സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന 2020 സ്‌കോഡ കരോക്ക് ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. 24.99 ലക്ഷം രൂപയാണ് പുതിയ കോംപാക്ട് എസ്‌യുവിയുടെ എക്സ്‌-ഷോറൂം വില. CBU (കംപ്ലീറ്റ്ല് ബിൾഡ് ഇൻ യൂണിറ്റ്) മോഡലായാണ് കരോക്ക് ഇന്ത്യയിലെത്തുന്നത്.

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

വാഹനത്തിന്റെ ടോപ്പ്-ഓഫ്-ലൈൻ പതിപ്പ് മാത്രമേ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുള്ളൂ. സ്കോഡ യത്തിയുടെ പിൻഗാമിയായ കരോക്ക് കുറച്ച് വർഷങ്ങളായി ആഗോള വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലാണ്.

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

എന്നാൽ 2020 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ, എസ്‌യുവി പ്രധാനമായും ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗൺ T-റോക്ക് എന്നിവയുമായി മത്സരിക്കും.

MOST READ: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

ടർബോചാർജ്ഡ് 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് സ്‌കോഡ കരോക്കിന്റെ ഹൃദയം. 250 Nm torque ഉം 148 bhp കരുത്തും എഞ്ചിൻ നിർമ്മിക്കുന്നു. ട്രാൻസ്മിഷൻ ഡ്യൂട്ടികൾ സ്റ്റാൻഡേർഡായി ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സ് കൈകാര്യം ചെയ്യും.

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

ഫോക്സ്‌വാഗൻ T-റോക്കിന് സമാനമായ MQB പ്ലാറ്റ്‌ഫോമിലാണ് സ്‌കോഡ കരോക്ക് നിർമ്മിച്ചിരിക്കുന്നത്, കാഴ്ചയിൽ, എസ്‌യുവി അതിന്റെ വലിയ സഹോദരനായ സ്‌കോഡ കൊഡിയാക്കുമായി ഡിസൈൻ ശൈലി പങ്കിടുന്നു.

MOST READ: ആശങ്ക തുടരുന്നു; മാരുതി മനേസര്‍ പ്ലാന്റിലെ ജീവനക്കാരനും കൊവിഡ്-19

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

മുൻവശത്ത്, എസ്‌യുവിക്ക് നിർമ്മാതാക്കളുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ല ലഭിക്കുന്നു. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള വിശാലമായ എൽഇഡി ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഫംഗ്ഷനോടുകൂടിയ എൽഇഡി ഫോഗ്ലാമ്പുകൾ, വലിയ സെൻട്രൽ എയർഡാമുള്ള മുൻ ബമ്പർ എന്നിവ വരുന്നു.

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

എസ്‌യുവിയുടെ പ്രൊഫൈലിൽ 16 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM, സിൽവർ റൂഫ് റെയിലുകൾ എന്നിവയുണ്ട്. പിൻഭാഗത്ത് C -ആകൃതിയിലുള്ള റാപ്എറൗണ്ട് എൽഇഡി ടെയിൽ‌ലാമ്പുകൾ, ബീഫി ബമ്പർ ലോഗോയ്ക്ക് പകരം ടെയിൽ‌ഗേറ്റിൽ സ്കോഡ ലെറ്ററിംഗ് എന്നിവ ലഭിക്കുന്നു.

MOST READ: ചരിത്രത്തിലാദ്യം; ടാറ്റാ കമ്പനികളിലെ ഉന്നത സ്ഥാനീയരുടെ ശമ്പളം വെട്ടികുറയ്ക്കും

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

കരോക്കിന്റെ ക്യാബിൻ ഒരു സ്കോഡ മോഡലിൽ നിന്ന് പ്രതീക്ഷിക്കുന്നതുപോലെ മികച്ചതാണ്. ബീജ്, ബ്ലാക്ക് നിറത്തിൽ പൊതിഞ്ഞ അഞ്ച് സീറ്റർ ഘടനയാണ് വാഹനത്തിന് ലഭിക്കുന്നത്.

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

ഡാഷ്‌ബോർഡിൽ സ്മാർട്ട് ലിങ്ക് കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു. ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനവുമായിട്ടാണ് വരുന്നത്.

MOST READ: പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, വെർച്വൽ കോക്ക്പിറ്റിനൊപ്പം പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നിർമ്മാതാക്കൾ ഒരുക്കുന്നു. എസ്‌യുവിക്ക് എന്നിവയും ലഭിക്കുന്നു.

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, പിൻ എസി വെന്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

സുരക്ഷയുടെ കാര്യത്തിൽ, എസ്‌യുവിയിൽ ഒമ്പത് എയർബാഗുകൾ, ABS+EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്ക്ട്രോണിക് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്‌കോഡ #skoda
English summary
Skoda Karoq Compact SUV Launched In India For Rs 24.99 lakhs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X