കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

ആഭ്യന്തര വിപണിയിൽ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതി സ്കോഡയുടെ ശ്രേണിയിലേക്കും വികസിപ്പിക്കുന്നു. ഈ തന്ത്രത്തിൽ നിന്ന് പുറത്തുവരുന്ന ആദ്യ ഉൽപ്പന്നം വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മിഡ് സൈസ് എസ്‌യുവിയാണ്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഈ ആശയം ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ, നിസാൻ കിക്‌സ് എന്നീ മോഡലുകളുമായി മത്സരിക്കാൻ ബ്രാൻഡിനെ സഹായിക്കും.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

അതേസമയം ഫോക്‌സ്‌വാഗണിൽ നിന്ന് എത്തുന്നത് 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശനത്തിനെത്തിയ ടൈഗൺ ആയിരിക്കും എന്നതാണ് ശ്രദ്ധേയം. രണ്ട് എസ്‌യുവികൾക്കും നിരവധി സാമ്യതകളുണ്ടെങ്കിലും റീബാഡ്ജിംഗിന് വിധേയമാകുന്ന സാധാരണ കാറുകളിൽ നിന്ന് വ്യത്യസ്തമായി അവരുടേതായ പ്രത്യേകതകൾ ഉണ്ടായിരിക്കും.

MOST READ: ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ വിലനിർണയം പ്രധാന ഘടകമായതിനാൽ ഉയർന്ന പ്രാദേശിക ഉള്ളടക്കമുള്ള MQB A0 IN പ്ലാറ്റ്ഫോമിലാണ് സ്കോഡ വിഷൻ ഇൻ എസ്‌യുവി ഒരുങ്ങുന്നത്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

ഇതേ പ്ലാറ്റ്ഫോം തന്നെയാകും വരാനിരിക്കുന്ന ബി-സെഗ്മെന്റ് സെഡാനുകൾക്ക് അടിവരയിടുക. അതായത് ഫോക്‌സ്‌വാഗൺ വെന്റോ, സ്കോഡ റാപ്പിഡ് എന്നിവയ്ക്ക് പകരമായി അടുത്ത വർഷം അല്ലെങ്കിൽ 2022 ൽ വിൽപ്പനക്ക് എത്തുന്ന മോഡലുകൾക്ക്.

MOST READ: സെല്‍റ്റോസിന്റെ ഇലക്ട്രിക് അവതാരം ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

എന്നാൽ ഒരു മിഡ് സൈസ് എസ്‌യുവിയെ കൂടാതെ ഇന്ത്യൻ വിപണിയിലെ ജനപ്രിയ വാഹന വിഭാഗമായ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്കോഡ. ഇത് ഇന്ത്യ 3.0 പദ്ധതിയുടെ ഭാഗമാകുമെന്ന് സ്‌കോഡ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബെർണാഡ് മെയർ പറഞ്ഞു.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

2023 കാലയളവിൽ അല്ലെങ്കിൽ 2022-ന്റെ അവസാനത്തിൽ ഇന്ത്യ 2.0 പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാകും ഇത് സമാരംഭിക്കുക. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് 8,000 കോടി രൂപയിൽ കൂടുതൽ നിക്ഷേപമാണ് ഇതിനായി നടത്തുന്നത്.

MOST READ: സിട്രണിന്റെ അണിയറയിൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്നത് നാല് മോഡലുകൾ

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 എന്നിവയ്‌ക്കെതിരേ മത്സരിക്കാൻ തയാറെടുക്കുന്ന സ്കോഡ ഉയർന്ന വിൽപ്പനയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിശാലമായ എഞ്ചിൻ ഓപ്ഷനുകളും ഒരു നീണ്ട ഉപകരണ ലിസ്റ്റും ഉള്ള പ്രീമിയം പാക്കേജായി സ്കോഡ കോംപാക്‌ട് എസ്‌യുവി വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷിക്കാം.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

കോംപാക്‌ട് എസ്‌യുവിയെ കൂടാതെ ഒരു മിഡ് സൈസ് സെഡാനിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. സ്കോഡ അടുത്തിടെ വെളിപ്പെടുത്തിയ ANB എന്ന രഹസ്യനാമം മിഡ്-സൈസ് സെഡാനുള്ളതാണ്. അടുത്ത വർഷം ഫോക്‌സ്‌വാഗണ്‍ വെന്റോ മാറ്റിസ്ഥാപിക്കുന്നതിനു മുമ്പായി അടുത്ത വർഷം അവസാനത്തോടെ നിലവിലുള്ള റാപ്പിഡ്, വെന്റോ എന്നിവയ്ക്ക് സമാനമായ സാമ്യതകളോടെ ഇത് എത്തിച്ചേരും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Developing A Compact SUV For India. Read in Malayalam
Story first published: Monday, June 22, 2020, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X