ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡ എന്യാക് ഇലക്‌ട്രിക് എസ്‌യുവി

ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ എന്യാക് iV. അടുത്ത വർഷം തുടക്കത്തോടെ വാഹനം ബുക്ക് ചെയ്യാൻ സാധിക്കുമെന്നും തുടർന്ന് ഏപ്രിൽ-മെയ് മാസത്തോടെ ഡെലിവറി ആരംഭിക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡ എന്യാക് ഇലക്‌ട്രിക് എസ്‌യുവി

എസ്‌യുവിയുടെ ആരംഭ വില 33,450 പൗണ്ടായിരിക്കും. അതായത് ഏകദേശം 32.99 ലക്ഷം രൂപ. ബാറ്ററി മുതൽ വീലുകൾ വരെ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾ എന്യാക് iV ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു എന്നതാണ് പ്രധാന ആകർഷണം.

ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡ എന്യാക് ഇലക്‌ട്രിക് എസ്‌യുവി

രണ്ട് ബാറ്ററി ഓപ്ഷനുകളുമായാണ് എന്യാക് iV വിപണിയിൽ എത്തുന്നത്. അതിൽ 132 കിലോവാട്ട് മോട്ടോർ പവർ നൽകുന്ന 62 കിലോവാട്ട് ബാറ്ററിയാണ് സ്റ്റാൻഡേർഡ് ഓഫറിംഗ്. ഇത് മൊത്തം 180 bhp കരുത്തും WLTP പരീക്ഷിച്ച 390 കിലോമീറ്റർ മൈലേജും ഒറ്റ ചാർജിൽ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡ എന്യാക് ഇലക്‌ട്രിക് എസ്‌യുവി

രണ്ടാമത്തെ ഓപ്ഷൻ അപ്‌ഗ്രേഡുചെയ്‌ത 82 കിലോവാട്ട്സ് ബാറ്ററിയാണ്. ഇത് 150 കിലോവാട്ട് മോട്ടോർ പവർ ചെയ്ത് മൊത്തം 204 bhp പവറും 509 കിലോമീറ്റർ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡ എന്യാക് ഇലക്‌ട്രിക് എസ്‌യുവി

എസി ചാർജറുകളുമായി ഈ എസ്‌യുവി പൊരുത്തപ്പെടുന്നു. ഉപഭോക്താവിന് വാൾബോക്‌സ് അല്ലെങ്കിൽ സാധാരണ ഹോം സോക്കറ്റ് ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ കഴിയും. ചാർജിംഗ് സമയം ബാറ്ററിയെ ആശ്രയിച്ച് ആറ് മുതൽ എട്ട് മണിക്കൂർ വരെയാണ്.

MOST READ: ആഗ്രയിൽ 60 കിലോവാട്ട് സൂപ്പർഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ച് എം‌ജി

ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡ എന്യാക് ഇലക്‌ട്രിക് എസ്‌യുവി

125 കിലോവാട്ട് ശേഷിയുള്ള ഡിസി ചാർജറും സ്കോഡ എന്യാക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ചാർജിംഗ് സമയം ഗണ്യമായി കുറയ്ക്കുന്നു എന്നതാണ് ശ്രദ്ധേയം. ഇത് വെറും 38 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡ എന്യാക് ഇലക്‌ട്രിക് എസ്‌യുവി

ഇനി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകളും വലിയ സ്‌കോഡ ഗ്രില്ലും മുന്‍വശത്തെ പ്രധാന ആകർഷണം. 19 ഇഞ്ച്, 20 ഇഞ്ച് അല്ലെങ്കിൽ 21 ഇഞ്ച് അലോയ് വീലുകളിൽ സ്കോഡ എന്യാക് iV ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും

ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡ എന്യാക് ഇലക്‌ട്രിക് എസ്‌യുവി

13 ഇഞ്ച് വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയാണ് ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയറിലെ പ്രധാന ആകർഷണം. ഇന്‍സ്ട്രുമെന്റേഷന്‍ ഡിജിറ്റലാണ്. ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡ എന്യാക് ഇലക്‌ട്രിക് എസ്‌യുവി

സുരക്ഷാ സജ്ജീകരണത്തിൽ സ്‌കോഡ നിരവധി ഓപ്ഷനുകൾ‌ വാഗ്ദാനം ചെയ്യുന്നു. അതിൽ കീലെസ് എൻ‌ട്രി, വയർ‌ലെസ് ചാർ‌ജിംഗ്, ടൗൺ‌ ബാറുകൾ‌, ശബ്‌ദ സംവിധാനങ്ങൾ‌ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Announces The Launch Of Enyaq iV SUV For UK. Read in Malayalam
Story first published: Friday, November 27, 2020, 15:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X