2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

2020 ഓഗസ്റ്റ് മാസത്തോടെ മഹീന്ദ്രയുടെ ജനപ്രിയ വാഹനം ഥാറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

ഉടന്‍ വിപണിയില്‍ പുതിയ ഥാറിനായുള്ള ബുക്കിങ് ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ബുക്കിംങ് തുക സംബന്ധിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. അതോടൊപ്പം കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകളും ലഭ്യമായിട്ടില്ല.

2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

മഹീന്ദ്രയില്‍ നിന്നും വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് 2020 ഥാര്‍. ഒരു വര്‍ഷമായി പരീക്ഷണയോട്ടം നടത്തുന്ന ഥാറിന്റെ രണ്ടാം തലമുറ അടിമുടി മാറ്റങ്ങളുമായാണ് എത്തുന്നത്.

MOST READ: സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

സോഫ്റ്റ് ടോപ്പ് പതിപ്പില്‍ മാത്രം എത്തിയിരുന്ന വാഹനത്തിന്റെ, ഹാര്‍ഡ് ടോപ്പ് പതിപ്പും ഇത്തവണ എത്തുന്നുണ്ടെതാണ് മറ്റൊരു സവിശേഷത. ഹാര്‍ഡ് ടോപ്പ് കൂടി എത്തുന്നതോടെ വാഹനത്തിന് ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബമ്പര്‍ ഡിസൈന്‍ എന്നിവ പുതുക്കിയിട്ടുണ്ട്. മുന്‍വശത്ത്, പുതിയ ഹെഡ്‌ലാമ്പുകളും പുതുക്കിയ ഫ്രണ്ട് ഗ്രില്‍ ഫാസിയയും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: ജൂണിൽ വാഹനങ്ങൾക്ക് വമ്പൻ ഡിസ്കൗണ്ടുമായി ഹ്യുണ്ടായി

2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

പുതിയ ഡിസൈനിലുള്ള അലോയി വീല്‍, പിന്നില്‍ സ്പെയര്‍ ടയര്‍ എന്നിവയും പുതിയ ഥാറില്‍ ഇടംപിടിച്ചേക്കും. ജീപ്പ് റാങ്ക്‌ലറുമായി സാമ്യം തോന്നിക്കുന്ന തലയെടുപ്പാണ് പുതുതലമുറ ഥാറിനെന്നാതാണ് മറ്റൊരു സവിശേഷത.

2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

ക്യാബിന് അകത്ത് പുത്തന്‍ ഡാഷ്‌ബോര്‍ഡ് ഡിസൈനാണുള്ളത്. ഫ്രണ്ട് ബക്കറ്റ് സീറ്റുകള്‍, എല്ലാ യാത്രകാര്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ എന്നിവയും ഉണ്ടാകും. ഓഡിയോ കണ്‍ട്രോളുകളുള്ള പുതിയ സ്റ്റിയറിങ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, റിയര്‍ പാര്‍ക്കിങ് ക്യാമറ എന്നിവയ്ക്കൊപ്പം പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഥാറിലുണ്ടാകും.

MOST READ: പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

പുതുതലമുറ ഥാര്‍ ആദ്യമായി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ നല്‍കുമെന്നതാണ് മറ്റൊരു സവിശേഷത. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്റെ റീ ട്യൂണ്‍ ചെയ്ത പതിപ്പ് പുതിയ ഥാറിന് ലഭിക്കുമെന്നാണ് സൂചന.

2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

140 bhp കരുത്ത് നല്‍കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ ഥാറിലുണ്ടാകുക. ഓട്ടോമാറ്റിക് ഗിയര്‍ബോക്സും വാഹനത്തില്‍ ഇടംപിടിക്കും.

Source: team bhp

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Rumour, 2020 Mahindra Thar Bookings Open. Read in Malayalam.
Story first published: Wednesday, June 3, 2020, 18:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X