പെട്രോള്‍ എഞ്ചിന്‍ മാത്രം; കരോക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സ്‌കോഡ

ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ നിരയില്‍ നിന്നും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്ന വാഹനമാണ് കരോക്ക്. ഈ അഞ്ചു സീറ്റര്‍ എസ്‌യുവിയെ 2020 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

പെട്രോള്‍ എഞ്ചിന്‍ മാത്രം; കരോക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സ്‌കോഡ

ഇതിന് പിന്നാലെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈനായും ഡീലര്‍ഷിപ്പുകള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. 50,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്.

പെട്രോള്‍ എഞ്ചിന്‍ മാത്രം; കരോക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സ്‌കോഡ

2020 എപ്രില്‍ മാസത്തോടെ വിപണിയില്‍ എത്തുന്ന വാഹനത്തിന്റെ ഡെലിവെറി മെയ് 6 മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വാഹനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.

പെട്രോള്‍ എഞ്ചിന്‍ മാത്രം; കരോക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സ്‌കോഡ

ഒരു ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. 1.5 ലിറ്റര്‍ TSI എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഫോക്‌സ്‌വാഗണ്‍ ടി-റോക്കിലും ഇതേ എഞ്ചിന്‍ തന്നെയാണ് തുടിക്കുന്നത്.

പെട്രോള്‍ എഞ്ചിന്‍ മാത്രം; കരോക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സ്‌കോഡ

ഈ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി (DSG) ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വരാനിരിക്കുന്ന സ്‌കോഡയുടെ വിഷന്‍ ഇന്‍ വാഹനങ്ങളിലും ഈ എഞ്ചിന്‍ തന്നെയാകും കമ്പനി നല്‍കുക.

പെട്രോള്‍ എഞ്ചിന്‍ മാത്രം; കരോക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സ്‌കോഡ

ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കരോക്കിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കിയിരിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

പെട്രോള്‍ എഞ്ചിന്‍ മാത്രം; കരോക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സ്‌കോഡ

വിപണിയില്‍ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളാകും മുഖ്യ എതിരാളികള്‍. കരോക്കിനെ പൂര്‍ണമായും ബില്‍റ്റ്-അപ്പ് (CBU) രൂപത്തിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുന്നത്.പുതുമയാര്‍ന്ന രൂപകല്‍പ്പനക്കൊപ്പം അത്യാധുനിക ഫീച്ചറുകളും കരോക്കിന്റെ സവിശേഷതയാണ്.

പെട്രോള്‍ എഞ്ചിന്‍ മാത്രം; കരോക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സ്‌കോഡ

പനോരമിക് സണ്‍റൂഫ്, വെര്‍ച്വല്‍ കോക്ക്പിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 17 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഒമ്പത് എയര്‍ബാഗുകള്‍ ഇവയെല്ലാം വാഹനത്തില്‍ ലഭ്യമാകും.

പെട്രോള്‍ എഞ്ചിന്‍ മാത്രം; കരോക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സ്‌കോഡ

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും ഒമ്പത് സെക്കന്‍ഡുകള്‍ മാത്രം മതി. 202 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. അന്താരാഷ്ട്ര തലത്തില്‍ 4x4 ഓപ്ഷന്‍ ലഭ്യമാണ്. എന്നാല്‍ ഫ്രണ്ട്-വീല്‍ ഡ്രൈവ് മോഡലാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സ്‌കോഡ തെഞ്ഞെടുത്തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Karoq To Come In Petrol Version Only. Read in Malayalam.
Story first published: Friday, March 27, 2020, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X