Just In
- 11 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 17 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 23 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ
ദീപാവലിയോട് അനുബന്ധിച്ച് നവംബർ മാസത്തിൽ മോഡൽ നിരയിലാകെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സ്കോഡ ഇന്ത്യ. അടുത്തിടെ സമാരംഭിച്ച സൂപ്പർബ് സ്പോർട്ലൈൻ ഒഴികെയുള്ള എല്ലാ സ്കോഡ കാറുകളിലും ഈ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

ഡിസ്കൗണ്ട് ഓഫറുകൾക്ക് പുറമെ ആകർഷകമായ ഇഎംഐ പ്ലാനുകളും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്. 8.99 ശതമാനം പലിശ നിരക്കിൽ സ്റ്റാൻഡേർഡ് വായ്പയോടെ സ്കോഡയുടെ ജനപ്രിയ മോഡലായ റാപ്പിഡ് ലഭ്യമാണ്.

ഒന്നാം വർഷ ഇൻഷുറൻസിന് 50 ശതമാനം കിഴിവ് (34,000 രൂപ വരെ), 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് എന്നിവയാണ് സെഡാനിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ.

ടോപ്പ് എൻഡ് സൂപ്പർബ് മോഡലിൽ 75,000 രൂപ വരെയും അടിസ്ഥാന മോഡലിന് ഒരു ലക്ഷം രൂപ വരെയും ക്യാഷ് ബെനിഫിറ്റുകൾ ലഭ്യമാണ്. ഒക്ടാവിയ പ്രീമിയം സെഡാന് 25,000 രൂപ ലോയൽറ്റി ബോണസും കോഡിയാക് എസ്യുവിയിൽ ഒരു ലക്ഷം രൂപ ക്യാഷ് ബെനിഫിറ്റും 50,000 രൂപ ലോയൽറ്റി ബോണസും ഉണ്ട്.

ഒക്ടാവിയ, സൂപ്പർബ്, കോഡിയാക് എന്നിവ യഥാക്രമം 17,777 രൂപ, 18,888 രൂപ, 19,999 രൂപ എന്നിങ്ങനെയുള്ള കുറഞ്ഞ ഇഎംഐകളിലും ലഭ്യമാണ്. പ്രതിമാസ ഇഎംഐയിൽ കുറവുണ്ടെങ്കിലും പക്ഷേ ഉപഭോക്താക്കൾ ഓരോ പന്ത്രണ്ട് മാസത്തിലും ഒരു വലിയ തുക ഇഎംഐ ആയി നൽകേണ്ടിവരും.
MOST READ: ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

എല്ലാ വർഷവും ഒരു പ്രത്യേക സമയത്ത് വാർഷിക ബോണസ് ലഭിക്കുന്ന അല്ലെങ്കിൽ ബിസിനസിൽ ഉയർന്ന ലാഭം പ്രതീക്ഷിക്കുന്നവർക്ക് ഈ സ്കീം പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ഈ ഫിനാൻസ് സൗകര്യം ഏഴ് വർഷത്തെ കാലയളവിൽ ലഭ്യമാണ്.

സൂപ്പർബിനൊപ്പം ഏറ്റവും ചെലവേറിയ വേരിയന്റിന് 1.34 ലക്ഷം രൂപ വരെ വിലവരുന്ന കോംപ്ലിമെന്ററി ഫസ്റ്റ് ഇയർ ഇൻഷുറൻസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകൾ കഴിഞ്ഞ മാസം ആദ്യം അവതരിപ്പിച്ചതിന് തുല്യമാണ്.
MOST READ: പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

എന്നാൽ സ്കോഡ സൂപ്പർബ് സ്പോർട്ലൈൻ, കൊഡിയാക് എൽ ആൻഡ് കെ എന്നീ പുതിയ വേരിയന്റുകൾ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിൽ ക്യാഷ് ഓഫറുകൾ ഒന്നും ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് നൽകുന്നില്ലെങ്കിലും ആകർഷകമായ ഫിനാൻസിംഗ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ കഴിഞ്ഞ ദിവസം ഒരു കാർ ലീസിംഗ് പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. 22,580 രൂപയ്ക്ക് ആരംഭിക്കുന്ന പുതിയ സേവനങ്ങൾക്ക് കീഴിൽ റാപ്പിഡ് ടിഎസ്ഐ, സൂപ്പർബ് ഫെയ്സ്ലിഫ്റ്റ് മോഡലുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 24, 36, 48, 60 മാസത്തേക്ക് ഉപഭോക്താക്കൾക്ക് ലീസിംഗ് കാലാവധി തെരഞ്ഞെടുക്കാം.