Just In
Don't Miss
- Finance
നടപ്പു വര്‍ഷം ബാങ്കുകള്‍ നല്‍കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ
- News
കർഷകരുടെ ട്രാക്ടർ റാലി: ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി
- Sports
IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Movies
കേരളത്തിലുളളവര്‍ക്ക് മാത്രമാണ് ഇത് വാര്‍ത്ത, പുറത്തുളളവര്‍ക്ക് ന്യൂസല്ല, ഫോട്ടോഷൂട്ടിനെ കുറിച്ച് രാജിനി ചാണ്ടി
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബ്ലാക്ക് ബാഡ്ജ് മോഡലുകൾക്ക് നിയോൺ നിറങ്ങൾ അവതരിപ്പിച്ച് റോൾസ് റോയ്സ്
ബ്ലാക്ക് ബാഡ്ജ് മോഡലുകളായ വ്രൈത്ത്, ഡോൺ, കലിനൻ എന്നിവയ്ക്ക് നിയോൺ പെയിന്റ് സ്കീമുകൾ വാഗ്ദാനം ചെയ്തുകൊണ്ട് റോൾസ് റോയ്സ് സ്വയം രൂപപ്പെടുത്തിയ സ്റ്റീരിയോടൈപ്പ് തകർക്കാൻ തീരുമാനിച്ചു.

നവീകരിച്ച പവർട്രെയിനുകൾ, വർധിച്ച ആഢംബരം, ബെസ്പോക്ക് ഓൾ-ബ്ലാക്ക് സ്റ്റൈലിംഗ് എന്നിവയുമായാണ് ബ്ലാക്ക് ബാഡ്ജ് മോഡലുകൾ വരുന്നത്. മൂന്ന് മോഡലുകൾക്കും ഓരോന്നിനും സ്വന്തമായി നിർദ്ദിഷ്ട നിയോൺ പെയിന്റ് ഓപ്ഷൻ ലഭിക്കുന്നു.

ഡോൺ ബ്ലാക്ക് ബാർജിൽ നിന്ന് ആരംഭിച്ചാൽ, ഡ്രോപ്പ് ടോപ്പ് ആഢംബര ഗ്രാൻഡ് ടൂററിന് ഹവായ് ട്രീ അലെഹുവയിൽ നിന്നുള്ള പൂക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈഗിൾ റോക്ക് റെഡ് നിറം ലഭിക്കുന്നു.

ഗ്രേയും, റെഡും നിറത്തിലുള്ള ആക്സന്റ് ഉപയോഗിച്ച് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നു.

കലിനന്റെ ബ്രൈറ്റ് നിയോൺ ബ്ലൂ മധ്യ, തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന പെരിയാൻഡർ മെറ്റൽമാർക്ക് എന്നും അറിയപ്പെടുന്ന റീത്തസ് പെരിയാൻഡർ ചിത്രശലഭത്തിന്റെ ചിറകുകളിൽ നിന്ന് കടമെടുത്തതാണ്. ലൈം ഗ്രീൻ ആക്സന്റുകളുള്ള വൈറ്റ് ലെതർ ഇന്റീരിയർ ഇതിന് ലഭിക്കും.

ഓസ്ട്രേലിയൻ ഗ്രീൻ ട്രീ ഫ്രോഗിന് സമാനമായ ഒരു നിയോൺ ഗ്രീൻ പെയിന്റാണ് വ്രൈത്തിന് ലഭിക്കുന്നത്. അകത്ത്, ബ്ലാക്കിന് പകരം നിയോൺ ഗ്രീൻ ആക്സന്റുകളുള്ള ഇരുണ്ട ഗ്രേ നിറത്തിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.

മൂന്ന് മോഡലുകളും അതാത് നിയോൺ നിറങ്ങളും കൂട്ടായി നിയോൺ നൈറ്റ്സ് ട്രൈലോജിക്ക് രൂപം നൽകുന്നു, ആഢംബര കാർ നിർമ്മാതാക്കൾ ഇതിലൂടെ പരിസ്ഥിതിയുടെ സൗന്ദര്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നു.

അക്ഷരാർത്ഥത്തിൽ ഈ പേര് ഉണ്ടായിരുന്നിട്ടും എല്ലാ ബ്ലാക്ക് ബാഡ്ജ് മോഡലുകളും പൂർണ്ണ ബ്ലാക്കായിരിക്കണം എന്ന സ്റ്റീരിയോടൈപ്പ് തകർക്കാൻ റോൾസ് റോയ്സ് ശ്രമിച്ചിട്ടുണ്ട്.