പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

ആഭ്യന്തര വിപണിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അംഗീകൃത യൂസ്‌ഡ് കാർ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ.

പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

സ്കോഡ സമീപകാലത്ത് പ്രാദേശികമായി നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യ 2.0 പദ്ധതി പ്രകാരം അടുത്ത വർഷം മുതൽ വൻതോതിൽ പ്രാദേശികവൽക്കരിച്ച ഉൽപ്പന്നങ്ങളെ അവതരിപ്പിക്കുക തന്നെയാണ്.

പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

ഒരു ബില്യൺ യൂറോയിലധികം നിക്ഷേപത്തോടെ വരും വർഷങ്ങളിൽ വിപണി വിഹിതം വിപുലീകരിക്കുന്നതിനായി ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഭാഗമായി കമ്പനി ചുമതല ഏറ്റെടുത്തിരുന്നു. അടുത്തിടെ സ്കോഡ കരോക്ക് പ്രീമിയം എസ്‌യുവി അവതരിപ്പിച്ചു.

MOST READ: സോനെറ്റിന് ഓട്ടോമാറ്റിക്, പെട്രോള്‍ DCT ഗിയര്‍ബോക്‌സുകള്‍ സമ്മാനിക്കാനൊരുങ്ങി കിയ

പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

കൂടാതെ റൈഡർ പ്ലസ് വേരിയന്റിനെ പരിചയപ്പെടുത്തിക്കൊണ്ട് റാപ്പിഡ് സെഡാന്റെ ശ്രേണിയും കമ്പനി വിപുലീകരിച്ചു. 1.0 ലിറ്റർ ടി‌എസ്‌ഐ എഞ്ചിനുമായി ജോടിയാക്കിയ പുതിയ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിലൂടെ റാപ്പിഡിനെ കൂടുതൽ ജനപ്രിയമാക്കാനും സ്കോഡയ്ക്ക് സാധിച്ചു.

പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

2020 ഏപ്രിൽ ഒന്നു മുതൽ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ പല നിർമാതാക്കളും ഡീസൽ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ തീരുമാനിച്ചു. സ്കോഡയും ഈ തന്ത്രം പയറ്റിയത് ശ്രദ്ധേയമായി.

MOST READ: ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കം, അടൽ ടണൽ പൂർത്തിയായി

പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

എന്നിരുന്നാലും എസ്‌യുവി ശ്രേണിയിൽ ഡീസൽ മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യത ബ്രാൻഡിനെ തിരിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. അതിനാൽ സമീപഭാവിയിൽ കോഡിയാക്കിനായി ഒരു ബി‌എസ്‌-VI കംപ്ലയിന്റ് ഡീസൽ എഞ്ചിൻ പുറത്തിറക്കാൻ സ്‌കോഡ ശ്രമിക്കുകയാണ്.

പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

അതോടൊപ്പം വലിയ കാറുകൾക്കുള്ള പുതിയ ഡീസൽ മോട്ടോറുകളും കമ്പനി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 2020 ഓട്ടോ എക്സ്പോയിലാണ് സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിനെ അവതരിപ്പിക്കുന്നത്. എന്നാൽ ഇതുവരെ വിൽപ്പനയ്ക്ക് എസ്‌യുവി എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

MOST READ: എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

അടുത്ത വർഷം തുടക്കത്തോടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ 2.0 ലിറ്റര്‍ TSI എഞ്ചിനുമായിട്ടാണ് കോഡിയാക് വിപണിയില്‍ എത്തുക. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള ചുവടുവെയ്പ്പാണ് 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനുകൾ കോഡിയാക് നിരയിൽ നിന്നും വിടപറഞ്ഞത്.

പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

150 bhp കരുത്തിൽ 340 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു പഴയ ഡീസല്‍ എഞ്ചിന്‍. എന്തായാലും അടുത്ത വർഷം പെട്രോൾ എഞ്ചിനുമായി അരങ്ങേറ്റം കുറിച്ചതിനു ശേഷമായിരിക്കും പുതിയ ബിഎസ്-VI ഡീസൽ എഞ്ചിനോടെ കോഡിയാക് ഒരുങ്ങുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda India Considering Diesel Engines For Kodiaq SUV. Read in Malayalam
Story first published: Saturday, September 19, 2020, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X