ടർ ലൈനുകൾ, സ്ട്രെച്ച്ഡ് വീൽ ആർച്ചുകൾ, മധ്യഭാഗത്തുള്ള റെസ്വാനി ലോഗോ എന്നിവ നമുക്ക് പരിചിതമായ ഘടകങ്ങളാണ്.

ഹെർക്കുലീസ് 6x6 എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് റെസ്വാനി

ആറ് വീലറുകളായതിനാൽ എസ്‌യുവിയുടെ പിൻഭാഗം സ്ട്രെച്ച് ചെയ്തിരിക്കുന്നു. ഇത് വാഹനത്തിന് ഒരു പ്രത്യേക ക്യാരക്ടർ നൽകുന്നു.

MOST READ: മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

ഹെർക്കുലീസ് 6x6 എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് റെസ്വാനി

വാഹനത്തിന് 6.2 ലിറ്റർ, സൂപ്പർചാർജ്ഡ്, V8 എഞ്ചിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 1,000 bhp കരുത്തും 1,180 Nm ഭീമമായ torque ഉം പുറപ്പെടുവിക്കും.

ഹെർക്കുലീസ് 6x6 എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് റെസ്വാനി

റെസ്വാനി ടാങ്കിൽ ഇതിനകം തന്നെ ഉള്ള എല്ലാ ഘടകങ്ങളും ഫീച്ചറുകളും ഉപയോഗിച്ച് ഈ എസ്‌യുവി നിർമ്മാതാക്കൾ ലോഡുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. EMP പരിരക്ഷണ കിറ്റുകളും ഫോക്സ് സസ്പെൻഷനും ഒരു സ്റ്റാൻഡേർഡ് ഓഫറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Rezvani Teased All New Road Legal Hercules 6x6 SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X