സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

2020 ഓട്ടോ എക്സ്പോയിലാണ് സ്‌കോഡ, കോഡിയാക് എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിനെ അവതരിപ്പിക്കുന്നത്. എന്നാല്‍ അരങ്ങേറ്റം ഉടന്‍ ഉണ്ടാകില്ലെന്നാണ് സ്‌കോഡ ഇന്ത്യയുടെ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സാക്ക് ഹോളിസ് അറിയിച്ചിരിക്കുന്നത്.

സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച സ്‌കോഡയുടെ കോഡിയാക് TSI ഈ വര്‍ഷം അവസാനത്തോടെ ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. മാറ്റിവയ്ക്കാനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാകം വാഹനത്തിന്റെ അരങ്ങേറ്റം വൈകിയത്. പുതിയ 2.0 ലിറ്റര്‍ TSI-യുടെ വരവോടെ കോഡിയാക് പെട്രോള്‍ മാത്രമുള്ള മോഡലായി മാറും.

MOST READ: പുതുതലമുറ മീ-ആപ്പുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള ചുവടുവെയ്പ്പാണ് 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനുകളുടെ അവസാനത്തിന് കാരണമായത്. 150 bhp കരുത്തും 340 Nm torque ഉം ആയിരുന്നു പഴയ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിച്ചിരുന്നത്.

സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

എന്നാല്‍ പുതിയ 2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ 190 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കും. കൂടാതെ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

MOST READ: ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. പൂര്‍ണമായും CKD യൂണിറ്റായിട്ടാകും വാഹനം വിപണിയില്‍ എത്തുക. പുതിയ എഞ്ചിന്റെ അവതരണം മാറ്റി നിര്‍ത്തിയാല്‍ കോഡിയാക്കിന് മറ്റ് മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചില്ല.

സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ഉയര്‍ന്ന പതിപ്പായ ലോറിന്‍ & ക്ലെമെന്റ് വകഭേദത്തെയാണ് സ്‌കോഡ ഇന്ത്യ ഓട്ടോ എക്‌സ്‌പോയിലും പ്രദര്‍ശിപ്പിച്ചത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 33 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

MOST READ: മാരുതി എസ്-ക്രോസ് പെട്രോൾ പതിപ്പ് വിപണിയിലെത്തി; വില 8.39 ലക്ഷം രൂപ

സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ഭാവിയില്‍ വാഹനത്തിന് ടര്‍ബോ പെട്രോള്‍ എഞ്ചിനും നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. അങ്ങനെയെങ്കില്‍ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും ഉപയോഗിക്കുക.

സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പെയ്‌സിന് കരുത്ത് നല്‍കുന്ന അതേ എഞ്ചിന്‍ തന്നെയാണ് ഇതെന്നും സൂചനയുണ്ട്.

MOST READ: മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ഈ എഞ്ചിന്‍ 4,200 rpm -ല്‍ 187 bhp കരുത്തും 1,500-4,100 rpm -ല്‍ 320 Nm torque ഉം സൃഷ്ടിക്കും. ഇന്ത്യയില്‍ കോഡിയാക് RS പതിപ്പും സ്‌കോഡ അവതരിപ്പിച്ചേക്കും.

സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കുന്ന ഈ മോഡലിന് 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനാണ് കരുത്ത്. 236 bhp കരുത്തും 500 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് DSG ഗിയര്‍ബോക്സിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനും ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kodiaq TSI Launch Has Postponed To Early 2021. Read in Malayalam.
Story first published: Wednesday, August 5, 2020, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X