Just In
- 27 min ago 150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
- 56 min ago എന്ത് വിശ്വസിച്ച് വിമാനത്തിൽ കയറും, ഇന്ധനം കാലിയാകുന്നത് വരെ പറപ്പിച്ചു നോക്കി ഇൻഡിഗോ പൈലറ്റ്
- 1 hr ago യമണ്ടൻ സൂപ്പർബൈക്കുകൾക്ക് ഇടയിലേക്ക് ഒരു കുഞ്ഞൻ അപ്രീലിയ കൂടെ; RS 457 സ്വന്തമാക്കി ജോൺ ഏബ്രഹാം
- 3 hrs ago ബൈക്കിന്റെ പവറും സ്കൂട്ടറിന്റെ മൈലേജും, ഇനി കീയില്ലാതെ സ്റ്റാർട്ടുമാക്കാം യമഹ എയ്റോക്സ്
Don't Miss
- Movies ഭര്‍ത്താവിനോട് ആ കാര്യത്തില്‍ പരാതിയുണ്ട്; ആദ്യം കാണുമ്പോള്‍ എനിക്ക് ആരാണെന്ന് അറിയില്ലായിരുന്നു: പരിണീതി
- News ലോക്സഭ തിരഞ്ഞെടുപ്പ്:പ്രചരിക്കുന്നത് വ്യാജ വാർത്തയോ? സത്യമറിയാൻ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ
- Finance സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ, കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപത്തില്‍ മികച്ചത് ഏത്, വിശദമായി അറിയാം
- Lifestyle കുട്ടികള്‍ക്കും ഇഷ്ടപ്പെടും, വായിലിട്ടാല്‍ അലിഞ്ഞുപോകും, കിടിലന്‍ രുചിയില്‍ സേമിയ അട
- Sports IPL 2024: ബട്ലറല്ല, ആര്‍ആറിനെ ജയിപ്പിച്ചത് പവല്‍! ടീം തന്ത്രം വെളിപ്പെടുത്തി വിന്‍ഡീസ് താരം
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
പരീക്ഷണയോട്ടം നടത്തി സ്കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്
ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മ്മാതാക്കളായ സ്കോഡ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന മിഡ്-സൈസ് എസ്യുവിയാണ് കാമിക്ക്. വാഹനം വിപണിയില്‍ എത്തിക്കുന്നതിനു മുന്നോടിയായി പരീക്ഷണയോട്ടം നടത്തിവരികയാണ്.
2021-ഓടെ വാഹനത്തെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. കാര്‍ ബ്ലോഗ് ഇന്ത്യയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സ്കോഡയുടെ ആഗോള ഉത്പന്ന പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ചെറിയ എസ്യുവിയാണ് കാമിക്ക്. ഇത് ചെക്ക് കാര്‍ നിര്‍മ്മാതാവിന്റെ ലൈനപ്പില്‍ അടുത്തിടെ സമാരംഭിച്ച കരോക്കിന് താഴെയാണ്. കരോക്കിനെപ്പോലെ, കമിക്കും CBU റൂട്ട് വഴിയാകും ഇന്ത്യയിലേക്ക് വരിക.
കരോക്ക് ഇന്ത്യയില്‍ 24.99 ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിച്ചപ്പോള്‍ കമിക്കിന്റെ വില 16-18 ലക്ഷം രൂപ വരെയാകുമെന്നാണ് സൂചന. കരോക്ക്, ഫോക്സ്വാഗണ് T-റോക്ക് എന്നിവ പോലെ തന്നെ കമിക്കും ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ MQB AO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഈ പ്ലാറ്റ്ഫോമില്‍ വ്യത്യസ്ത വലുപ്പത്തിലുള്ള നിരവധി വാഹനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയ്ക്കെതിരേ സ്കോഡ കാമിക് മത്സരിക്കും.
MOST READ: നവരാത്രി കാര്‍ കെയര്‍ ക്യാമ്പ് പദ്ധതിയുമായി ഹ്യുണ്ടായി; ഒപ്പം നിരവധി ആനുകൂല്യങ്ങളും
2019-ലെ ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച സ്കോഡയുടെ ഈ എസ്യുവി അന്താരാഷ്ട്ര വിപണികളില്‍ ഇതിനകം തന്നെ വില്‍പ്പനക്ക് എത്തുന്നുണ്ട്. രൂപകല്‍പ്പനയുടെ കാര്യത്തില്‍ സ്കോഡ കാമിക്ക് ഒരു പുതിയ ഡിസൈന്‍ ഭാഷ്യത്തെ പരിചയപ്പെടുത്തും.
സ്കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ലുമായി എത്തുന്ന വാഹനത്തിന് സ്പ്ലിറ്റ്-ഹെഡ്ലാമ്പ് യൂണിറ്റാണ് നല്‍കിയിരിക്കുന്നത്. പുതിയ 2020 ഒക്ടാവിയയില്‍ നിന്ന് സ്കോഡ കാമിക്ക് അതിന്റെ ചില ഘടകങ്ങള്‍ കടമെടുത്തിട്ടുമുണ്ട്.
MOST READ: കരുത്തുറ്റ എഞ്ചിനുമായി ആല്‍ഫ ബിഎസ് VI അവതരിപ്പിച്ച് മഹീന്ദ്ര
റൂഫ് റെയില്‍, L -ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പ്, ബോണറ്റ് ലൈന്‍ എന്നിവയ്ക്ക് ഒരു യൂറോപ്യന്‍ രൂപം നല്കിയിരിക്കുന്നുവെന്ന് എസ്യുവിയുടെ പുതിയ സ്പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.
വേരിയന്റിനെ ആശ്രയിച്ച് സ്കോഡ കാമക്കിന് 18 അല്ലെങ്കില്‍ 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കും. 4,241 mm നീളം 1,793 mm വീതി 1,531 mm ഉയരവുമാണ് പുതിയ വാഹനത്തിന് നല്‍കിയിരിക്കുന്നത്. വീല്‍ബേസ് 2,651 mm ആണ്.
MOST READ: പ്രളയമോ, ഓഫ്റോഡോ; എന്തും നേരിടാൻ ബൊലേറോ റെസ്ക്യൂ സജ്ജം
ഈ അളവുകള്‍ യൂറോപ്യന്‍ മോഡലിനുള്ളതാണെങ്കിലും ഇത് ഇന്ത്യന്‍ വിപണിക്കും സമാന അളവുകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. CBU റൂട്ട് വഴി വരുന്നതുകൊണ്ട് 2,500 യൂണിറ്റുകള്‍ മാത്രമാകും വിപണിയില്‍ എത്തുക.
യൂറോപ്യന്‍ വിപണികളില്‍, കാമിക്കിന് മൂന്ന് എഞ്ചിന് ഓപ്ഷനുകളാണ് ലഭിക്കുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഓപ്ഷനുകള്‍. എന്നാല്‍ ഇന്ത്യയില്‍ വ്യത്യസ്തമായ യൂണിറ്റുകളായിരിക്കും അവതരിപ്പിക്കുക.