Just In
- 11 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 13 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 14 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 14 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies കോടിക്കണക്കിന് രൂപയുടെ ആസ്തി... ആഡംബര കാറുകള്‍ എന്നിട്ടും മക്കൾക്കൊപ്പം ഓട്ടോയിൽ സഞ്ചരിച്ച് നയൻതാര!
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ടെയില്‍ലാമ്പ് സവിശേഷത വെളിപ്പെടുത്തി പുതുതലമുറ മഹീന്ദ്ര XUV500; സ്പൈ ചിത്രങ്ങള്‍
മഹീന്ദ്രയുടെ പുതുതലമുറ XUV500 -യുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് പുതിയ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്.
ഇപ്പോഴിതാ വീണ്ടും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. ടിം ബിഎച്ച്പിയാണ് പരീക്ഷണയോട്ടത്തിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇതൊരു പ്രൊഡക്ഷന്‍-സ്പെക്ക് മോഡലാണെന്നാണ് സൂചന.
പിന്നിലെ ടെയില്‍ ലാമ്പ് ക്ലസ്റ്റുകള്‍ ഭാഗികമായി ഈ ചിത്രം വെളിപ്പെടുത്തുന്നു. ഇതുവരെ പുറത്തുവന്നിരുന്ന ചിത്രങ്ങളില്‍ ഡമ്മി ടെയില്‍ ലാമ്പുകള്‍ ആയിരുന്നു കാണാന്‍ സാധിച്ചിരുന്നത്. എന്നിരുന്നാലും ഇത് പൂര്‍ണമായും ഒരു പ്രൊഡക്ഷന്‍ സ്പെക്ക് എന്ന് പറയാന്‍ സാധ്യമല്ല.
MOST READ: 2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ
പുതിയ XUV500 -യ്ക്ക് തിരശ്ചീന അല്ലെങ്കില്‍ L -ആകൃതിയിലുള്ള ടെയില്‍ ലാമ്പ് ക്ലസ്റ്ററുകള്‍ ലഭിക്കുമെന്ന് സ്പൈ ഇമേജുകള്‍ സൂചിപ്പിക്കുന്നു. റിയര്‍ ബമ്പറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ജോടി റിഫ്ലക്ടറുകളും കാറിലുണ്ട്.
അടുത്ത തലമുറയിലെ XUV500 -യുടെ പ്രധാന സവിശേഷതകളിലൊന്നാണ് അതിന്റെ ഡോര്‍ ഹാന്‍ഡിലുകളാണ്. എസ്യുവിക്ക് ഫ്ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ ലഭിക്കുന്നു, അത് ഈ ചിത്രങ്ങളില്‍ കാണാന്‍ കഴിയും. ഡ്രൈവറുടെ ഡോര്‍ ഹാന്‍ഡില്‍ എങ്ങനെയാണ് പോപ്പ് ഔട്ട് ചെയ്തതെന്ന് ശ്രദ്ധിക്കുമ്പോള്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും.
MOST READ: പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ
കഴിഞ്ഞ ആഴ്ച, മറ്റൊരു XUV500 -യുടെ സ്പൈ ചിത്രം കണ്ടിരുന്നു, അതില്‍ ഒരു പ്രൊഡക്ഷന്‍-സ്പെക്ക് ഗ്രില്‍ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, ആ കാറിലും ഡമ്മി ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും ഘടിപ്പിച്ചിരുന്നു.
ഈ വര്‍ഷം വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. വാഹനത്തിന് പുതിയ രൂപം നല്കുന്ന ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള ഒരു പുതിയ ഹെഡ്ലാമ്പ് സജ്ജീകരണമാകും ലഭിക്കുക. ഏഴ് സ്ലാറ്റ് ഗ്രില്‍ മുമ്പത്തേതിനേക്കാള്‍ വലുതും ശക്തവുമായിരിക്കും.
MOST READ: പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്
2021 മഹീന്ദ്ര XUV500 അതിന്റെ മുന്‍ഗാമിയേക്കാള്‍ നീളമുള്ള വീല്‍ബേസ് ഉള്ളതായി തോന്നുന്നു. ഇത് വാഹനത്തെ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ വിശാലമാക്കും. പിന്‍ഭാഗത്ത് പുതിയ ഡിസൈന്‍ അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ട്.
ഇത് വ്യക്തമാക്കുന്നതാണ് പുതിയ ടെയില്‍ ലാമ്പ്. പുതിയ ടെയില്‍ ലാമ്പ് രൂപകല്‍പ്പനയും പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ ബമ്പറുകളും അവതരിപ്പിക്കും.
MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഉടന്‍
പുതിയ ബോണറ്റ് ഘടന, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒരു ഷാര്‍ക്ക് ഫിന് ആന്റിന എന്നിവയും ഉള്‍പ്പെടുത്തിയേക്കും. പൂര്‍ണമായും നവീകരിച്ചതാകും വാഹനത്തിന്റെ അകത്തളവും.
പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ട്, നവീകരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏറ്റവും പുതിയ കണക്ട് ചെയ്ത സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇടംപിടിച്ചേക്കും. നിലവിലെ മോഡലില്‍ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സണ്‍റൂഫിന് പകരമായി പനോരമിക് സണ്‍റൂഫ് പുതിയ പതിപ്പില്‍ ഇടംപിടിക്കും.
വാഹനത്തില്‍ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം, ഹീറ്റഡ് വിംഗ് മിററുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയവയാകും മറ്റ് സവിശേഷതകള്‍. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് അവതരിപ്പിക്കുന്നത് തുടരും.
ഈ എഞ്ചിന് 152 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ് മോഡലുകളാകും പുതുതലമുറ XUV500 -യുടെ മുഖ്യഎതിരാളികള്‍.