കരോക്കിന്റെ അവതരണം നീട്ടിവെച്ച് സ്കോഡ

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ എല്ലാ തങ്ങളുടെ പുതിയ കരോക്ക് എസ്‌യുവി വിപണിയിൽ എത്തിക്കുന്നതിൽ കാലതാമസം പ്രഖ്യാപിച്ചു.

കരോക്കിന്റെ അവതരണം നീട്ടിവെച്ച് സ്കോഡ

കമ്പനി ഈ മാസം വാഹനത്തിന്റെ ലോഞ്ച് പദ്ധതിയിട്ടിരുന്നു എങ്കിലും രാജ്യത്ത് നിലവിലെ ലോക്ക്ഡൗൺ കണക്കിലെടുത്ത് മെയ് 6 -ന് ലോഞ്ച് മാറ്റി വയ്ച്ചു. കരോക്ക് എസ്‌യുവിക്കായി ബുക്കിംഗ് സ്വീകരിക്കാൻ സ്‌കോഡ ആരംഭിച്ചു. 50,000 രൂപയാണ് വാഹനത്തിന്റെ ബുക്കിംഗ് തുക.

കരോക്കിന്റെ അവതരണം നീട്ടിവെച്ച് സ്കോഡ

കുറഞ്ഞ അളവിലുള്ള ഉൽ‌പ്പന്നമായി കണക്കാക്കപ്പെടുന്ന സ്കോഡ കരോക്ക് പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി (CBU) രാജ്യത്തേക്ക് കൊണ്ടുവരും. സർക്കാർ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിർമാതാക്കൾക്ക് പ്രതിവർഷം 2,500 യൂണിറ്റിൽ താഴെ ഇറക്കുമതി ചെയ്യാൻ കഴിയും.

കരോക്കിന്റെ അവതരണം നീട്ടിവെച്ച് സ്കോഡ

ബ്രാൻഡിന്റെ MQB പ്ലാറ്റ്‌ഫോമിലാണ് കരോക്ക് നിർമ്മിച്ചിരിക്കുന്നത്, ഒക്റ്റേവിയ, കൊഡിയാക്, ടിഗുവാൻ എന്നിവയുൾപ്പെടെ നിരവധി മോഡലുകൾ ഇതിലാണ് ഒരുങ്ങുന്നത്.

കരോക്കിന്റെ അവതരണം നീട്ടിവെച്ച് സ്കോഡ

പ്ലാറ്റ്‌ഫോമിന്റെ പരിഷ്കരിച്ച പതിപ്പ് കമ്പനി വികസിപ്പിക്കുകയാണ്, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് ഇന്ത്യ സ്പെക്ക് വാഹനങ്ങൾ മികച്ച വില നിർണയത്തിൽ അവതരിപ്പിക്കാൻ സാധിക്കും.

കരോക്കിന്റെ അവതരണം നീട്ടിവെച്ച് സ്കോഡ

പനോരമിക് സൺറൂഫ്, വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം.

കരോക്കിന്റെ അവതരണം നീട്ടിവെച്ച് സ്കോഡ

കൂടാതെ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, 12 തരത്തിൽ ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ABS+EBD, ബ്രേക്ക് അസിസ്റ്റ്, ESC, ഒമ്പത് എയർബാഗുകൾ എന്നിവ ലഭിക്കുന്നു.

കരോക്കിന്റെ അവതരണം നീട്ടിവെച്ച് സ്കോഡ

1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ കരോക്കിന്റെ ഹൃദയം. 148 bhp കരുത്തും 250 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

കരോക്കിന്റെ അവതരണം നീട്ടിവെച്ച് സ്കോഡ

മെയ് 6 -ന് കമ്പനി കരോക്ക് ലോഞ്ച് ചെയ്യുമെന്നും വാഹനത്തിന്റെ ഡെലിവറികൾ അന്നേ ദിവസം തന്നെ ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ഇന്ത്യൻ വിപണിയിൽ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസൺ എന്നിവയുമായി കരോക്ക് മത്സരിക്കും.

കരോക്കിന്റെ അവതരണം നീട്ടിവെച്ച് സ്കോഡ

വാഹനം CBU ആയിട്ടാണ് രാജ്യത്ത് എത്തുന്നത് എന്ന് കണക്കിലെടുക്കുമ്പോൾ, വിലകൾ അല്പം ഉയർന്നിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും, സാധ്യമായ ഏറ്റവും മികച്ച കോൺഫിഗറേഷനുമായി വാഹനം എത്തും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Karoq India launch delayed, new date details. Read in Malayalam.
Story first published: Friday, April 10, 2020, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X