Just In
Don't Miss
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Finance
നടപ്പു വര്‍ഷം ബാങ്കുകള്‍ നല്‍കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ
- Sports
IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Movies
കേരളത്തിലുളളവര്‍ക്ക് മാത്രമാണ് ഇത് വാര്‍ത്ത, പുറത്തുളളവര്‍ക്ക് ന്യൂസല്ല, ഫോട്ടോഷൂട്ടിനെ കുറിച്ച് രാജിനി ചാണ്ടി
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യൻ വെബ്‌സൈറ്റിൽ ഇടം പിടിച്ച് ഔഡി S5 സ്‌പോർട്‌ബാക്ക്
വിപണിയിൽ അരങ്ങേറുന്നതിന് മുമ്പായി ജർമ്മൻ ആഢംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് S5 സ്പോർട്ബാക്ക്.

നിർമ്മാതാക്കളുടെ സെഡാനിലേക്കുള്ള തിരിച്ചുവരവായിരിക്കുമിത്, ഇത്തവണ പെട്രോൾ പവർട്രേയിൻ മാത്രമേ വാഹനത്തിൽ ലഭ്യമാവൂ.

കഴിഞ്ഞ മാസം Q2 എസ്‌യുവി പുറത്തിറക്കിയ സമയത്ത് നിർമാതാക്കൾ വാഹനത്തെക്കുറിച്ച് സൂചന നൽകിയിരുന്നു.
MOST READ: ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ പരിചയപ്പെടുത്തിയ S5 സ്‌പോർട്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക.

A5 -ന്റെ ഉയർന്ന പെർഫോമെൻസ് പതിപ്പായ S5 -ന് 3.0 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിനാണ് ബ്രാൻഡ് നൽകുന്നത്.
MOST READ: എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

ഇത് 349 bhp കരുത്തും 500 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാകുന്നു.

കൂടാതെ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി ഔഡിയുടെ ക്വാട്രോ ഓൾ വീൽ ഡ്രൈവ് (AWD) സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
MOST READ: കൊവിഡ് കാലത്തും കാർപ്രേമികൾക്ക് ആവേശമേകി മെർസിഡീസ്; ക്ലാസിക് കാർ റാലി ഡിസംബർ 13-ന്

മൊത്തത്തിലുള്ള എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ S5 ഏറ്റവും പുതിയ തലമുറ A5 -ന് സമാനമായി കാണപ്പെടുന്നു.

പക്ഷേ പ്രത്യേക റിയർ എൻഡ് ഡിസൈനും സ്പോർട്ബാക്ക് മോണിക്കർ നൽകുന്ന വർധിച്ച നീളവും വാഹനത്തിന് ഒരു വ്യത്യസ്ത ഭാവം നൽകുന്നു.
MOST READ: യുകെയിൽ ബിഎസ്‌എ മോട്ടോർസൈക്കിളുകൾ അസംബിൾ ചെയ്യാനൊരുങ്ങി ക്ലാസിക് ലെജന്റ്സ്

ഔഡി S5 സ്‌പോർട്‌ബാക്കിനെ ഇന്ത്യൻ വിപണിയിൽ ഒരു കംപ്ലീറ്റ്ലി ബിൾഡ് ഇൻ യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യാനാണ് നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നത്, കാറിന് ഏകദേശം ഒരു കോടി രൂപയോളം വില പ്രതീക്ഷിക്കുന്നു.