“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

ഓട്ടോമൊബൈൽ ലോകത്ത് താരതമ്യേന ചെറിയ പേരാണ് റെസ്വാനി മോട്ടോഴ്സ്. കാലിഫോർണിയ ആസ്ഥാനമായുള്ള നിർമ്മാതാക്കൾ മുമ്പ് അതിന്റെ ഏറ്റവും പുതിയ പിക്കപ്പ് ട്രക്കായ ഹെർക്കുലീസ് 6×6 -നെ "ഗോഡ് ഓഫ് ഓൾ ട്രക്സ്" എന്ന് ടീസ് ചെയ്തിരുന്നു.

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

ടീസർ അന്വർത്ഥമാക്കിക്കൊണ്ട് ഇപ്പോൾ വാഹനം പുറത്തിറങ്ങിയിരിക്കുകയാണ്. ഇത് തികച്ചും ഒരു ബീസ്റ്റാണ്, പ്രത്യേകിച്ചും അതിന്റെ രൂപകൽപ്പനയുടെ അടിസ്ഥാനത്തിൽ!

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

റെസ്വാനി ഹെർക്കുലീസ് 6×6 ജീപ്പ് റാങ്‌ലറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ ഇത് വിപുലമായി പരിഷ്‌ക്കരിച്ചിരിക്കുന്നു. റെസ്വാനി വരുത്തിയ വിപുലമായ മാറ്റങ്ങൾ, ഏറ്റവും വലിയ റിയർ ആക്‌സിൽ എന്നിവ കാരണം വാസ്തവത്തിൽ, വാഹനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരാൾക്ക് ഒരിക്കലും ഇതിന്റെ ലുക്കിൽ നിന്ന് അറിയാൻ കഴിയില്ല. പവർട്രെയിനുകളെ സംബന്ധിച്ചിടത്തോളം, നിർമ്മാതാക്കൾ ധാരാളം ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

സ്റ്റാൻഡേർഡായി, ഹെർക്കുലീസ് 6×6 -ൽ 3.6 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ ഒരുക്കുന്നത്, ഇത് 285 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഇത് വളരെ കുറവാണെന്ന് തോന്നുകയാണെങ്കിൽ, നിങ്ങൾക്ക് 500 bhp കരുത്ത് പുറപ്പെടുവിക്കുന്ന 6.4 ലിറ്റർ SRT V8 എഞ്ചിൻ തെരഞ്ഞെടുക്കാം.

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

അത് പര്യാപ്തമല്ലെങ്കിൽ, 1,300 bhp സൂപ്പർചാർജ്ഡ് V8 എഞ്ചിനുമുണ്ട്! ഡോഡ്ജ് ചലഞ്ചർ ഡെമോണിന്റെ അതേ പവർട്രെയിനാണിത്, പക്ഷേ സാധാരണ 6.2 ലിറ്ററിന് പകരം 7.0 ലിറ്റർ മാറ്റിസ്ഥാപിക്കുന്നതിനായി പരിഷ്‌ക്കരിച്ചിരിക്കുന്നു.

MOST READ: ഭാവിയിൽ ഇലക്ട്രിക് മാത്രം; പെട്രോൾ ഡീസൽ കാറുകൾക്ക് 2030 -ഓടെ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

എഞ്ചിൻ പരിഗണിക്കാതെ, ഹെർക്കുലീസ് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നു. കുറച്ച് കൂടുതൽ പണം ചിലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, റെസ്വാനി ഒരു 'മിലിട്ടറി' പതിപ്പും വിൽപ്പനയ്ക്ക് എത്തിക്കുന്നു.

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

ഇത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, ബോഡി ആർമർ, സ്മോക്ക് സ്ക്രീൻ, റൺഫ്ലാറ്റ് ടയറുകൾ, തെർമൽ നൈറ്റ് വിഷൻ, റാം ബമ്പറുകൾ, EMP പ്രൊട്ടക്ഷൻ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഇതിന് ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനും ലഭിക്കുന്നു.

MOST READ: നർ‌ബർ‌ഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

യുഎസിലെ ഏറ്റവും ജനപ്രിയമായ വാഹന ശ്രേണിയിൽ ഒന്നാണ് പിക്കപ്പ് ട്രക്കുകൾ, കൂടാതെ ധാരാളം ആളുകൾ ലൈഫ്‌സ്റ്റൈല്‍ ട്രക്കുകളും വാങ്ങാൻ ഇഷ്ടപ്പെടുന്നു.

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

അതുപോലെ തന്നെ റെസ്വാനിക്ക് തങ്ങളുടെ ആഭ്യന്തര വിപണിയിലും കുറച്ച് വിജയം ആസ്വദിക്കാം. ഇത്തരം ഭ്രാന്തൻ വാഹനങ്ങൾക്ക് വളരെ പ്രചാരമുള്ള മിഡിൽ ഈസ്റ്റിൽ ധാരാളം ഉപഭോക്താക്കളെ നിർമ്മാതാക്കൾക്ക് കണ്ടെത്താനാവും.

MOST READ: ഇ-പവര്‍ സാങ്കേതികവിദ്യയ്ക്കുള്ള 2021 ടെക്‌നോളജി ഓഫ് ദി ഇയര്‍ അവാര്‍ഡ് നിസാന്‍ കിക്‌സിന്

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

റെസ്വാനിയുടെ വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് ഒരു റൈറ്റ്-ഹാൻഡ് ഡ്രൈവ് മോഡൽ വാങ്ങാനാവും എന്നതും ശ്രദ്ധേയമാണ്.

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

മത്സരത്തെ സംബന്ധിച്ചിടത്തോളം, റെസ്വാനി ഹെർക്കുലീസ് 6×6 മെർസിഡീസ് ബെൻസ് G63 AMG 6×6, RAM 1500 TRX -നെ അടിസ്ഥാനമാക്കിയുള്ള ഹെന്നസ്സി മാമോത്ത് എന്നിവയുമായി മത്സരിക്കും.

“ഗോഡ് ഓഫ് ഓൾ ട്രക്സ്”; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

മാമോത്ത് FCA-സോഴ്‌സ്ഡ് 7.0 ലിറ്റർ V8 (ഹെല്ലെഫന്റ് ക്രാറ്റ് എഞ്ചിൻ) യൂണിറ്റുമായി വരുന്നു, ഇത് ഏകദേശം 1200 bhp കരുത്ത് ഉത്പാദിപ്പിക്കും!

Most Read Articles

Malayalam
English summary
Rezwani Unveiled Hercules 6x6 Pickup Truck. Read in Malayalam.
Story first published: Friday, November 20, 2020, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X