കരോക്കിന്റെ 1000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ

സ്‌കോഡ നിരയില്‍ നിന്നും ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്ന വാഹനമാണ് കരോക്ക്. ഇതിനോടകം ത്‌നനെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കരോക്കിന്റെ 1,000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ

50,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം വാഹനത്തിന്റെ 1,000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കരോക്കിന്റെ 1,000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ

കരോക്കിനെ പൂര്‍ണമായും ബില്‍റ്റ്-അപ്പ് (CBU) രൂപത്തിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുന്നത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന്റെ അവതരണം കമ്പനി വൈകിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

MOST READ: ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

കരോക്കിന്റെ 1,000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ

2020 ഏപ്രില്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. വില പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഏകദേശം 25 ലക്ഷം രൂപ വാഹനത്തിന് എക്‌സ്‌ഷോറും വില പ്രതീക്ഷിക്കാമെന്നാണ് സൂചന.

കരോക്കിന്റെ 1,000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ

കരോക്കിന്റെ വിലയും വിപണി ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. നേരത്തെ അതുസംബന്ധിച്ച് ഏതാനും സൂചനകള്‍ പുറത്തുവന്നിരുന്നെങ്കിലും സ്കോഡയുടെ ഭാഗത്തുനിന്നും അറിയിപ്പ് ഒന്നും തന്നെ ലഭ്യമായിട്ടില്ല.

MOST READ: സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

കരോക്കിന്റെ 1,000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ

നേരത്തെ വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ച ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക.

കരോക്കിന്റെ 1,000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ

1.5 ലിറ്റര്‍ TSI എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഫോക്‌സ്‌വാഗണ്‍ ടി-റോക്കിലും ഇതേ എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

കരോക്കിന്റെ 1,000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ

ഏഴ് സ്പീഡ് ഡിഎസ്ജി (DSG) ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വരാനിരിക്കുന്ന സ്‌കോഡയുടെ വിഷന്‍ ഇന്‍ വാഹനങ്ങളിലും ഈ എഞ്ചിന്‍ തന്നെയാകും കമ്പനി നല്‍കുക. പുതുമയാര്‍ന്ന രൂപകല്‍പ്പനക്കൊപ്പം അത്യാധുനിക ഫീച്ചറുകളും കരോക്കിന്റെ സവിശേഷതയാണ്.

കരോക്കിന്റെ 1,000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ

ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കരോക്കിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിപണിയില്‍ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളാകും മുഖ്യ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda India Expects To Sell 1,000 Units Of Karoq In 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X