മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

രാജ്യത്തെ മുഴുവന്‍ മോഡല്‍ ശ്രേണയിലും വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ച് ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ. 2.5 ശതമാനം വരെയാകും വില വര്‍ധിപ്പിക്കുക.

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

2021 ജനുവരി 1 മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിപ്പിച്ചതും, വിദേശനാണ്യ നിരക്ക് വര്‍ധിച്ചതുമാണ് വില വര്‍ധനവിന് കാരണമായതെന്ന് കമ്പനി അറിയിച്ചു.

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

അടുത്തിടെ നിരവധി കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര, ബിഎംഡബ്ല്യു, റെനോ, ഔഡി, നിസാന്‍, ഇസൂസു, എംജി എന്നിവയും അടുത്ത മാസം മുതല്‍ ചെലവ് പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

റാപ്പിഡ്, ഒക്ടാവിയ RS245, സൂപ്പര്‍ബ്, കരോക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌കോഡയുടെ നിലവിലെ നിര. കരോക് എസ്‌യുവി ഇന്ത്യയില്‍ സിബിയു മോഡലായി റീട്ടെയില്‍ ചെയ്യപ്പെടുന്നു. പുതിയ 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് റാപ്പിഡിനിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

വരുന്ന വര്‍ഷത്തേക്ക്, ഇന്ത്യന്‍ വിപണിയില്‍ നിരവധി മോഡലുകളാണ് സ്‌കോഡ അണിനിരത്തിയിരിക്കുന്നത്. ഈ വര്‍ഷം ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് എസ്‌യുവി ബ്രാന്‍ഡില്‍ നിന്നുള്ള പ്രധാന അവതരണമാണ്.

MOST READ: അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

ഈ മോഡല്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ മോഡലുകള്‍ക്കെതിരെ മത്സരിക്കും. നാലാം തലമുറ ഒക്ടാവിയ, ബിഎസ് VI എഞ്ചിനുകളുള്ള കോഡിയാക് എന്നിവരും വരും വര്‍ഷം വിപണിയില്‍ എത്തും.

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റു വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ പുതിയ നെയിംപ്ലേറ്റിനായി ട്രെയിഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരിക്കുകയാണ് സ്‌കോഡ. സ്ലാവിയ എന്ന പേരിനായിട്ടാണ് ട്രെയിഡ്മാര്‍ക്ക് ഫയല്‍ ചെയതിരിക്കുന്നതെന്നാണ് സൂചന.

MOST READ: ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

പുതുതലമുറ സ്‌കോഡ റാപ്പിഡ് സെഡാന്‍ ആകാം സമീപഭാവിയില്‍ പുതിയ നെയിംപ്ലേറ്റില്‍ ഇന്ത്യയില്‍ എത്തുന്ന ആദ്യവാഹനം. പുതുതലമുറ സ്‌കോഡ റാപ്പിഡ് കുറച്ചുകാലമായി വികസിച്ചുകൊണ്ടിരിക്കുകയാണ്.

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

ANB എന്ന് പേരിട്ടിരിക്കുന്ന പുതിയ തലമുറ മോഡലിന് ഡിസൈന്‍, ഫീച്ചറുകള്‍, ഇന്റീരിയറുകള്‍ എന്നിവയില്‍ കാര്യമായ അപ്ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമാകും പുതിയ വാഹനം.

MOST READ: സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

ബ്രാന്‍ഡിന്റെ ഭാഗത്ത് നിന്നും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അടുത്ത തലമുറയിലെ റാപ്പിഡില്‍ അത്തരം സുപ്രധാന അപ്ഡേറ്റുകള്‍ പ്രതീക്ഷിക്കുന്നതിനാല്‍, സ്‌കോഡയ്ക്ക് സെഡാനെ പൂര്‍ണ്ണമായും പുതിയ നെയിംപ്ലേറ്റ് ഉപയോഗിച്ച് അവതരിപ്പിക്കാന്‍ കഴിയും.

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ അനുസരിച്ച് പുതിയ 'സ്ലാവിയ' നെയിംപ്ലേറ്റ് 'ഓട്ടോമൊബൈലുകള്‍ക്കും അവയുടെ എല്ലാ ഭാഗങ്ങള്‍ക്കും ആക്സസറികള്‍ക്കും' വേണ്ടിയാണെന്ന് പറയപ്പെടുന്നു. സ്‌കോഡയുടെ പുതുതലമുറ പതിപ്പിലെ 'റാപ്പിഡ്' നെയിംപ്ലേറ്റിനെ 'സ്ലാവിയ' എന്നാക്കി മാറ്റാന്‍ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു.

മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

റാപ്പിഡിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വര്‍ഷം ആദ്യം സ്‌കോഡ അവതരിപ്പിച്ചു. പുതിയ സ്‌കോഡ റാപ്പിഡ് അതിന്റെ രൂപകല്‍പ്പനയില്‍ നേരിയ അപ്ഡേറ്റുകളും ഒപ്പം നിരവധി സൂക്ഷ്മമായ മാറ്റങ്ങളും പരിഷ്‌കരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Announces Price Hike From 1 January. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X