എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്‌കോഡ ഓട്ടോ തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ എന്യാക് iV-യെ 2020 സെപ്റ്റംബർ ഒന്നിന് ആഗോളതലത്തിൽ അവതരിപ്പിക്കും.

എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

വരാനിരിക്കുന്ന ഓൾ-ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവിയായ എന്യാക് iV-യുടെ പുതിയ രേഖാചിത്രങ്ങൾ ഔദ്യാഗികമായി കമ്പനി പുറത്തിറക്കി. സ്‌പോർട്ടിംഗ് സ്‌കോഡ ഓട്ടോയുടെ ഏറ്റവും പുതിയ രൂപകൽപ്പനയും സ്റ്റൈലിംഗ് ഭാഷ്യവും, ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MEB പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ ഉൽപ്പന്നവുമായിരിക്കും ഇത്.

എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

ഇലക്ട്രിക് എസ്‌യുവി ഇന്റീരിയർ ഡിസൈനിൽ പുതിയൊരു സ്ഥാനം സൃഷ്ടിക്കുമെന്ന് സ്കോഡ വാഗ്ദാനം ചെയ്യുന്നു. ക്രോസ്ഓവർ ബോഡി ശൈലിയിലുള്ള പുതിയ ഇലക്ട്രിക് ഉൽ‌പ്പന്നങ്ങൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയാണ് ഇത്തരമൊരു മോഡലിലേക്ക് പരിവർത്തനം ചെയ്യാൻ സ്കോഡയെ പ്രേരിപ്പിച്ചത്.

MOST READ: ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

സ്കോഡ എന്യാക്കിൽ സ്‌കൾപ്പെഡ് ലൈനുകളും വ്യക്തമായ ഉപരിതലങ്ങളും ബോഹെമിയൻ‌ ക്രിസ്റ്റൽ‌ ആർ‌ട്ടിൽ‌ നിന്നും പ്രചോദനം ഉൾക്കൊണ്ട ക്രിസ്റ്റൽ ഘടകങ്ങളും ഉൾക്കൊള്ളുന്നു. നിലവിലുള്ള സ്കോഡ എസ്‌യുവികളിലും ക്രോസ്ഓവറുകളിൽ നിന്നും വ്യത്യസ്തമായി നീളമേറിയ മേൽക്കൂരയ്‌ക്കൊപ്പം കുഞ്ഞൻ മുൻവശമാണ് പുതിയ ഇ-എസ്‌യുവിയിൽ ഒരുങ്ങുന്നത്.

എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

ഈ സവിശേഷ സ്വഭാവം ഇലക്ട്രിക് എസ്‌യുവിക്ക് വളരെ ചലനാത്മകമായ രൂപം നൽകുന്നുവെന്നും അതിനെ ഒരു ബഹിരാകാശപേടകത്തോട് ഉപമിക്കാമെന്നും കാൾ ന്യൂഹോൾഡ് അഭിപ്രായപ്പെടുന്നു. വലിയ വീലുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും അതിന്റെ എസ്‌യുവി സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നു.

MOST READ: ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

ഒരു ഓൾ-ഇലക്ട്രിക് ഉൽ‌പ്പന്നമായതിനാൽ വാഹനത്തെ തണുപ്പിക്കുന്നതിനോ ഇൻഡക്ഷൻ ആവശ്യങ്ങൾക്കോ വേണ്ടി വലിയൊരു ഫ്രണ്ട് ഗ്രില്ലിന്റെ സാന്നിധ്യം എന്യാക്കിന് ആവശ്യമില്ല. എന്നിരുന്നാലും ‘ബട്ടർഫ്ലൈ ഗ്രിൽ' സ്കോഡ വാഹനങ്ങളുടെ ഒഴിവാക്കാനാവത്ത ഒരു സാന്നിധ്യമാണ്.

എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

പുതിയ എന്യാക്കിൽ‌, ഗ്രിൽ‌ ഘടകം കൂടുതൽ‌ മുന്നോട്ടും നേരായുമാണ് കമ്പനി സജ്ജമാക്കിയിരിക്കുന്നത്. അതിന്റെ ഇരു വശങ്ങളിലുമായി പൂർണ എൽ‌ഇഡി ഹെഡ്‌ലാമ്പുകളുംം സ്കോഡ‌ നന്നായി യോജിപ്പിക്കുന്നു.

MOST READ: ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

ഫോക്സ്‍വാഗൺ ഗ്രൂപ്പിന് കീഴിലുള്ള മുഖ്യധാരാ ICE മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ MEB ഉൽ‌പ്പന്നങ്ങൾ‌ ഉയരത്തിലും ഓവർ‌ഹാംഗിലും കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ബാറ്ററി പായ്ക്ക് ഫ്ലോർ പാനലിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ഒപ്പം ഉയരമുള്ള ബോഡി ശൈലിയും ഇത് ആവശ്യപ്പെടുന്നു.

എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

പുതിയ എന്യാക്കിന്റെ താരതമ്യേന നീളമുള്ള വീൽബേസ് ഈ വസ്തുത മറയ്ക്കുന്നു. ഇലക്ട്രിക് എഞ്ചിനും അതിന്റെ ഘടകങ്ങളും ഒരു പരമ്പരാഗത ICE കാറുകളേക്കാൾ വളരെ കുറഞ്ഞ ഇടം എടുക്കുന്നതിനാൽ ചെറിയ ഓവർഹാംഗുകൾ സാധ്യമായിരുന്നു. കൂടാതെ സ്കോഡ എന്യാക് iV-യിൽ ആകർഷകമായ ഡ്രാഗ് കോഫിഫിഷ്യന്റുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Enyaq iV Official Sketches Released. Read in Malayalam
Story first published: Wednesday, August 12, 2020, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X