എന്യാക് iV ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തും, പുതിയ ടീസർ ചിത്രവുമായി സ്കോഡ

ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ MEB പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ ഇലക്ട്രിക് മോഡലായ പുതിയ സ്‌കോഡ എന്യാക് iV എസ്‌യുവി സെപ്റ്റംബർ ഒന്നിന് പുറത്തിറക്കും. അരങ്ങേറ്റത്തിന് മുന്നോടിയായി വാഹനത്തിന്റെ പുതിയ ടീസർ ചിത്രം കമ്പനി പങ്കുവെച്ചിരിക്കുകയാണ്.

എന്യാക് iV ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തും, പുതിയ ടീസർ ചിത്രവുമായി സ്കോഡ

നിർമാണത്തിലേക്ക് പോകുന്ന സ്കോഡയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയാണിത്. കൂടാതെ പുതിയ ഫോക്‌സ്‌വാഗൺ ID 3 ഇവി മോഡലുയുമായി അണ്ടർപിന്നിംഗുകളും ബോഡി പാനലുകളും വാഹനം പങ്കിടുന്നു. ചെക്ക് റിപ്പബ്ലിക്കിൽ നടക്കുന്ന പരിപാടിയിലാകും പുതിയ ഇലക്ട്രിക് എസ്‌യുവിയെ ബ്രാൻഡ് വെളിപ്പെടുത്തുക.

എന്യാക് iV ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തും, പുതിയ ടീസർ ചിത്രവുമായി സ്കോഡ

2021-ൽ എന്യാക് അന്തർ‌ദ്ദേശീയമായി വിൽ‌പനയ്‌ക്കെത്തും. 2022 അവസാനത്തോടെ iV സബ് ബ്രാൻഡിന് കീഴിൽ ആഗോളതലത്തിൽ 10 വൈദ്യുതീകരിച്ച മോഡലുകൾ അവതരിപ്പിക്കാനുള്ള സ്കോഡയുടെ പദ്ധതിയുടെ പ്രധാന ഭാഗം കൂടിയാണിത്.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

എന്യാക് iV ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തും, പുതിയ ടീസർ ചിത്രവുമായി സ്കോഡ

സ്കോഡ കുടുംബത്തിലെ മറ്റ് മോഡലുകളെ രൂപപ്പെടുത്തുന്ന സിഗ്നേച്ചർ‌ എൽ‌ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഗ്രില്ലിന്റെ ഡിസൈനും എന്യാക് അതേപടി പകർത്തും. എന്നിരുന്നാലും ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ്യം വാഹനത്തിൽ കാണാനാകുമെന്നാണ് ടീസർ ചിത്രം സൂചിപ്പിക്കുന്നത്.

എന്യാക് iV ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തും, പുതിയ ടീസർ ചിത്രവുമായി സ്കോഡ

അതിൽ ഒരു ടാപ്പിംഗ് മേൽക്കൂരയും ഉയർന്നുവരുന്ന ബെൽറ്റ്‌ലൈനും കാണാൻ സാധിക്കും. അത് രൂപകൽപ്പനയിൽ സമകാലീനവും സ്‌പോർട്ടിയുമായ ആകർഷണമാണ് നൽകുന്നത്. ഈ ഇലക്ട്രിക് വാഹനത്തിന് 4,648 mm നീളവും 1,877 വീതിയും 1,618 mm ഉയരവുമാണ് സ്കോഡ ഒരുക്കിയിരിക്കുന്നത്.

MOST READ: യുഎസ് വിപണിയിൽ കോന നൈറ്റ് എഡിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി

എന്യാക് iV ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തും, പുതിയ ടീസർ ചിത്രവുമായി സ്കോഡ

മൂന്ന് വ്യത്യസ്ത ബാറ്ററി കപ്പാസിറ്റി, അഞ്ച് പെർഫോമൻസ് സ്‌പെസിഫിക്കേഷനുകൾ ഉള്ള റിയർ-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് വേരിയന്റുകളിൽ സ്‌കോഡ എന്യാക് തെരഞ്ഞെടുക്കാൻ സാധിക്കും.

എന്യാക് iV ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തും, പുതിയ ടീസർ ചിത്രവുമായി സ്കോഡ

ബേസ് മോഡലിൽ 55 കിലോവാട്ട്സ് ബാറ്ററി പായ്ക്ക്, 109 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ റിയർ ആക്‌സിലിൽ ഘടിപ്പിക്കും. 340 കിലോമീറ്റർ വരെ മൈലേജ് നൽകാൻ ഈ പതിപ്പിന് സാധിക്കും.

MOST READ: ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

എന്യാക് iV ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തും, പുതിയ ടീസർ ചിത്രവുമായി സ്കോഡ

32 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും 62 കിലോവാട്ട് ബാറ്ററിയും ഉള്ള സ്കോഡ എന്യാക് iV 60 ആയിരിക്കും അടുത്ത വേരിയന്റ്. ഇതിന് 390 കിലോമീറ്റർ മൈലേജ് ഉണ്ടായിരിക്കും. 82 കിലോവാട്ട്സ് ബാറ്ററി ശേഷിയും 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിൽ നിന്നും കരുത്ത് ലഭിക്കുന്ന iV 80 പതിപ്പ് 500 കിലോമീറ്റർ വരെ മൈലേജ് വാഗ്‌ദാനം ചെയ്യും.

എന്യാക് iV ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തും, പുതിയ ടീസർ ചിത്രവുമായി സ്കോഡ

6.2 സെക്കന്‍ഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്കോഡ എന്യാക് ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കും. 180 കിലോമീറ്ററാണ് പരമാവധി വേഗത. അതേസമയം വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Enyaq iV Electric SUV Teased. Read in Malayalam
Story first published: Saturday, July 25, 2020, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X