കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ തങ്ങളുടെ മുന്‍നിര മോഡലുകളില്‍ ഒന്നായ കോഡിയാക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പായ RS-നെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

കോഡിയാക് RS-നെ അടിസ്ഥാനമാക്കിയുള്ള ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലാണിത്. ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കുമെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആ പതിപ്പ് ഇന്ത്യയിലേക്ക് എത്തില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

റാപ്പിഡ് ഓട്ടോമാറ്റിക് പതിപ്പിന്റെ അവതരണവേളയില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റ് ഡയറക്ടര്‍ സാക് ഹോളിസ് ഇത് സ്ഥിരീകരിച്ചു. ''ഞങ്ങള്‍ കോഡിയാക് RS -നെ ഇന്ത്യയിലേക്ക് കൊണ്ടുവരില്ല, കാരണം അതിന്റെ വില ഉയര്‍ന്നതായിരിക്കും, അതിനാല്‍ ഇത് ഇവിടെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

MOST READ: പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

40 മുതല്‍ 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. അതോടൊപ്പം തന്നെ CBU റൂട്ട് വഴിയാണ് വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നതും. കാഴ്ചയില്‍, കോഡിയാക് RS റെഗുലര്‍ എസ്യുവിയോട് സാമ്യമുള്ളതാണ്, എന്നാല്‍ ചില സ്‌പൈലിംഗ് ബിറ്റുകള്‍ അതിന്റെ സ്‌പോര്‍ടി സ്വഭാവം വ്യക്തമാക്കുന്നു.

കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

കോഡിയാക് RS -ല്‍ ബ്രാന്‍ഡിന്റെ ഏറ്റവും ശക്തമായ ഡീസല്‍ എഞ്ചിന്‍ ഇടംപിടിക്കുന്നു. ഇത് 2.0 ലിറ്റര്‍ ബൈ-ടര്‍ബോ നാല് സിലിണ്ടര്‍ ഡീസല്‍ യൂണിറ്റാണ്.

MOST READ: ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

ഈ എഞ്ചിന്‍ 4,000 rpm -ല്‍ 240 bhp കരുത്തും 1,750 - 2,500 rpm -ല്‍ 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ചേര്‍ന്നാണ് ഇരട്ട-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത്.

കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

കാഴ്ചയിലും അളവുകളിലും റെഗുലര്‍ പതിപ്പിന് സമാനമാണെങ്കിലും ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് RS പതിപ്പിനെ വ്യത്യസ്തനാക്കുന്നത്. മുന്നിലെ ഗ്രില്ലില്‍ നല്‍കിയിരിക്കുന്ന RS ബാഡ്ജിംഗ് പെര്‍ഫോമെന്‍സ് പതിനെ വേറിട്ട് നിര്‍ത്തുന്നു.

MOST READ: സോനെറ്റിന് ഓട്ടോമാറ്റിക്, പെട്രോള്‍ DCT ഗിയര്‍ബോക്‌സുകള്‍ സമ്മാനിക്കാനൊരുങ്ങി കിയ

കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

അകത്തളത്തും കാര്യമായ മാറ്റങ്ങള്‍ ഉണ്ട്. കറുത്ത ഇന്റീരിയറും കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും ചുവന്ന ഹൈലൈറ്റുകളും ഉള്‍ക്കൊള്ളുന്നു. മനോഹരമായ അല്‍കന്റാര ലെതറിലാണ് സീറ്റുകള്‍ അപ്‌ഹോള്‍സ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

സ്‌പോര്‍ട്ടി ബക്കറ്റ് സ്‌റ്റൈല്‍ ഫ്രണ്ട് സീറ്റുകള്‍ ലെതര്‍ പൊതിഞ്ഞ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, സ്‌പോര്‍ട്ടി ലുക്ക് പൂര്‍ത്തിയാക്കാന്‍ മെറ്റല്‍ പെഡലിനൊപ്പം സീറ്റുകളിലും RS ലോഗോയും ഗിയര്‍ ലിവറും ഉണ്ട്. ഒരു വെര്‍ച്വല്‍ കോക്ക്പിറ്റും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

സ്‌കോഡ കോഡിയാക് RS -ന് 6.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് സ്‌കോഡ അവകാശപ്പെടുന്നു. പരമാവധി 221 കിലോമീറ്റര്‍ വേഗത മണിക്കൂറില്‍ പുറത്തെടുക്കാനും വാഹനത്തിന് കഴിവുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kodiaq RS Not Coming To India. Read in Malayalam.
Story first published: Sunday, September 20, 2020, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X