ഇന്ത്യൻ എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കരോക്ക് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച പുത്തൻ സ്കോഡ കരോക്ക് എസ്‌യുവിയുടെ ബുക്കിംഗുകൾ ആരംഭിച്ച് കമ്പനി. ഓൺലൈനായും രാജ്യത്തുടനീളമുള്ള ഷോറൂമുകളിലൂടെയുമാണ് വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്.

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കരോക്ക് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

50,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. സ്കോഡ കരോക്കിന്റെ ഡെലിവറികൾ 2020 മെയ് ആറ് മുതൽ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഫോക്‌സ്‌വാഗൺ ടി-റോക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കരോക്കിന്റെ നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്.

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കരോക്ക് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

കോഡിയാക്കിന് താഴെയായാകും പുതിയ എസ്‌യുവിയായ കരോക്കിനെ ചെക്ക് നിര്‍മാതാക്കള്‍ അവതരിപ്പിക്കുക. മാർച്ച് 18 പുത്തൻ കരോക്കിനെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. നിലവിലുള്ള മിഡ്-സൈസ് എസ്‌യുവിയേക്കാൾ വലുതാണ് പരിഷ്ക്കരിച്ച സ്കോഡയുടെ 4.3 മീറ്റർ നീളമുള്ള പുതിയ വാഹനം.

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കരോക്ക് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

എന്നിരുന്നാലും, വിലയിലും വലിപ്പത്തിലും കരോക്കിന് ഏറ്റവും അടുത്തുള്ളത് ജീപ്പ് കോമ്പസാണ്. കരോക്കിനെ പൂർണമായും ബിൽറ്റ്-അപ്പ് (CBU) രൂപത്തിലാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കുന്നത് 2,500 കാറുകളുടെ ഇറക്കുമതി നിയമം സ്കോഡ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് നിർമാതാക്കൾ പരിമിതമായ അളവിൽ വാഹനത്തെ രാജ്യത്ത് പുറത്തിറക്കുന്നത്.

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കരോക്ക് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

പുതുമയാര്‍ന്ന രൂപകൽപ്പനക്കൊപ്പം അത്യാധുനിക ഫീച്ചറുകളും കരോക്കിന്റെ ഹൈലൈറ്റാണ് ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ, ഹോണ്ട സിആർ-വി എന്നീ മോഡലുകളുടെ നേരിട്ടുള്ള എതിരാളിയായാണ് സ്കോഡയുടെ ഈ വാഹനം. പുതിയ എസ്‌യുവിക്ക് ഏകദേശം 28 ലക്ഷം രൂപയോളമായിരിക്കും എക്‌സ്‌ഷോറൂം വില.

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കരോക്ക് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

അടുത്തിടെ സമാരംഭിച്ച ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പെയ്‌സും വരാനിരിക്കുന്ന ടി-റോക്കിനും സമാനമായി സ്‌കോഡ കരോക്കും ഒരൊറ്റ വകഭേദത്തിൽ മാത്രമേ ലഭ്യമാകൂ.

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കരോക്ക് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

കൂടാതെ പനോരമിക് സൺറൂഫ്, വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 17 ഇഞ്ച് അലോയ് വീലുകൾ, ഫുൾ എൽഇഡി ഹെഡ്‌ലൈറ്റുകൾ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 12-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഒമ്പത് എയർബാഗുകൾ എന്നിവയെല്ലാം വാഹനത്തിൽ ലഭ്യമാകും.

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കരോക്ക് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

വിപണിയിൽ എത്തുന്ന ആദ്യ നാളുകളിൽ ഇന്ത്യയിലെ സ്കോഡ കരോക്കിലെ ഏക എഞ്ചിൻ ഓപ്ഷൻ 1.5 ലിറ്റർ ടിഎസ്ഐ ടർബോ-പെട്രോൾ ആയിരിക്കും. ഇത് 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്.

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കരോക്ക് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

ഒമ്പത് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ പരമാവധി 202 കിലോമീറ്റർ വേഗത പുറത്തെടുക്കാനും സ്കോഡയുടെ ഈ കോംപാക്‌ട് എസ്‌യുവിക്ക് സാധിക്കും. അന്താരാഷ്ട്ര തലത്തിൽ 4x4 ഓപ്ഷൻ ലഭ്യമാണ്. എന്നാൽ ഫ്രണ്ട്-വീൽ ഡ്രൈവ് മോഡലാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സ്കോഡ തെഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കരോക്ക് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

സ്കോഡ കരോക്കിനെ ഒരു CBU യൂണിറ്റായി ഇറക്കുമതി ചെയ്യുമെങ്കിലും, 2020 ഏപ്രിലിൽ വിപണിയിലെത്തുമ്പോൾ മോഡലിന് മത്സരാധിഷ്‌ഠിതമായി വില നൽകുമെന്ന് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Karoq SUV bookings open. Read in Malayalam
Story first published: Monday, March 16, 2020, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X